പോൺ താരം റോൺ ജെറെമിക്കെതിരെ ബലാത്സംഗ ആരോപണവുമായി മൂന്നു യുവതികൾ

By Web TeamFirst Published Jun 24, 2020, 3:01 PM IST
Highlights

പോൺ സിനിമകളിലെ മെഗാസ്റ്റാർ ആയ റോൺ ജെറമി ഇതുവരെ 1700 -ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 

ലോസ് എയ്ഞ്ചലസ് : പോൺ സിനിമാ താരം റോൺ ജെറെമി തങ്ങളെ ബലാത്സംഗം ചെയ്തു എന്ന ആരോപണമുന്നയിച്ചുകൊണ്ട് മൂന്നു യുവതികളിൽ നിന്ന് പരാതി ലഭിച്ചതായി ലോസ് എയ്ഞ്ചലസ് പൊലീസ് അറിയിച്ചിരിക്കുന്നു. പോൺ സിനിമകളിലെ മെഗാസ്റ്റാർ ആയ റോൺ ജെറമി ഇതുവരെ 1700 -ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ കുറെ വർഷങ്ങളായി ജെറെമിക്ക് നേരെ തുടർച്ചയായ ബലാത്സംഗ ആരോപണങ്ങൾ ഉയർന്നുവരികയാണ്. അതിന്റെ പേരിൽ അടുത്തിടെ പോൺ ഇൻഡസ്ട്രിയുടെ വാർഷിക അവാർഡ് ദാന ചടങ്ങുകളിൽ നിന്നും മറ്റും ജെറെമിയെ വിലക്കുന്ന സാഹചര്യം പോലും ഉണ്ടായിട്ടുണ്ട്. 

മൂന്നു യുവതികളെ ജെറെമി ബലാത്സംഗം ചെയ്തു എന്നും നാലാമത് ഒരു യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നുമാണ് നാല് വ്യത്യസ്ത പരാതികളിൽ ഉന്നയിക്കപ്പെട്ടിട്ടുള്ള ആക്ഷേപം. ഈ ആക്രമണങ്ങൾ വെസ്റ്റ് ഹോളിവുഡിൽ 2014 മുതൽക്കിങ്ങോട്ട് പല കാലങ്ങളിലായി നടന്നിട്ടുള്ളവയാണ്. മൂന്ന് ബലാത്സംഗങ്ങൾ 2017 -2019 കാലഘട്ടത്തിൽ ഒരേ ബാറിൽ വെച്ചാണ് നടന്നിരിക്കുന്നത്. 

തന്റെ കക്ഷിക്കുനേരെ ഉയർന്നിട്ടുള്ള ആക്ഷേപങ്ങൾ അതിശയകരമാണ് എന്നും ജെറെമി തീർത്തും നിരപരാധിയാണ് എന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ സ്റ്റുവർട്ട് അറിയിച്ചു. " ജെറെമി ഒരു പോൺ താരമായിരിക്കാം, പക്ഷേ, അദ്ദേഹം ഒരു റേപ്പിസ്റ്റ് അല്ല.  40 വർഷത്തിലധികം നീണ്ടുനിന്ന  തന്റെ കരിയറിനിടെ ജെറെമി ചുരുങ്ങിയത് 4000 -ലധികം യുവതികളുടെ ക്യാമറക്ക് മുന്നിൽ ബന്ധപ്പെട്ടിട്ടുണ്ടാകും. സ്ത്രീകളിൽ പലരും ഒരു പോൺ താരം എന്ന അദ്ദേഹത്തിന്റെ പ്രസിദ്ധിക്ക് മുന്നിൽ സ്വയം സമർപ്പിക്കുന്നവരാണ്. അദ്ദേഹത്തിനെതിരെ ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നത് ബാലിശമാണ്" അഭിഭാഷകൻ തുടർന്നു.

റൊണാൾഡ്‌ ജെറെമി ഹയാട്ട് എന്നാണ് ജെറെമിയുടെ യഥാർത്ഥനാമം. ഒരു ഫിസിക്സ് അധ്യാപകനായി ഏറെക്കാലം ജോലി ചെയ്ത ജെറെമി, ബ്രോഡ്‍വെ നാടകങ്ങളിലൂടെയാണ് അഭിനയത്തിലേക്ക് ചുവടുമാറ്റിയത് എങ്കിലും, പിന്നീട് പോൺ ഫിലിമിൽ അഭിനയിക്കുന്നത് ഒരു കരിയർ  ആയി  തെരഞ്ഞെടുക്കുകയായിരുന്നു. നിരവധി പോൺ സിനിമകളിൽ നിരവധി വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള ജെറെമിക്ക് ഇന്ന് ചുരുങ്ങിയത് ആറു മില്യൺ ഡോളറിന്റെയെങ്കിലും ആസ്തിയുണ്ട്. ഈ ഈ ലൈംഗിക പീഡനാരോപണങ്ങളുടെ പേരിൽ പല പോൺ ഫിലിം നിർമാതാക്കളും തങ്ങളുടെ പുതിയ പ്രോജക്ടുകളിൽ നിന്ന് ജെറെമിയെ ഒഴിവാക്കിയതായി അറിയിച്ചുകൊണ്ടും ട്വീറ്റുകൾ ഇട്ടിരുന്നു.

click me!