റോഡുകളെ പറ്റി പരാതി അറിയിക്കുന്നതിനുള്ള മൊബൈൽ ആപ്പിന്‍റെ പ്രമോ വീഡിയോ പുറത്തിറക്കി മമ്മൂട്ടി

By Web TeamFirst Published Jun 4, 2021, 9:35 PM IST
Highlights

മൊബൈൽ ആപ്ലിക്കേഷൻ ഏഴാം തീയതി ഔദ്യോഗികമായി  നിലവിൽ വരും .റോഡിലെ പ്രശ്നങ്ങളും പരാതികളും ഫോട്ടോ എടുത്ത് അപ്‌ലോഡ് ചെയ്യാനും വിവരങ്ങൾ രേഖപ്പെടുത്താനും സാധിക്കും തരത്തിലാണ് പിഡബ്ല്യുഡി ഫോർ യു മൊബൈൽ തയ്യാറാക്കിയിരിക്കുന്നത് 

പൊതുജനങ്ങൾക്ക് പൊതുമരാമത്ത് വകുപ്പിന്‍റെ റോഡുകളെ പറ്റി പരാതി അറിയിക്കുന്നതിനുള്ള മൊബൈൽ ആപ്പായ PWD 4U വിന്‍റെ പ്രമോ വീഡിയോ മമ്മൂട്ടി പ്രകാശനം ചെയ്തു.പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്‍റെ സാന്നിധ്യത്തിലായിരുന്നു പ്രകാശനം. മൊബൈൽ ആപ്ലിക്കേഷൻ ഏഴാം തീയതി ഔദ്യോഗികമായി  നിലവിൽ വരും.

റോഡിലെ പ്രശ്നങ്ങളും പരാതികളും ഫോട്ടോ എടുത്ത് അപ്‌ലോഡ് ചെയ്യാനും വിവരങ്ങൾ രേഖപ്പെടുത്താനും സാധിക്കും തരത്തിലാണ് പിഡബ്ല്യുഡി ഫോർ യു മൊബൈൽ തയ്യാറാക്കിയിരിക്കുന്നത് ഡിജിറ്റലൈസേഷൻ പൂർത്തീകരിച്ച 4000 കിലോമീറ്റർ റോഡുകളുടെ ഡിജിറ്റലൈസേഷൻ ആപ്പിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഡിജിറ്റലൈസേഷൻ പൂർത്തിയായ റോഡുകളുടെ വിവരങ്ങൾ മൊബൈൽ ആപ്പിൽ വന്നാൽ അപ്പോൾ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അയച്ചുകൊടുക്കും.

ബാക്കി റോഡുകളുടെ ഡിജിറ്റൈസേഷൻ പ്രവർത്തനങ്ങൾ നടന്നുവരുന്നു ഇത് ആറുമാസത്തിനകം പൂർത്തീകരിക്കാൻ കഴിയും. ഈ റോഡുകളെ സംബന്ധിച്ച പരാതികൾ, പരാതി പരിഹാര സെൽ വഴി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അയച്ചുകൊടുക്കുക ആയിരിക്കും ചെയ്യുക. പരാതികൾ സമയബന്ധിതമായി പരിഹരിക്കാനുള്ള നടപടികളും സ്വീകരിക്കും. പ്രമുഖ ആനിമേഷൻ കമ്പിനിയായ BMG ആനിമേഷൻസ് ആണ് പ്രമോ വീഡിയോ തയ്യാറാക്കിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!