ഭാഗ്യലക്ഷ്മിയുടെ പരാതിയിൽ ശാന്തിവിള ദിനേശിനെതിരെ ഐടി വകുപ്പ് പ്രകാരം കേസെടുത്തു

By Web TeamFirst Published Nov 12, 2020, 8:48 PM IST
Highlights

 ഐടി നിയമത്തിലെ വകുപ്പുകൾ പ്രകാരം തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റ‍ർ ചെയ്ത കേസ് ഉടനെ തിരുവനന്തപുരം സൈബ‍ർ ക്രൈം പൊലീസിന് കൈമാറും. 
 

തിരുവനന്തപുരം: ഡബിം​ഗ് ആ‍ർട്ടിസ്റ്റ് ഭാ​ഗ്യലക്ഷ്മി നൽകിയ പരാതിയിൽ സംവിധായകൻ ശാന്തിവിള ദിനേശിനെതിരെ പൊലീസ് കേസെടുത്തു. തന്നെ പറ്റി അപവാദ പരാമർശമുള്ള വീഡിയോ യൂടുബിൽ അപ്ലോഡ് ചെയ്തെന്ന് കാണിച്ച് ഭാ​ഗ്യലക്ഷ്മി നൽകിയ പരാതിയിലാണ് പൊലീസിൻ്റെ നടപടി.

മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് ഭാ​ഗ്യലക്ഷ്മി പരാതി നൽകിയത്. ഐടി നിയമത്തിലെ വകുപ്പുകൾ പ്രകാരം തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റ‍ർ ചെയ്ത കേസ് ഉടനെ തിരുവനന്തപുരം സൈബ‍ർ ക്രൈം പൊലീസിന് കൈമാറും. 

നേരത്തെയും ഭാ​ഗ്യലക്ഷ്മി ശാന്തിവിള ദിനേശിനെതിരെ പരാതി നൽകുകയും മ്യൂസിയം പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഈ കേസിൽ ശാന്തിവിള ദിനേശ് കോടതിയിൽ പോയി മുൻകൂ‍ർ ജാമ്യം നേടിയിരുന്നു. 

മറ്റൊരു യൂട്യൂബറായ വിജയ് പി നായരെ അയാളുടെ താമസസ്ഥലത്ത് എത്തി മ‍ർദ്ദിച്ച കേസിൽ ദിവസങ്ങൾ നീണ്ട വാദത്തിനൊടുവിലാണ് കേരള ഹൈക്കോടതി ഭാ​ഗ്യലക്ഷ്മിക്കും കൂട്ടാളികളായ ദിയ സന്ന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവ‍ർക്കും ജാമ്യം അനുവദിച്ചത്. 
 

click me!