150 പേര്‍ക്ക് സ്വര്‍ണം നല്‍കി കീര്‍ത്തി സുരേഷ്

By Web TeamFirst Published Aug 15, 2018, 6:14 PM IST
Highlights

മലയാളത്തില്‍ അധികം പ്രോജക്ടുകള്‍ ഏറ്റെടുത്തിട്ടില്ലെങ്കിലും തമിഴിലും കീർത്തിയാണ് പുതിയ താരറാണി. വിക്രത്തിനൊപ്പമുള്ള സാമി 2 ഉം വിജയിനൊപ്പമുള്ള ചിത്രവും പുറത്തിറങ്ങുന്നതോടെ കീര്‍ത്തി തമിഴകത്തെ ഏറ്റവും വിലയേറിയ നായികയാകുമെന്നാണ് വിലയിരുത്തലുകള്‍

മലയാള വെള്ളിത്തിരയില്‍ നിന്ന് പറന്നുയര്‍ന്ന് ദക്ഷിണേണന്ത്യയിലെ തന്നെ ഏറ്റവും പ്രിയപ്പെട്ട നടിയായി മാറിയിരിക്കുകയാണ് കീര്‍ത്തി സുരേഷ്. മഹാനടിയുടെ വിജയം കീര്‍ത്തിയുടെ കീര്‍ത്തി വര്‍ധിപ്പിക്കുകയായിരുന്നു. പെരുമാറ്റം കൊണ്ടും ഇടപെടല്‍ കൊണ്ടും താരസുന്ദരി ഏവരുടെയും ഹൃദയം കീഴടക്കുകയാണിപ്പോള്‍.

വിശാലിന്‍റെ നായികയായെത്തുന്ന സണ്ടക്കോഴി 2 ന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിരിക്കുകയാണ് കീര്‍ത്തി. ഷൂട്ടിംഗ് അവസാനിച്ച ദിവസം സെറ്റിലുണ്ടായിരുന്ന എല്ലാവര്‍ക്കും സ്വര്‍ണ നാണയം നല്‍കി ഞെട്ടിച്ചിരിക്കുകയാണ് താരസുന്ദരി. സാധാരണ ഗതിയില്‍ സൂപ്പര്‍ നായകന്‍മാരാണ് ഇത്തരത്തില്‍ സ്വര്‍ണം നല്‍കാറുള്ളത്.

നായകന്‍ വിശാലിനും സംവിധായകനുമുള്‍പ്പടെ 150 ഓളം പേര്‍ക്ക് ഒരു ഗ്രാം ഗോൾഡ് കോയിനാണ് കീര്‍ത്തി സമ്മാനമായി നല്‍കിയത്. നേരത്തെ മഹാനടിയുടെ ഷൂട്ടിങ് തീര്‍ന്നപ്പോഴും നടി ഇത്തരത്തില്‍ സ്വർണ നാണയം നല്‍കിയിരുന്നു.

മലയാളത്തില്‍ അധികം പ്രോജക്ടുകള്‍ ഏറ്റെടുത്തിട്ടില്ലെങ്കിലും തമിഴിലും കീർത്തിയാണ് പുതിയ താരറാണി. വിക്രത്തിനൊപ്പമുള്ള സാമി 2 ഉം വിജയിനൊപ്പമുള്ള ചിത്രവും പുറത്തിറങ്ങുന്നതോടെ കീര്‍ത്തി തമിഴകത്തെ ഏറ്റവും വിലയേറിയ നായികയാകുമെന്നാണ് വിലയിരുത്തലുകള്‍.

 

Keertu ma has done it again, after unit, repeats her generosity with unit too.She donated gold coins to all the unit members on the last day of shoot as a token of gratitude for their work ❤ pic.twitter.com/tCPaM40YMJ

— Gopi Raju ♥ (@GopiR_offl)
click me!