പ്രളയ ബാധിതർക്ക് 15 ലക്ഷം രൂപ നൽകി കീർത്തി സുരേഷ്

By Web TeamFirst Published Aug 21, 2018, 1:45 PM IST
Highlights

ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള അവശ്യ സാധനങ്ങൾക്കായി അഞ്ച് ലക്ഷം രൂപയും കീര്‍ത്തി നല്‍കുകയും ചെയ്തു.
 

കൊച്ചി: സംസ്ഥാനത്തെ പ്രളയ ബാധിതർക്ക് സഹായ ഹസ്തവുമായി നടി കീർത്തി സുരേഷ്. മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്ത് ലക്ഷം രൂപ താരം സംഭാവന നൽകി. ഇതിന് പുറമേ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള അവശ്യ സാധനങ്ങൾക്കായി അഞ്ച് ലക്ഷം രൂപയും കീര്‍ത്തി നല്‍കുകയും ചെയ്തു.

സംഭാവനകൾക്ക് പുറമേ ദുരിതാശ്വാസ ക്യാമ്പുകളിലും കീർത്തി സുരേഷ് സജീവമായി പങ്കെടുക്കുന്നുണ്ട്.തിരുവനന്തപുരത്തെ ഗവൺമെന്റ് സംസ്കൃത കോളേജ് കേന്ദ്രീകരിച്ച് നടക്കുന്ന പ്രവർത്തനങ്ങളിൽ താരം പങ്കാളിയായിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സാധനങ്ങള്‍ ശേഖരിച്ച് ഇവിടെനിന്നും പലയിടങ്ങളിലേക്കും കൊണ്ടുപോകുന്നുണ്ട്. സംസ്‌കൃത കോളജില്‍ നിന്ന് കീര്‍ത്തി, ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ ക്യാമ്പിലേക്ക് ആവശ്യമുള്ള സാധനങ്ങള്‍ എന്തെല്ലാമാണെന്നും പങ്കുവച്ചിരുന്നു.

സംസ്ഥാനത്തിന്റെ വിവിധ മേഖലകളിലായി നടക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ സിനിമാ ലോകത്തെ നിരവധി താരങ്ങൾ സഹായവുമായി രംഗത്തെത്തിരുന്നു. കൊച്ചിയിൽ നടന്ന  ദുരിതാശ്വാസ ക്യാമ്പുകളിൽ അവശ്യ വസ്തുക്കൾ വിതരണം ചെയ്തു കൊണ്ട് അമലാ പോളും കുടുംബവും സജീവമായി പ്രവർത്തിച്ചിരുന്നു.

click me!