ആഘോഷ് മേനോനായി വിനയ് ഫോര്‍ട്ട്; മോഹന്‍കുമാര്‍ ഫാന്‍സിന്റെ രണ്ടാം ടീസര്‍

By Web TeamFirst Published Mar 16, 2021, 8:25 PM IST
Highlights

നായകനായ കുഞ്ചാക്കോ ബോബനോടൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിനയ് ഫോര്‍ട്ടിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നതാണ് ടീസര്‍.
 

ജിസ് ജോയ് സംവിധാനം ചെയ്യുന്ന മോഹന്‍കുമാര്‍ ഫാന്‍സ് എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി. നായകനായ കുഞ്ചാക്കോ ബോബനോടൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിനയ് ഫോര്‍ട്ടിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നതാണ് ടീസര്‍. സിനിമക്കുള്ളിലെ സിനിമാകഥ പറയുന്ന ചിത്രമാണ് മോഹന്‍കുമാര്‍ ഫാന്‍സ്. 

നര്‍മത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രമായിരിക്കുമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. സിനിമക്കുള്ളിലെ സിനിമാകഥ പറയുന്ന ചിത്രമാണ് മോഹന്‍കുമാര്‍ ഫാന്‍സ്. പുതുമുഖമായ അനാര്‍ക്കലിയാണ് നായിക. കുഞ്ചാക്കോ ബോബനൊപ്പം ആസിഫലിയടക്കം വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നു.

സിദ്ദീഖ്, ശ്രീനിവാസന്‍, മുകേഷ്. കെപിഎസി ലളിത, അലന്‍സിയര്‍, വിനയ് ഫോര്‍ട്ട്, രമേഷ് പിഷാരടി എന്നിവരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ആസിഫ് അലി അതിഥി വേഷത്തിലായിരിക്കും പ്രത്യക്ഷപ്പെടുക. ഹിറ്റ് കൂട്ടുകെട്ടായ ബോബി സഞ്ജയ് ആണ് തിരക്കഥ. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് നിര്‍മാണം.
 

click me!