145 ദിവസത്തെ ചിത്രീകരണം, ഒന്നര വര്‍ഷത്തെ അധ്വാനം; ഒടിയന് പാക്കപ്പ്

Published : Oct 21, 2018, 09:53 PM IST
145 ദിവസത്തെ ചിത്രീകരണം, ഒന്നര വര്‍ഷത്തെ അധ്വാനം; ഒടിയന് പാക്കപ്പ്

Synopsis

കഴിഞ്ഞ ഒന്നര വര്‍ഷമായി ഒടിയന്‍ എന്ന ആശയത്തിന് പിന്നിലായിരുന്നുവെന്നും 145 ദിവസത്തെ ചിത്രീകരണം വേണ്ടിവന്നുവെന്നും ശ്രീകുമാര്‍ മേനോന്‍ പറയുന്നു. 

ഒന്നര വര്‍ഷം നീണ്ടുനിന്ന 'ഒടിയന്‍' ചിത്രീകരണത്തിന് പൂര്‍ത്തീകരണമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. ഡിസംബര്‍ 14ന് തീയേറ്ററുകളില്‍ എത്തേണ്ട ചിത്രത്തിന് ഇനി അവശേഷിക്കുന്നത് അവസാനഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ മാത്രമാണെന്നും അദ്ദേഹം അറിയിച്ചു. അവസാനദിന ചിത്രീകരണത്തിന്‍റെ സ്റ്റില്ലുകളോടൊപ്പം ട്വിറ്ററിലൂടെയാണ് വിവരം പങ്കുവച്ചത്. 

 

വാരണാസിയിലെ ഒരു രാത്രിയിലാണ് ഒടിയന്‍റെ ചിത്രീകരണം ആരംഭിച്ചത്. ഒന്നര വര്‍ഷത്തിന് ശേഷം മറ്റൊരു രാത്രിയില്‍ അത് അവസാനിച്ചിരിക്കുന്നു. മോഹന്‍ലാലിന്‍റെ സാന്നിധ്യത്താല്‍ അനുഗ്രഹിക്കപ്പെട്ടതായി തോന്നുന്നു. വ്യക്തിപരമായും ഒരു പ്രൊഫഷണല്‍ എന്ന നിലയിലും എന്‍റെ ജീവിതത്തെ അത്രയും സ്വാധീനിച്ചു അദ്ദേഹം. 

കഴിഞ്ഞ ഒന്നര വര്‍ഷമായി ഒടിയന്‍ എന്ന ആശയത്തിന് പിന്നിലായിരുന്നുവെന്നും 145 ദിവസത്തെ ചിത്രീകരണം വേണ്ടിവന്നുവെന്നും ശ്രീകുമാര്‍ മേനോന്‍ പറയുന്നു. ഷൂട്ടിംഗ് പൂര്‍ത്തിയായതിനൊപ്പം പുതിയ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട് അണിയറക്കാര്‍.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഇന്ത്യയില്‍ ഒന്നാമൻ ആര്?, മൂന്നാമത് ഷാരൂഖ്, പട്ടികയില്‍ കുതിച്ചുകയറി മലയാളികളുടെ പ്രിയ താരം
'ഇത് ആരാധനയല്ല, ഭ്രാന്ത്'; സാമന്തയെ പൊതിഞ്ഞ് ജനം, വീഴാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, രൂക്ഷ വിമർശനം