'ബാറ്റ്മാന്' കൊവിഡ്; ചിത്രീകരണം നിര്‍ത്തിവെച്ചു

By Web TeamFirst Published Sep 4, 2020, 8:20 AM IST
Highlights

സംഘത്തിലെ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് നിര്‍മ്മാതാക്കാളായ വാര്‍ണര്‍ ബ്രോസ് പ്രസ്താവനയിലൂടെ പറഞ്ഞു.
 

ലണ്ടന്‍: നടന്‍ റോബര്‍ട്ട് പാറ്റിന്‍സണ് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സൂപ്പര്‍ ഹീറോ സിനിമയായ ബാറ്റ്മാന്റെ നിര്‍മ്മാണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. സംഘത്തിലെ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് നിര്‍മ്മാതാക്കാളായ വാര്‍ണര്‍ ബ്രോസ് പ്രസ്താവനയിലൂടെ പറഞ്ഞു.  ആര്‍ക്കാര്‍ കൊവിഡ് ബാധിച്ചതെന്ന് വാര്‍ണര്‍ ബ്രോസ് സ്ഥിരീകരിച്ചിട്ടില്ല.

എന്നാല്‍ പ്രധാന കഥാപാത്രമായ ബാറ്റ്മാനെ അവതരിപ്പിക്കുന്ന റോബര്‍ട്ട് പാറ്റിന്‍സണാണ് രോഗം സ്ഥിരീകരിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അദ്ദേഹവും തനിക്ക് രോഗമുണ്ടെന്ന് വ്യക്തമാക്കി. മാര്‍ച്ചില്‍ നിര്‍ത്തിവെച്ച സിനിമാ ചിത്രീകരണം സമീപകാലത്താണ് വീണ്ടും തുടങ്ങിയത്. മാറ്റ് റീവ്‌സാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2021ല്‍ ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. 


 

click me!