ബെല്‍ജിയത്തിന് കരുത്തായി ഈദന്‍ ഹസാര്‍ഡ്

By Web DeskFirst Published Jun 29, 2016, 1:29 PM IST
Highlights

ബെല്‍ജിയം ഫിഫ റാങ്കിങ്ങില്‍ രണ്ടാമതുള്ള ടീമാണ്. യൂറോ കപ്പിലെ കറുത്ത കുതിരകളായി വിലയിരുത്തപ്പെടുന്ന ബെല്‍ജിയത്തിന്റെ മുന്നേറ്റത്തില്‍ ചുക്കാന്‍ പിടിക്കുന്നത് ഈദന്‍ ഹസാര്‍ഡ് എന്ന മിഡ് ഫീല്‍ഡറാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിയ്‌ക്കായി കളിക്കുന്ന ഹസാര്‍ഡാണ് ബെല്‍ജിയത്തിന്റെ പ്ലേമേക്കര്‍. ബെല്‍ജിയത്തിനുവേണ്ടി 69 മല്‍സരങ്ങളില്‍ ബൂട്ടു കെട്ടിയിട്ടുള്ള ഹസാര്‍ഡ് 14 ഗോളുകളാണ് നേടിയിട്ടുള്ളത്. ഗോളടിക്കുകയും ഗോളടിപ്പിക്കുകയും ചെയ്യുന്ന ഹസാര്‍ഡ് ഏത് പ്രതിരോധ നിരയിലും വിള്ളല്‍ വീഴ്‌ത്താന്‍ ശേഷിയുള്ള താരമാണ്. പാസ് ഗെയിമില്‍ വിദഗ്ദ്ധനായ ഹസാര്‍ഡ് സമകാലീന ഫുട്ബോളില്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കഴിഞ്ഞാല്‍ ഏറ്റവും മികച്ച താരമായാണ് വിലയിരുത്തപ്പെടുന്നത്. പെനാല്‍റ്റി കിക്കെടുക്കുന്നതിലും ഹസാര്‍ഡിനുള്ള മികവ് ഏറെ പ്രശംസിക്കപ്പെടുന്നതാണ്. യൂറോ കപ്പില്‍ ബെല്‍ജിയത്തിന്റെ ക്യാപ്റ്റനാണ് ഹസാര്‍ഡ്.

click me!