ഇംഗ്ലണ്ട് യൂറോയില്‍ നിന്ന് പുറത്തായി

By Web DeskFirst Published Jun 28, 2016, 5:47 AM IST
Highlights

ഇംഗ്ലണ്ട് ഫുട്‌ബോള്‍ചരിത്രത്തിലെ ഏറ്റവും നാണം കെട്ട തോല്‍വിയോടെ റൂണിയും സംഘവും യൂറോ കപ്പില്‍നിന്ന് പുറത്ത്. 3,30,000 മാത്രം ജനസംഖ്യയുഉള്ള, യൂറോ യോഗ്യത നേടിയത് പോലും വലിയ നേട്ടമായി കാണുന്ന ഐസ്‌ലന്‍ഡ് എന്ന ചെറിയ രാജ്യം ഇംഗ്ലണ്ടിനെ വീഴ്ത്തി ക്വാര്‍ട്ടറിലെത്തി. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഐസ്‌ലന്‍ഡ‍്, ഇംഗ്ലണ്ടിനെ നാണം കെടുത്തിയത്.

നാലാം മിനിറ്റില്‍ റൂണിയിലൂടെ ലീഡ് നേടിയ ശേഷമാണ് ഇംഗ്ലണ്ട് രണ്ടു ഗോള്‍ വഴങ്ങി തോല്‍വി വരിച്ചത്. പെനാല്‍റ്റിയിലൂടെ റൂണി ഗോള്‍ നേടി കൃത്യം ഒരു മിനിട്ടിനകം ഐസ്‌ലന്‍ഡ് ഒപ്പമെത്തി. റഗ്നാര്‍ സിഗേര്‍ഡ്സനിലൂടെയാണ് ഐസ്‌ലാന്‍ഡ് സമനില ഗോള്‍ കണ്ടെത്തിയത്. പതിനെട്ടാം മിനിട്ടില്‍ ചരിത്രംകുറിച്ച ഗോളുമായി ഐസ്‌ലന്‍ഡ് ലീഡ് കണ്ടെത്തി. കോള്‍ബീന്‍ സിഗ്തോര്‍സനാണ് ഐസ്‌ലന്‍‍ഡിനെ മുന്നിലെത്തിച്ചത്. ലീഡ് വഴങ്ങിയതോടെ ഇംഗ്ലണ്ട് രണ്ടും കല്‍പ്പിച്ചുള്ള ആക്രമണം അഴിച്ചുവിട്ടു. എന്നാല്‍ റൂണിയുടെ കൂട്ടരും കിണഞ്ഞു ശ്രമിച്ചെങ്കിലും ഐസ്‌ലന്‍ഡ് പ്രതിരോധം ഭേദികകാനായില്ല. ഇംഗ്ലീഷ് ആക്രമണങ്ങളെല്ലാം ഐസ്‌ലന്‍ഡ് പ്രതിരോധത്തില്‍ തട്ടിത്തെറിച്ചു ഫൈനല്‍ വിസിലോടെ വീണ്ടും ഒരു വലിയ ടൂര്‍ണമെന്റില്‍ അധികം മുന്നേറാനാകാതെ ഇംഗ്ലണ്ട് പുറത്തേക്ക് പോയി. ഗ്യാലറിയില്‍ ഇംഗ്ലീഷ് ആരാധകര്‍ ഒരിക്കല്‍ കൂടി നിരാശയോടെ തലയില്‍ കൈയുംവെച്ചിരിക്കുന്നത് കാണാമായിരുന്നു.

click me!