യൂറോ കപ്പില്‍ ക്വാര്‍ട്ടര്‍ ലൈനപ്പായി; ജര്‍മ്മനി-ഇറ്റലി പോരാട്ടം ഞായറാഴ്‌ച

By Web DeskFirst Published Jun 28, 2016, 6:06 AM IST
Highlights

പാരീസ്: സ്‌പെയിന്‍, ഇംഗ്ളണ്ട് ഉള്‍പ്പടെയുള്ള വമ്പന്‍മാരില്ലാതെ ഇത്തവണ യൂറോ കപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍. നിലവിലെ ജേതാക്കളായ സ്‌പെയിനും കരുത്തരായ ഇംഗ്ലണ്ടും പ്രീ ക്വാര്‍ട്ടറില്‍ പുറത്തായി. ആദ്യ ക്വാര്‍ട്ടറില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 12.30ന് പോളണ്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ നേരിടും. വെയ്‌ല്‍സും ബെല്‍ജിയവും തമ്മിലാണ് രണ്ടാമത്തെ ക്വാര്‍ട്ടര്‍. ജൂലൈ രണ്ട് ശനിയാഴ്‌ച പുലര്‍ച്ചെയാണ് ഈ മല്‍സരം. യൂറോ കപ്പ് ക്വാര്‍ട്ടറിലെ ഏവരും കാത്തിരിക്കുന്ന പോരാട്ടം ജര്‍മ്മനിയും ഇറ്റലിയും തമ്മിലുള്ളതാണ്. മുന്‍ ലോക ചാംപ്യന്‍മാരായ ഇറ്റലിയും നിലവിലെ ലോകജേതാക്കളായ ജര്‍മ്മനിയും നേര്‍ക്കുനേര്‍ വരുമ്പോള്‍ പോരാട്ടം തീപാറും. നിലവിലെ യൂറോ കപ്പ് ജേതാക്കളായ സ്‌പെയിനെ തറപറ്റിച്ചാണ് ഇറ്റലിയുടെ വരവ്. താരനിബിഡമായ ജര്‍മ്മനിയെ പിടിച്ചുനിര്‍ത്താന്‍ ഇറ്റാലിയന്‍ പ്രതിരോധത്തിനാകുമോയെന്നാണ് കളിപ്രേമികള്‍ ഉറ്റുനോക്കുന്നത്. ഞായറാഴ്‌ച പുലര്‍ച്ചെയാണ് ജര്‍മ്മനിയും ഇറ്റലിയും തമ്മിലുള്ള പോരാട്ടം.

ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍-

പോളണ്ട് - പോര്‍ച്ചുഗല്‍
വെളളി പുലര്‍ച്ചെ 12.30

വെയ്ല്‍സ് - ബെല്‍ജിയം
ശനി പുലര്‍ച്ചെ 12.30

ജര്‍മ്മനി - ഇറ്റലി
ഞായര്‍ പുലര്‍ച്ചെ 12.30

ഫ്രാന്‍സ് - ഐസ്‌ലന്‍ഡ്
തിങ്കള്‍ പുലര്‍ച്ചെ 12.30

click me!