ജിയാന്‍ലൂഗി ബഫണ്‍- പ്രായം തളര്‍ത്താത്ത പോരാളി

By Web DeskFirst Published Jun 30, 2016, 1:40 AM IST
Highlights

പ്രതിരോധക്കോട്ട കൊട്ടളങ്ങള്‍ കെട്ടിപ്പടുത്താണ് ഇറ്റാലിയന്‍ ഫുട്ബോളിന്റെ കുതിപ്പ്. ഇറ്റാലിയന്‍ പ്രതിരോധത്തിന്റെ കാവല്‍പ്പോരാളിയാണ് ജിയാന്‍ലൂഗി ബഫണ്‍ എന്ന വെറ്ററന്‍ ഗോള്‍ കീപ്പര്‍. രണ്ടു ദശാബ്‌ദത്തിത്തോളമായി ഇറ്റാലിയന്‍ ഗോള്‍വല കാക്കുന്ന ബഫണ്‍ ഇതിനോടകം 159 മല്‍സരങ്ങളില്‍ രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. 1997ല്‍ ദേശീയ ടീമിലെത്തിയ ബഫണ്‍, അസാമാന്യ മെയ്‌വഴക്കം ആവശ്യമുള്ള ഗോള്‍കീപ്പിങ്ങ് എന്ന ഉത്തരവാദിത്വത്തിന് പ്രായം ഒരു തടസമല്ലെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ഈ യൂറോ കപ്പില്‍ കിരീടത്തില്‍ കുറഞ്ഞതൊന്നും തൃപ്‌തിപ്പെടുത്താത്ത ഇറ്റാലിയന്‍ ടീമിന്റെ വിശ്വസ്‌തനായ കാവല്‍ക്കാരനാണ് ബഫണ്‍. യൂറോ കപ്പ് നേടിക്കൊടുത്തുകൊണ്ട് വിരമിക്കല്‍ ആഘോഷമാക്കാനാകും ഇറ്റാലിയന്‍ നായകന്‍ കൂടിയായ ബഫന്റെ ശ്രമം. 2006 യൂറോകപ്പ് ഫൈനലില്‍ ഫ്രാന്‍സിന്റെ സിദാന്റെ തകര്‍പ്പന്‍ ഹെഡര്‍ സേവ് ചെയ്‌ത ബഫന്റെ പ്രകടനമാണ് ആരാധകര്‍ക്കും കളിയെഴുത്തുകാര്‍ക്കും ഒരിക്കലും മറക്കാനാകാത്തത്.

click me!