പോളണ്ടിനെ വീഴ്ത്തി പോര്‍ച്ചുഗല്‍ സെമിയില്‍

By Asianet NewsFirst Published Jun 30, 2016, 7:54 PM IST
Highlights

മാഴ്സിലെ: യൂറോ കപ്പ് ഫുട്‌ബോളില്‍ പോളണ്ടിനെ തോല്‍പിച്ചു പോര്‍ച്ചുഗല്‍ സെമിയില്‍. ക്വാര്‍ട്ടറില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു പോര്‍ച്ചുഗലിന്റെ ജയം. ഇത് അഞ്ചാം തവണയാണു പോര്‍ച്ചുഗല്‍ യൂറോ കപ്പിന്റെ സെമിയിലെത്തുന്നത്. 

പോളണ്ടിനുവേണ്ടി റോബര്‍ട്ട് ലെവന്‍സ്കിയും പോര്‍ച്ചുഗലിനായി നെറ്റോ സാഞ്ചസും ഗോളുകള്‍ നേടി. 1-1 എന്ന സമനിലയില്‍ മത്സരം അവസാനിച്ചതോടെ മത്സരം ഷൂട്ടൗട്ടിലേക്കു കടക്കുകയായിരുന്നു. 

യൂറോ കപ്പ് നോക്കൗട്ട് ഘട്ടത്തില്‍ഗോള്‍നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് പതിനെട്ടുകാരനായ നേറ്റോ സാഞ്ചസ് സ്വന്തമാക്കി. 

റൊണാള്‍ഡോ, ലെവന്‌ഡോസ്‌കി, സാഞ്ചസ്, മിലിക്, മൗട്ടിനോ, ഗ്ലിക് എന്നിവര്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിലെ മൂന്നു കിക്ക് ലക്ഷ്യത്തിലെത്തിച്ചു. പോര്‍ച്ചുഗലിന് വേണ്ടി നാലം കിക്ക് നാനി വലക്കകത്താക്കിയപ്പോള്‍ ബ്ലാസ്‌കികോവിസ്‌കികക്ക് അതിനു കഴിഞ്ഞില്ല.  അഞ്ചാം കിക്കും ലക്ഷ്യത്തിലെത്തിച്ച് ക്വാരസ്മ പറങ്കിപ്പടക്ക് സെമി ബര്‍ത്ത് നേടിക്കൊടുത്തു. 

ബെല്‍ജിയം - വെയ്ല്‍സ് മത്സരവിജയികളെ പോര്‍ച്ചുഗല്‍സെമിയില്‍നേരിടും. 


 

click me!