ബെല്‍ജിയത്തെ തകര്‍ത്ത് വെയ്ല്‍സ് യൂറോ കപ്പ് സെമിയില്‍

By Web DeskFirst Published Jul 1, 2016, 8:50 PM IST
Highlights

ബെല്‍ജിയത്തിന്‍റെ സുവര്‍ണതലമുറക്കും വെയ്ല്‍സിന്‍റെ പോരാട്ടവീര്യത്തിന് മുന്നില്‍ വഴിമാറി കൊടുക്കേണ്ടി വന്നു. 54 ശതമാനം സമയവും പന്ത് നിയന്ത്രണത്തില്‍വച്ചിട്ടും ബെല്‍ജിയം യൂറോയില്‍നിന്ന് പുറത്തായി.  ചരിത്രത്തിലാദ്യമായി ഒരു അന്താരാഷ്ട്ര ടൂര്‍ണമെന്‍റിന്‍റെ സെമി ബര്‍ത്ത് സ്വപ്നം കണ്ടെത്തിയ വെയ്ല്‍സിനെ തുടക്കത്തി ല്‍ബെല്‍ജിയം വിറപ്പിച്ചു. എന്നാല്‍ തൊട്ടുപിന്നാലെ ബെല്‍ജിയം മുന്നിലെത്തി.

തിരിച്ചടിക്കാനുള്ള വെയ്ല്‍സിന്‍റെ ശ്രമം ലക്ഷ്യം കണ്ടത് മുപ്പതാം മിനിറ്റിലായിരുന്നു. രണ്ടാം പകുതി തുടങ്ങി പത്ത് മിനിറ്റിനകം ഹല്‍റോബ്സന്‍ കാനു വെയ്ല്‍സിനെ മുന്നിലെത്തിച്ചു. കളി തീരാന്‍ അഞ്ച് മിനിറ്റ് ശേഷിക്കേ സാം വോക്സ് വെയ്സിന്റെ ഉറപ്പിച്ചു. വ്യാഴാഴ്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലുമായാണ് ഗാരത് ബെയ്ലിന്‍റെയും സംഘത്തിന്‍റെയും സെമി പോരാട്ടം.

click me!