കൈകളുടെ ചോര്‍ച്ച തടയാനാവുന്നില്ല; റിഷഭ് പന്തിനെതിരെ വീണ്ടും തിരിഞ്ഞ് ആരാധകര്‍

First Published Jan 7, 2021, 2:10 PM IST

സിഡ്‌നി: വിക്കറ്റിന് പിന്നില്‍ റിഷഭ് പന്ത് വീണ്ടും വിമര്‍ശനശരങ്ങള്‍ ഏറ്റുവാങ്ങുകയാണ്. ഓസ്‌ട്രേലിയക്കെതിരെ സിഡ്‌നി ടെസ്റ്റിന്‍റെ ആദ്യദിനം വില്‍ പുകോവ്‌സ്‌കിയെ പുറത്താക്കാനുള്ള രണ്ട് സുവര്‍ണാവസരങ്ങള്‍ പന്ത് നഷ്‌ടമാക്കി. പുകോവ്‌സിയാവട്ടെ ഭാഗ്യപരീക്ഷണങ്ങള്‍ മറികടന്ന് അര്‍ധ സെഞ്ചുറി നേടുകയും ചെയ്തു. മോശം ഫീല്‍ഡിംഗില്‍ ഇന്ത്യന്‍ ടീമിനെതിരെ രൂക്ഷ വിമര്‍ശനം മുന്‍താരങ്ങളുള്‍പ്പെടെ ഉയര്‍ത്തി എന്നതാണ് ശ്രദ്ധേയം. 
 

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇതുവരെ ഓസീസ് ഓപ്പണര്‍മാര്‍ കാലുറപ്പിച്ചിട്ടില്ല. ആദ്യ രണ്ട് ടെസ്റ്റിലും ദയനീയമായിരുന്നു ജോ ബേണ്‍സിന്‍റേയും മാത്യൂ വെയ്‌ഡിന്‍റേയുംപ്രകടനം. ഇതോടെയാണ് വാര്‍ണര്‍ തിരിച്ചെത്തിയപ്പോള്‍ ഓപ്പണിംഗ് സഖ്യം ഓസീസ് പൂര്‍ണമായും പൊളിച്ചെഴുതിയത്.
undefined
സിഡ്‌നിയില്‍ വാര്‍ണറുടെ തിരിച്ചുവരവിനൊപ്പം 22 വയസ് മാത്രമുള്ള അരങ്ങേറ്റക്കാരന്‍വില്‍ പുകോവ്‌സ്‌കിയെ പരീക്ഷിച്ചു ഓസ്‌ട്രേലിയ. വില്ലിനെ സമ്മര്‍ദത്തിലാക്കാനുള്ള എല്ലാ മരുന്നും ഇന്ത്യന്‍ ബൗളിംഗ് നിരയുടെ കൈവശമുണ്ടായിരുന്നു.
undefined
എന്നാല്‍ രണ്ട് തവണ വില്ലിന് ജീവന്‍ വച്ചുനീട്ടി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. അതിദയനീയ പ്രകടനം എന്നാണ് ഈ വിക്കറ്റ് കീപ്പിംഗിനെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്.
undefined
ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിംഗ്‌സില്‍ 22-ാം ഓവറിലായിരുന്നുആദ്യ അമളി. അശ്വിന്‍റെ മികച്ച ലെങ്‌തില്‍ വന്ന പന്തില്‍ ഔട്ട്‌സൈഡ് എഡ്ജ് കുരുങ്ങിയെങ്കിലും വില്ലിനെ റിഷഭ് വിട്ടുകളഞ്ഞു. ഈസമയം 26 റണ്‍സായിരുന്നു വില്ലിനുണ്ടായിരുന്നത്.
undefined
പേസര്‍ മുഹമ്മദ് സിറാജ് എറിഞ്ഞ 26-ാം ഓവറില്‍പന്തിന്‍റെ അടുത്ത പിഴവ്. പുള്‍ഷോട്ടിന് ശ്രമിച്ച പുകോവ്‌സ്‌കിക്ക് പിഴച്ചപ്പോള്‍ ക്യാച്ചിന് ശ്രമിച്ച പന്തിന്‍റെ കൈകളില്‍ നിന്ന് ബോള്‍ വഴുതിമാറി. രണ്ടാംശ്രമത്തില്‍ കൈക്കലാക്കാന്‍ ശ്രമിച്ചപ്പോള്‍ ബോള്‍ നിലത്തുമുട്ടുകയും ചെയ്തു.
undefined
ഫീല്‍ഡ് അംപയര്‍ ഇത് ഔട്ട് വിളിച്ചെങ്കിലും നിലത്തുമുട്ടിയ ശേഷമാണ് പന്ത് കൈപ്പിടിയിലൊതുക്കിയത് എന്ന് പരിശോധനയില്‍ വ്യക്തമായി. 32 റണ്‍സായിരുന്നു ഈ സമയം ഓസീസ് യുവതാരത്തിനുണ്ടായിരുന്നത്.
undefined
പിന്നാലെ 38ല്‍ നില്‍ക്കേ റണ്ണൗട്ടാക്കാനുള്ള അവസരം പേസര്‍ ജസ്‌പ്രീത് ബുമ്രയും പാഴാക്കി. ഡീപ് കവറിലേക്കോടി പന്തെടുത്ത് എറിയുമ്പോള്‍ ബുമ്രക്ക് പിഴയ്‌ക്കുകയായിരുന്നു. ത്രോക്ക് വേഗമുണ്ടായിരുന്നു എങ്കില്‍ വില്‍ പുറത്തായേനേ.
undefined
ഇതോടെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ കന്നി അര്‍ധ സെഞ്ചുറി തികയ്‌ക്കാന്‍ വില്‍ പുകോവ്‌സ്‌കിക്ക് അവസരമൊരുങ്ങി. 97 പന്തില്‍ നിന്നായിരുന്നു ഫിഫ്റ്റി.
undefined
കന്നി ടെസ്റ്റില്‍ 110 പന്തില്‍ നാല് ബൗണ്ടറികള്‍ സഹിതം 62 റണ്‍സ് നേടിയാണ് വില്‍ പുകോവ്‌സ്‌കി മടങ്ങിയത്. 35-ാം ഓവറിലെ രണ്ടാം പന്തില്‍ നവ്‌ദീപ് സെയ്‌നി താരത്തെ എല്‍ബിയില്‍ പുറത്താക്കുകയായിരുന്നു. വിക്കറ്റെടുത്ത സെയ്നിയും അരങ്ങേറ്റ ടെസ്റ്റാണ് കളിക്കുന്നത്.
undefined
ഇതോടെ രൂക്ഷ വിമര്‍ശനമാണ് റിഷഭ് പന്തിന് ആരാധകരുടെ ഭാഗത്തുനിന്ന് നേരിടേണ്ടി വന്നത്. വിക്കറ്റിന് പിന്നിലെ മോശം പ്രകടനം മുമ്പും പന്തിനെ വിമര്‍ശനങ്ങള്‍ക്ക് വിധേയമാക്കിയിട്ടുണ്ട്.
undefined
ഇന്ത്യയുടെ നിലവിലെ ടെസ്റ്റ് താരങ്ങളില്‍ സാങ്കേതികമായിവൃദ്ധിമാന്‍ സാഹയാണ് മികച്ച വിക്കറ്റ് കീപ്പറെങ്കിലും ബാറ്റിംഗ് കൂടി പരിഗണിച്ചാണ് റിഷഭിന് അവസരം നല്‍കുന്നത്. ബാറ്റിംഗില്‍ 'എക്‌സ് ഫാക്‌ടര്‍' എന്ന് വിശേഷിപ്പിക്കപ്പെടുന്നതാരമാകട്ടെ വിക്കറ്റിന് പിന്നില്‍ കൈകള്‍ സുരക്ഷിതമാക്കാന്‍ മറക്കുകയാണ്.
undefined
click me!