അടിമത്തത്തിന്റെ കാലം തിരിച്ചുവന്നോ, അമേരിക്കന്‍ ക്രൂരതയ്‌ക്കെതിരെ പ്രതിഷേധം

Web Desk   | Getty
Published : Sep 23, 2021, 06:21 PM ISTUpdated : Sep 24, 2021, 12:23 PM IST

കൗബോയ് തൊപ്പികളുമണിഞ്ഞ്, കൈയില്‍ ചാട്ടവാറുമേന്തി, കുതിരപ്പുറത്ത് വരുന്ന പൊലീസുകാര്‍. മുന്നിലുള്ള ഹെയ്തി അഭയാര്‍ത്ഥികള്‍ക്കു നേരെ അവര്‍ ചാട്ടവാര്‍ വീശുന്നു. തെന്നിയോടുന്ന അഭയാര്‍ത്ഥികളെ അതിര്‍ത്തിയിലെ നദിയിലേക്ക് ഓടിക്കുന്നു. നദി മുറിച്ചുകടക്കുന്നതു വരെ പൊലീസുകാര്‍ ചാട്ടവാര്‍ പ്രയോഗം നടത്തുന്നു.  ഇതേതോ സിനിമയിലെ രംഗമല്ല. യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി നടക്കുന്ന ക്രൂരമായ സംഭവങ്ങളാണ്. എഫ് പി വാര്‍ത്താ ഏജന്‍സി പകര്‍ത്തിയ ഈ ചിത്രങ്ങള്‍ അടിമത്തത്തിന്റെ അമേരിക്കന്‍ നാളുകളെ ഓര്‍മ്മിപ്പിക്കുന്നതായാണ് വിമര്‍ശനം. 1865-ല്‍ അടിമത്തം നിരോധിക്കുന്നതിനു മുമ്പുള്ള കാലത്ത് അമേരിക്ക എങ്ങനെയാണോ കറുത്ത വര്‍ഗക്കാരോട് പെരുമാറിയത്, അതില്‍നിന്നൊട്ടും വ്യത്യസമില്ല, 2021-ലും എന്നാണ് വിമര്‍ശനം. 

PREV
140
അടിമത്തത്തിന്റെ കാലം തിരിച്ചുവന്നോ, അമേരിക്കന്‍ ക്രൂരതയ്‌ക്കെതിരെ പ്രതിഷേധം

അമേരിക്ക-മെക്‌സിക്കോ അതിര്‍ത്തിയില്‍നിന്നാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ആ ചിത്രങ്ങള്‍ പുറത്തുവന്നത്. എ എഫ് പി വാര്‍ത്ത ഏജന്‍സിയുടെ ഫോട്ടോഗ്രാഫര്‍ പോള്‍ രത്‌ജേയാണ് ഞെട്ടിക്കുന്ന ആ ദൃശ്യങ്ങളില്‍ ചിലത് പകര്‍ത്തിയത്. 

240


ഹെയ്തി കുടിയേറ്റക്കാര്‍ അനുഭവിക്കുന്ന കരളലിയിപ്പിക്കുന്ന ദുരിതങ്ങള്‍ തൊട്ടുപിന്നാലെ വൈറലായി. അമേരിക്ക ഹെയ്തി കുടിയേറ്റക്കാരോട് കാണിക്കുന്ന ക്രൂരതകള്‍ക്കെതിരെ പ്രതിഷേധമുയര്‍ന്നു. കറുത്ത വര്‍ഗക്കാരുടെ സംഘടനകളും പ്രമുഖരും ഇതിനെതിരെ പരസ്യമായി പ്രതികരിച്ചു. 

340

ടെക്‌സസിനെയും മെക്‌സിക്കോയെയും വിഭജിക്കുന്ന റിയോ ഗ്രാന്‍ഡെ നദിക്കരെയാണ് ഈ സംഭവങ്ങള്‍ അരങ്ങേറിയത്. ചാട്ടവാറും കൈയിലേന്തി കുതിരപ്പുറത്ത് എത്തിയ പൊലീസുകാര്‍ നൂറുകണക്കിന് ഹെയ്തി അഭയാര്‍ത്ഥികളെ അതിര്‍ത്തി കടത്തുകയായിരുന്നു. 

440

കുതിരപ്പുറത്തിരിക്കുന്ന ഉദ്യോഗസ്ഥര്‍ ചാട്ടവാറുമായി അഭയാര്‍ത്ഥികളെ ഭയപ്പെടുത്തി നദി കടത്തുകയാണ് ചെയ്തത്. സ്ത്രീകളും കുട്ടികളും വൃദ്ധരും അടങ്ങുന്ന അഭയാര്‍ത്ഥികളെ ചാട്ടവാറടിച്ച് ഓടിക്കുന്നു. 

540

കറുത്ത വര്‍ഗക്കാരോട് അമേരിക്ക നൂറ്റാണ്ടുകളായി കാണിച്ച അനീതിയുടെയും ക്രൂരതയുടെയും നേര്‍ചിത്രമായാണ് സോഷ്യല്‍ മീഡിയയില്‍ പലരും ഈ ചിത്രങ്ങളെ കണ്ടത്. രണ്ടു കാലത്തെയും ചിത്രങ്ങള്‍ താരതമ്യം ചെയ്തുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമാണ്. 

640


നിരോധനത്തിനു മുമ്പ് അമേരിക്കയില്‍ നിലനിന്നിരുന്ന നിലനിന്നിരുന്ന അടിമത്തത്തിന്റെ ഇരുണ്ട ചരിത്രവുമായാണ് ആളുകള്‍ ഇതിനെ താരതമ്യം ചെയ്യുന്നത്. ഹെയ്തി അഭയാര്‍ത്ഥികളോടുള്ള ക്രൂരതയെ വിമര്‍ശിച്ച് 'ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍' കൂട്ടായ്മ അടക്കം രംഗത്തുവന്നിട്ടുണ്ട്. 

740

എന്നാല്‍, ഇത് തെറ്റായ താരതമ്യമാണെന്നാണ് ടെക്‌സസ് അധികൃതര്‍ പറയുന്നത്. അനധികൃത കുടിയേറ്റക്കാര്‍ അനിയന്ത്രിതമായി പ്രവഹിക്കുകയാണ്. അവരെ അതിര്‍ത്തി കടത്തുക മാത്രമാണ് ചെയ്യുന്നത്. 

840

ആയിരക്കണക്കിന് കുടയേറ്റക്കാര്‍ ദിവസങ്ങളായി കള്ളക്കടത്തുകാരുടെ സഹായത്തോടെ അതിര്‍ത്തി കടക്കുകയാണ്. ഇവരെ പുറത്താക്കുന്നതിനുള്ള സാധാരണ നടപടികളാണിത്.-ഗവര്‍ണര്‍ ഗ്രോഗ് ഏബട്ട് പറഞ്ഞു.

940

കുതിരപ്പൊലീസ് അവരുടെ ജോലിയാണ് ചെയ്യുന്നത്. എന്നാല്‍, അഭയാര്‍ത്ഥികളോട് ക്രൂരമായി പെരുമാറിയെങ്കില്‍, ഇക്കാര്യം അന്വേഷിക്കാമെന്ന് ഗവര്‍ണര്‍ ഗ്രോഗ് ഏബട്ട് പറഞ്ഞു.

1040


ഇതിനെതിരെ ശബ്ദമുയര്‍ത്തിയ ആളുകളില്‍ നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ദി അഡ്വാന്‍സ്‌മെന്റ് ഓഫ് കളേര്‍ഡ് പീപ്പിളിന്റെ (NAACP) പ്രസിഡന്റും സിഇഒയുമായ ഡെറിക് ജോണ്‍സനും ഉള്‍പ്പെടുന്നു. തിങ്കളാഴ്ച, ജോണ്‍സണ്‍ ഭരണാധികാരികളുമായും കോണ്‍ഗ്രസ് അംഗങ്ങളുമായും ഇക്കാര്യത്തില്‍ കൂടിക്കാഴ്ച നടത്തി. 

1140

കറുത്ത വര്‍ഗക്കാരോടുള്ള അടിമത്ത മനോഭാവം ഇപ്പോഴും അേമരിക്കയുടെ രക്തത്തിലുണ്ടെന്നതിന്റെ തെളിവാണ് ഇതെന്നാണ് ജോണ്‍സണ്‍ പറയുന്നത്. അടിയന്തിര നടപടികള്‍ ആവശ്യപ്പെട്ട് ശക്തമായ പ്രചാരണം നടത്തുമെന്നും അദ്ദേഹം അറിയിക്കുന്നു. 

1240

മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറിന്റെ മകളായ ബെര്‍ണിസ് കിംഗും ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചു. നൂറുകണക്കിനു വര്‍ഷങ്ങളായി വര്‍ണ്ണത്തിന്റെയും വര്‍ഗത്തിന്റെയും പേരില്‍ അമേരിക്ക കാണിക്കുന്ന വിവേചനം ഇപ്പോഴും തുടരുകയാണെന്ന് അവര്‍ പറഞ്ഞു. അമേരിക്ക ഹെയ്തി അഭയാര്‍തഥികളോട് കാണിക്കുന്ന ക്രൂരത അവസാനിപ്പിക്കണമെന്നും അവര്‍ ട്വീറ്റ് ചെയ്തു.

1340

അടിമത്ത കാലത്ത് നിലനിന്നിരുന്ന അടിമ പട്രോളിംഗിനെ അനുസ്മരിപ്പിക്കുന്നതാണ് ഈ സംഭവമെന്ന് ബിങ് ഹാംറ്റന്‍ സര്‍വകലാശാലയിലെ ഹാരിയറ്റ് ടബ്മാന്‍ സെന്റര്‍ ഫോര്‍ ദി ഫ്രീഡം ആന്റ് ഇക്വിറ്റി മേധാവിയായ പ്രൊഫ. ആനി ബെയ്ലി പറഞ്ഞു. 

1440

അമേരിക്കയില്‍ ആഭ്യന്തരയുദ്ധത്തിനു മുമ്പുള്ള കാലഘട്ടത്തില്‍ പാഡി റോളേഴ്സ് എന്നറിയപ്പെട്ടിരുന്ന ഈ കാവല്‍സംഘം കുതിരപ്പുറത്തു വന്ന് അടിമകളെ ക്രൂരമായി കൈകാര്യം ചെയ്തിരുന്നു. അടിമകളെ നിയന്ത്രിക്കാന്‍ എന്ത് മാര്‍ഗ്ഗവും പ്രയോഗിക്കാന്‍ അവര്‍ക്ക് അധികാരമുണ്ടായിരുന്നു.

1540

ദക്ഷിണ അമേരിക്കന്‍ സംസ്ഥാനങ്ങളിലെ തോട്ടങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന അടിമകളെ കണ്ടെത്താന്‍ നിയോഗിക്കപ്പെട്ട ഈ സായുധ സംഘങ്ങള്‍ കുതിരപ്പുറത്ത് ചമ്മട്ടികളുമായിട്ടാണ് യാത്ര ചെയ്തിരുന്നത്. ചമ്മട്ടികൊണ്ട് അടിമകളെ ശിക്ഷിക്കുന്നത് പതിവായിരുന്നുവെന്ന് അവര്‍ ബിബിസിയോട് പറഞ്ഞു. 

1640

2010 -ലെ ഭൂകമ്പത്തിനു ശേഷം ഹെയ്തിയില്‍ നിന്ന് പലായനം ചെയ്ത ആയിരക്കണക്കിന് കുടിയേറ്റക്കാരില്‍ പലരും ബ്രസീല്‍, ചിലി ഉള്‍പ്പെടെയുള്ള തെക്കേ അമേരിക്കന്‍ രാജ്യങ്ങളില്‍ അഭയം തേടിയിരുന്നു. 

1740

അമേരിക്ക-മെക്‌സിക്കോ അതിര്‍ത്തിയില്‍നിന്നാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ആ ചിത്രങ്ങള്‍ പുറത്തുവന്നത്. എ എഫ് പി വാര്‍ത്ത ഏജന്‍സിയുടെ ഫോട്ടോഗ്രാഫര്‍ പോള്‍ രത്‌ജേയാണ് ഞെട്ടിക്കുന്ന ആ ദൃശ്യങ്ങളില്‍ ചിലത് പകര്‍ത്തിയത്. 

1840

അമേരിക്ക-മെക്‌സിക്കോ അതിര്‍ത്തിയില്‍നിന്നാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ആ ചിത്രങ്ങള്‍ പുറത്തുവന്നത്. എ എഫ് പി വാര്‍ത്ത ഏജന്‍സിയുടെ ഫോട്ടോഗ്രാഫര്‍ പോള്‍ രത്‌ജേയാണ് ഞെട്ടിക്കുന്ന ആ ദൃശ്യങ്ങളില്‍ ചിലത് പകര്‍ത്തിയത്. 

1940

അമേരിക്ക-മെക്‌സിക്കോ അതിര്‍ത്തിയില്‍നിന്നാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ആ ചിത്രങ്ങള്‍ പുറത്തുവന്നത്. എ എഫ് പി വാര്‍ത്ത ഏജന്‍സിയുടെ ഫോട്ടോഗ്രാഫര്‍ പോള്‍ രത്‌ജേയാണ് ഞെട്ടിക്കുന്ന ആ ദൃശ്യങ്ങളില്‍ ചിലത് പകര്‍ത്തിയത്. 

2040

അമേരിക്ക-മെക്‌സിക്കോ അതിര്‍ത്തിയില്‍നിന്നാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ആ ചിത്രങ്ങള്‍ പുറത്തുവന്നത്. എ എഫ് പി വാര്‍ത്ത ഏജന്‍സിയുടെ ഫോട്ടോഗ്രാഫര്‍ പോള്‍ രത്‌ജേയാണ് ഞെട്ടിക്കുന്ന ആ ദൃശ്യങ്ങളില്‍ ചിലത് പകര്‍ത്തിയത്. 

2140

അമേരിക്ക-മെക്‌സിക്കോ അതിര്‍ത്തിയില്‍നിന്നാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ആ ചിത്രങ്ങള്‍ പുറത്തുവന്നത്. എ എഫ് പി വാര്‍ത്ത ഏജന്‍സിയുടെ ഫോട്ടോഗ്രാഫര്‍ പോള്‍ രത്‌ജേയാണ് ഞെട്ടിക്കുന്ന ആ ദൃശ്യങ്ങളില്‍ ചിലത് പകര്‍ത്തിയത്. 

2240

അമേരിക്ക-മെക്‌സിക്കോ അതിര്‍ത്തിയില്‍നിന്നാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ആ ചിത്രങ്ങള്‍ പുറത്തുവന്നത്. എ എഫ് പി വാര്‍ത്ത ഏജന്‍സിയുടെ ഫോട്ടോഗ്രാഫര്‍ പോള്‍ രത്‌ജേയാണ് ഞെട്ടിക്കുന്ന ആ ദൃശ്യങ്ങളില്‍ ചിലത് പകര്‍ത്തിയത്. 

2340

കോവിഡ് -19 മഹാമാരിയില്‍ ഈ രാജ്യങ്ങള്‍ ആകെ തകര്‍ന്നു. തുടര്‍ന്നുണ്ടായ സാമ്പത്തിക ദുരിതത്തില്‍ നിന്ന് കരകയറാനാണ് നിരവധി ഹെയ്തിക്കാര്‍ അപകടകരമായ യാത്രക്കൊടുവില്‍ യുഎസില്‍ എത്തിച്ചേരുന്നത്. 

2440

അതിനിടെയാണ് അമേരിക്ക യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി ടെമ്പററി പ്രൊട്ടക്ഷന്‍ സ്റ്റാറ്റസ് എലിജിബിലിറ്റി ഫോര്‍ ഹെയ്ഷ്യന്‍സ് പ്രഖ്യാപിച്ചത്. 

2540

നിയമവിരുദ്ധമായി അമേരിക്കയില്‍കഴിയുന്ന ഹെയ്തിക്കാരെ നാടുകടത്തില്ലെന്നും അവര്‍ക്ക്  പ്രൊവിഷനല്‍  റെസിഡന്‍സി അനുവദിക്കാമെന്നുമായിരുന്നു പ്രഖ്യാപനം. തുടര്‍ന്നാണ് അമേരിക്കയിലേക്ക് ഹെയ്തിക്കാരുടെ പ്രവാഹമുണ്ടായത്. 

2640

കഴിഞ്ഞ 11 മാസത്തിനുള്ളില്‍ 29,000 -ല്‍ അധികം ഹെയ്തി അഭയാര്‍ത്ഥികള്‍ അതിര്‍ത്തി കടന്നിട്ടുണ്ടെന്ന് കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് അധികാരികള്‍ പറയുന്നു. 

2740

റിയോ ഗ്രാന്‍ഡെ നദിക്ക് കുറുകെയുള്ള പാലത്തിന് കീഴില്‍ അഭയം തേടുന്ന അഭയാര്‍ത്ഥികള്‍ നിരവധിയാണ്. ആയിരക്കണക്കിനാളുകള്‍ ദിവസവും വന്ന് ചേരുന്ന ഇവിടെ ഭീകരമാണ് അവസ്ഥകള്‍ എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.  

2840

സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘങ്ങള്‍ക്ക് ആവശ്യവുമായി ആഹാരമോ, വെള്ളമോ, അടിസ്ഥാന സൗകര്യങ്ങളോ ലഭിക്കുന്നില്ല. 

2940


വര്‍ഷങ്ങളായി ഹെയ്തിയില്‍നിന്നും അമേരിക്കയിലേക്ക് അഭയാര്‍ത്ഥി പ്രവാഹമുണ്ട്. കഴിഞ്ഞ 20 വര്‍ഷത്തെ അപേക്ഷിച്ച് ഇപ്പോള്‍ ഇത് കൂടുതലാണ്. 

3040

ഹെയ്തിയെക്കൂടാതെ ക്യൂബ, വെനിസ്വേല , നിക്കാരഗ്വേ എന്നിവിടങ്ങളില്‍ നിന്നും അമേരിക്കയിലേക്ക് അഭയാര്‍ത്ഥികള്‍ എത്തുന്നുണ്ട്. 

3140


എന്നാല്‍, ഈയിടെയായി ഹെയ്തിയില്‍നിന്നാണ് അഭയാര്‍ത്ഥി പ്രവാഹം കൂടി. പതിനായിരക്കണക്കിനാളുകളാണ് അതിര്‍ത്തി കടന്ന് ഇവിടെ എത്തുന്നത്. പലപ്പോഴും കള്ളക്കടത്തു സംഘങ്ങള്‍ക്ക് കാശു കൊടുത്താണ് ഇവര്‍ എത്തുന്നത്. 

3240

ആരിസോണ മെക്‌സിക്കോ അതിര്‍ത്തിയില്‍ പ്രസിഡന്റ് ട്രംപ് പണി കഴിപ്പിച്ച മതില്‍ ഇടിഞ്ഞു വീഴാറായ അവസ്ഥയിലാണ്.

3340

ഇത് മുതലെടുത്താണ് കള്ളക്കടത്തുകാര്‍ വന്‍തുക വാങ്ങി അഭയാര്‍ത്ഥികളെ അതിര്‍ത്തിയുടെ മെക്്‌സിക്കന്‍ ഭാഗത്ത് ഇറക്കി വിടുന്നത്.

3440

ഹെയ്തിയില്‍ നിന്ന് വടക്കോട്ട് യാത്ര ചെയ്തു എത്തുന്ന വലിയ സംഘം അഭയാര്‍ത്ഥികളില്‍ പെട്ടവരാണ് അമേരിക്ക മെക്‌സിക്കോ അതിര്‍ത്തിയിലേക്ക് എത്തുന്നത്.  അങ്ങേയറ്റം അപകടകരമാണ് അതിര്‍ത്തിയില്‍ എത്താനുള്ള ഇവരുടെ യാത്രകള്‍.

3540

ക്രിമിനല്‍ സംഘങ്ങള്‍ ഒരു ഭാഗത്ത്. അഭയാര്‍ത്ഥികള്‍ക്കിടയിലുള്ള പ്രശ്‌നങ്ങള്‍ മറുഭാഗത്ത്. സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോവുന്നതും അക്രമങ്ങളും ഇവിടെ മതിവാണ്. നിരവധി കൊലപാതകങ്ങള്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

3640


അപകടകരമായ വഴികളിലൂടെ, ക്രിമിനല്‍ ഗ്യാംഗുകളുടെ സഹായത്തോടെയാണ് ഇവര്‍ എത്തുന്നത്. വലിയ തുക കൊടുത്ത് ഇവരെ കൊണ്ടുവരുന്ന ക്രിമിനല്‍ സംഘങ്ങള്‍ അതിര്‍ത്തിക്കടുത്ത് ഇവരെ എത്തിച്ചു മടങ്ങുകയാണ് ചെയ്യുന്നത്. 

3740

കഴിഞ്ഞ 11 മാസത്തിനുള്ളില്‍ 29,000 -ലേറെ ഹെയ്തി അഭയാര്‍ത്ഥികള്‍ ഇവിടെ എത്തിയിട്ടുണ്ടെന്നാണ് കസ്റ്റംസ് അധികൃതര്‍ പറയുന്നത്. 

3840

2021 ജൂലൈയിലാണ് ഹെയ്തിയെ നടുക്കിയ ഭൂകമ്പമുണ്ടയത്. ഭൂകമ്പമാപിനിയില്‍ 7.2 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 2000 പേരാണ് അന്ന് മരിച്ചത്. ഇതിനെ തുടര്‍ന്ന് പതിനായിരക്കണക്കിനാളുകളാണ് സര്‍വ്വതും ഉപേക്ഷിച്ച് അഭയാര്‍ത്ഥികളായത്. 

3940

ഈയടുത്ത് പ്രസിഡന്റ് യോവനേല്‍ മോയിസ് വധിക്കപ്പെട്ടു. പ്രസിഡന്റിന്റെ കൊലയെത്തുടര്‍ന്ന്, ഭരണ പ്രതിസന്ധിക്കു നടുവിലാണ് ഹെയ്തി. വസതിക്കുള്ളിലേക്ക് ഇരമ്പിക്കയറിയ സായുധ കൊലയാളി സഘത്തിന്റെ ആക്രമണത്തിലാണ്  കൊല്ലപ്പെട്ടത്. രാജ്യത്ത് ഇതിനെ തുടര്‍ന്ന് അടിയന്തിരാവസ്ഥ ഏര്‍പ്പെടുത്തിയിരുന്നു. 

4040

ഹെയ്ത്തിയില്‍ അതീവഗുരുതരമായ പ്രതിസന്ധികള്‍ തുടരുകയാണ്. അതാണ് ഹെയ്ത്തിക്കാര്‍ അയല്‍രാജ്യങ്ങളിലേക്ക് അഭയാര്‍ത്ഥികളായി പോവാനുള്ള കാരണം. ജീവിക്കാന്‍ മറ്റു മാര്‍ഗമില്ലാതെയാണ് സ്ത്രീകളും കുട്ടികളും അടങ്ങുന്ന വന്‍ സംഘങ്ങള്‍ ജീവന്‍ മരണ പോരാട്ടത്തിനു തുനിയുന്നത്. 

click me!

Recommended Stories