'ആറുതല്‍' ഒരു യാത്രയാണ്...

First Published Mar 9, 2019, 3:14 AM IST

ആറുതല്‍ ഒരു യാത്രയാണ്... കാടിന്‍റെ നനവില്‍ ജീവിക്കുന്ന ലക്ഷ്മിക്കുട്ടി അമ്മയുടെ ജീവിതത്തിലൂടെ... ധ്യാനത്തിലൂടെയുള്ള ഒരു ഫോട്ടോഗ്രാഫറുടെ യാത്ര. കേരളത്തിന്‍റെ സാമൂഹിക രാഷ്ട്രീയ ഇടങ്ങളില്‍ ഇടപെട്ടുകൊണ്ടാണ് എ ജെ ജോജി ഫോട്ടോഗ്രഫി രംഗത്തേക്ക് കടക്കുന്നത്. ചിത്രങ്ങളുടെ പ്രദര്‍ശന രീതിയും ശ്രദ്ധേയമാണ്. മട്ടാഞ്ചേരിയിലെ ഉരു ആര്‍ട്ട് ഗ്യാലറിയില്‍ റിയാസ് കോമുവാണ് പ്രദര്‍ശനം ക്യൂറേറ്റ് ചെയ്തിരിക്കുന്നത്. 

'ആറുതല്‍' ഒരു യാത്രയാണ്... കാടിന്‍റെ നനവില്‍ ജീവിക്കുന്ന ലക്ഷ്മിക്കുട്ടി അമ്മയുടെ ജീവിതത്തിലൂടെ... ധ്യാനത്തിലൂടെയുള്ള ഒരു ഫോട്ടോഗ്രാഫറുടെ യാത്ര.
undefined
ചികിത്സയെന്നാല്‍ താപം അകറ്റുന്നത് പോലെ ആറ്റി തണുപ്പിക്കലാണെന്നാണ് ലക്ഷ്മിക്കുട്ടിയമ്മയുടെ പക്ഷം. തന്‍റെ അറിവുകളെ 'കണ്ടത്, കേട്ടത്, കൊണ്ടത്, കൊടുത്തത്' എന്നിങ്ങനെ ഒതുക്കിവെക്കും ലക്ഷ്മിക്കുട്ടിയമ്മ.
undefined
കാട്ടറിവുകളിലെ രോഗനിവാരണത്തില്‍ അഗ്രഗണ്യയാണ് ലക്ഷ്മിക്കുട്ടിയമ്മ. ഗോത്ര ചികിത്സയുടെ വക്താവായ ലക്ഷ്മിക്കുട്ടി അമ്മയെ പത്മശ്രീ സമ്മാനിച്ചു കൊണ്ടാണ് രാജ്യം ആദരിച്ചത്.
undefined
അഗസ്ത്യാര്‍കൂടം, കല്ലാര്‍, പൊന്‍മുടി എന്നിവിടങ്ങളിലെ അഞ്ഞൂറിലധികം പ്രാദേശിക ഔഷധങ്ങളുടെ പ്രയോഗത്തിലും വൈവിദ്ധ്യത്തിലും ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് അഗാധമായ അറിവാണ്.
undefined
കേരളത്തിന്‍റെ സാമൂഹിക രാഷ്ട്രീയ ഇടങ്ങളില്‍ ഇടപെട്ടുകൊണ്ടാണ് എ ജെ ജോജി ഫോട്ടോഗ്രഫി രംഗത്തേക്ക് കടക്കുന്നത്. ജോജിയുടെ ആദ്യ പ്രദര്‍ശനമാണ് ആറുതല്‍.
undefined
ചിത്രങ്ങളുടെ പ്രദര്‍ശന രീതിയും ശ്രദ്ധേയമാണ്. ലക്ഷ്മിക്കുട്ടിയമ്മയുടെ ജീവിതം പോലെ ചുറ്റുപാടുകളിലെ ചെറു ഓളങ്ങളെന്നതുപോലെ അവരുടെ ജീവിതത്തിലെ പല മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി ഒരു ഗ്യാലറിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയാണിവിടെ.
undefined
മട്ടാഞ്ചേരിയിലെ ഉരു ആര്‍ട്ട് ഗ്യാലറിയില്‍ റിയാസ് കോമുവാണ് പ്രദര്‍ശനം ക്യൂറേറ്റ് ചെയ്തിരിക്കുന്നത്. മാര്‍ച്ച് 31 വരെ പ്രദര്‍ശനമുണ്ടാകും.
undefined
click me!