ഇറ്റലിയില്‍ നിന്ന് ഇംഗ്ലണ്ടിലേക്ക്; മുത്തശ്ശിയെ കാണാന്‍ 11 കാരന്‍ നടന്നത് 2735 കി.മീറ്റര്‍

First Published Oct 1, 2020, 2:39 PM IST

2019 നവംബറിന്‍റെ അവസാനത്തോടെ ചൈനയിലെ വുഹാനില്‍ കണ്ടെത്തുകയും പിന്നീട് ലോകം മുഴുവനും പടര്‍ന്നു പിടിക്കുകയും ചെയ്ത കൊവിഡ് 19 രോഗാണു ലോക ക്രമത്തെ തന്നെയാണ് മാറ്റി മാറിച്ചത്. മെയ് 24 ന് ലോക്ഡൌണ്‍ പ്രഖ്യാപിച്ച വേളകളില്‍ ഇന്ത്യയിലെമ്പാടുമുള്ള തൊഴിലാളികള്‍  നടന്നും ട്രക്കുകളിലുമായി തങ്ങളുടെ സ്വദേശത്തേക്ക് മടങ്ങിയ ദയനീയ കാഴ്ച ലോകം കണ്ടതാണ്. അതിനിടെ ഇംഗ്ലണ്ടില്‍ നിന്നൊരു ദീര്‍ഘദൂര നടത്തത്തിന്‍റെ കഥ പുറത്തുവരുന്നു. 11 വയസ്സുള്ള ആണ്‍കുട്ടിയും അവന്‍ അച്ഛനുമാണ് ആ ദീര്‍ഘ ദൂര നടത്തക്കാര്‍. 93 ദിവസമാണ് ആ അച്ഛനും മകനും നടന്നത്. അതും 1700 മൈല്‍ ദൂരം. ഏതാണ്ട് 2735 കിലോമീറ്റര്‍ . അതും 77 വയസ്സുള്ള മുത്തശ്ശിയെ കാണാന്‍. അറിയാം അവര്‍ നടന്ന വഴികള്‍.

ആ യാത്രയില്‍ അവര്‍ നടന്ന് തീര്‍ത്തത് ഇറ്റലി, സ്വിറ്റ്സര്‍ലാന്‍റ്, ഫ്രാൻസ്, പിന്നെ ഇംഗ്ലണ്ട് എന്നീ രാജ്യാതിര്‍ത്തികള്‍ക്കുള്ളില്ലൂടെയായിരുന്നു. അതിനിടെ കാട്ടുനായ്ക്കളുമായി പോരാടി. അഭയാര്‍ത്ഥി കുട്ടികളെ കണ്ടുമുട്ടി, പിന്നെ ഒരു കാട്ടുകഴുതയെ മെരുക്കി. ഒടുവില്‍ അവന്‍ തന്‍റെ മുത്തശ്ശിയുടെ സമീപത്തെത്തി ചേര്‍ന്നു. എങ്കിലും പതിനാല് ദിവസത്തെ ക്വാറന്‍റീന്‍ വാസം കഴിഞ്ഞ് മാത്രമേ അവന് തന്‍റെ മുത്തശ്ശിയെ കാണാന്‍ പറ്റൂ.
undefined
ഇറ്റലിയിലെ തെക്ക് പടിഞ്ഞാറന്‍ സംസ്ഥാനമായി പലേര്‍മോയില്‍ നിന്നാണ് അച്ഛനും മകനും തങ്ങളുടെ നീണ്ട യാത്ര ആരംഭിക്കുന്നത്. ഇറ്റലിയില്‍ നിന്ന് മിലന്‍ വഴി സ്വിറ്റ്സര്‍ലന്‍റിലേക്ക്. അവിടെ നിന്ന് ഫ്രാന്‍സ്. പിന്നെ കടല്‍ കടന്ന് ഇംഗ്ലണ്ട്.
undefined
ഒരു വര്‍ഷമായി റോമിയോ കോക്സ് എന്ന 11 കാരന്‍ തന്‍റെ മുത്തശ്ശിയെ കണ്ടിട്ട്. അവിചാരിതമായി ലോകം മുഴുവനും ലോക്ഡൌണിലേക്ക് പോയപ്പോള്‍ അവന് തന്‍റെ മുത്തശ്ശിയെ കാണാതിരിക്കാനായില്ല. ഒടുവില്‍ അച്ഛനും മകനും മുത്തശ്ശിയെ കാണാന്‍ യാത്ര തിരിച്ചു
undefined
നാല്‍പ്പത്താറുകാരനായ അച്ഛനൊപ്പം അവനും മുത്തശ്ശിയെ കാണാന്‍ ഇംഗ്ലണ്ടിലേക്ക് പോകാന്‍ തീരുമാനിച്ചു. പക്ഷേ, യാത്രാ സൌകര്യങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. മാത്രമല്ല അത്രയും ദൂരം അവനിതുവരെ നടന്നിട്ടുമില്ലായിരുന്നു. സൂര്യോദയം നേരത്തെ ആയതിനാല്‍ രാവിലെ അഞ്ച് മണിക്ക് തന്നെ അവരുടെ നടപ്പ് ആരംഭിക്കും. വഴികാട്ടിയായി ഗൂഗിള്‍ മാപ്പും.
undefined
പക്ഷേ ആ സമയമായപ്പോഴേക്കും ഇറ്റലിയിലും പോകുന്ന വഴിക്കുള്ള മറ്റ് രാജ്യങ്ങളായ സ്വിറ്റ്സര്‍ലാന്‍റ് , ഫ്രാന്‍സ് എന്നിവിടങ്ങളിലും കൊവിഡ് 19 രോഗാണു അതിന്‍റെ എല്ലാ ശക്തിയിലും പടര്‍ന്നു പിടിക്കുന്നു.
undefined
undefined
എങ്കിലും അവര്‍ നടന്നു. കാടും മലയും കടലും കടന്ന്... സമാധാനവും സംഘര്‍ഷവും ഉയര്‍ത്തിയ ഭൂമികകള്‍ കടന്ന് അവരിരുവരും 93 ദിനരാത്രങ്ങള്‍ നടന്നു.
undefined
2020 ജൂൺ 20 ന് സിസിലിയയിലെ പലേർമോയിൽ നിന്ന് പിതാവ് ഫിൽ (46) നൊപ്പമാണ് 11 കാരന്‍ റോമിയോ കോക്സ് തന്‍റഎ മുത്തശ്ശിയെ കാണാനായി യാത്ര തിരിച്ചത്.
undefined
കാട്ടുവഴികളില്‍ കൂടിയുള്ള യാത്ര ദുഷ്ക്കരമായപ്പോള്‍ അവര്‍ ഒരു കാട്ടു കഴുതയെ മെരുക്കി ഒപ്പം കൂട്ടി. തങ്ങലുടെ സാധനങ്ങള്‍ ചമുക്കാന്‍ അവന്‍ സഹായിച്ചതായും റോമിയോ തന്‍റെ ഫേസ്ബുക്ക് പേജില്‍ എഴുതി.
undefined
റോമിലേക്ക് കടന്ന ഇരുവരെയും ഒരു കൂട്ടം കാട്ടുനായ്ക്കള്‍ അക്രമിച്ചു. ഇരുവരും ശക്തമായി തന്നെ നായ്ക്കളെ നേരിട്ടെന്ന് റോമിയോ പറയുന്നു. തങ്ങളുടെ വഴി വീണ്ടെടുക്കാന്‍ അതല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലെന്നായിരുന്നുവെന്നാണ് റോയിയോ പറഞ്ഞത്.
undefined
കാട്ടുവഴികളില്‍ കൂടിയുള്ള യാത്ര ദുഷ്ക്കരമായപ്പോള്‍ അവര്‍ ഒരു കാട്ടു കഴുതയെ മെരുക്കി ഒപ്പം കൂട്ടി. തങ്ങലുടെ സാധനങ്ങള്‍ ചമുക്കാന്‍ അവന്‍ സഹായിച്ചതായും റോമിയോ തന്‍റെ ഫേസ്ബുക്ക് പേജില്‍ എഴുതി.
undefined
ചിലര്‍ രാത്രി കിടക്കാനായി വീട് വാഗ്ദാനം ചെയ്തു. യാത്ര അവസാനിപ്പിച്ച് 93 ദിവസത്തിന് ശേഷം സെപ്റ്റംബർ 21 ന് റോമിയോ ട്രാഫൽഗർ സ്‌ക്വയറിലെത്തി.
undefined
പിന്നെയും നീണ്ട് കിടന്ന വഴികള്‍. ദുർഘടമായ യാത്രയിൽ ബോട്ട് , സൈക്ലിംഗ് എന്നിങ്ങനെ അനുഭവങ്ങളുടെ ഒരു പറുദീസയായിരുന്നു ആ യാത്രയെന്ന് റോമിയോ ക്ലിക്സ് ഓര്‍ക്കുന്നു.
undefined
യാത്ര എത്ര ദുര്‍ഘടം നിറഞ്ഞതാണെങ്കിലും വീട്ടിലേക്ക് മുത്തശ്ശിയെ കാണാനാണ് പോകുന്നതെന്ന് ഓര്‍ക്കുമ്പോള്‍ ദൂരമൊരു ദൂരമല്ലാതാകുന്നു.
undefined
undefined
ഒരു പരിചയം പോലുമില്ലാത്തവരുടെ വീടുകളില്‍ ഉറങ്ങിയും പള്ളികളിലും ഹോസ്റ്റലുകളിലും തങ്ങിയും ചിലപ്പോള്‍ നക്ഷത്രങ്ങൾക്കടിയിൽ ടെന്‍റ് അടിച്ച് കിടന്നുറങ്ങിയും രാത്രികള്‍ കഴിച്ചു കൂട്ടി.
undefined
ചിലര്‍ രാത്രി കിടക്കാനായി വീട് വാഗ്ദാനം ചെയ്തു. യാത്ര അവസാനിപ്പിച്ച് 93 ദിവസത്തിന് ശേഷം സെപ്റ്റംബർ 21 ന് റോമിയോ ട്രാഫൽഗർ സ്‌ക്വയറിലെത്തി.
undefined
undefined
എന്നാൽ തന്‍‌റെ പ്രിയപ്പെട്ട മുത്തശ്ശി റോസ്മേരിയെ (77) കെട്ടിപ്പിടിക്കാൻ അവന് ഇനിയും പതിനാല് ദിവസങ്ങള്‍ കാത്തിരിക്കേണ്ടിവരും.
undefined
ഇംഗ്ലണ്ടിലെ ഓക്‌സണിലെ വിറ്റ്‌നിയിലാണ് റോമിയോ കോക്സിന്‍റെ മുത്തശ്ശി താമസിക്കുന്നത്. റോമിയോയുടെ അച്ഛൻ ഇംഗ്ലീഷുകാരനും അമ്മ ജിയോവന്ന സ്റ്റോപ്പോണി ഇറ്റാലിക്കാരിയുമാണ്.
undefined
undefined
മുത്തശ്ശിയെ കാണാനായി ആയിരക്കണക്കിന് കിലോമീറ്ററുകള്‍ താണ്ടിയ റോമിയോ ഇതിന് മുമ്പും ശ്രദ്ധാ കേന്ദ്രമായിരുന്നു.കഴിഞ്ഞ വർഷമാണ് ഈസ്റ്റ് ലണ്ടനിലെ ഹാക്ക്‌നിയിൽ നിന്ന് സിസിലിയയിലെ പലേർമോയിലേക്ക് റോമിയോ താമസം മാറ്റിയത്.
undefined
ഇതിനിടെ റഫ്യൂജി എഡ്യൂക്കേഷൻ അക്രോസ് കോൺഫ്ലക്റ്റ്സ് ട്രസ്റ്റ് (REACT)എന്ന ചാരിറ്റിക്ക് 11,000 ഡോളാണ് റോമിയോ സമാഹരിച്ചു കൊടുത്തത്.
undefined
undefined
യാത്രയെക്കുറിച്ച് റോമിയോ കൂട്ടിച്ചേർത്തു: 'ഞങ്ങൾ ലണ്ടനുമായി കൂടുതൽ അടുക്കുമ്പോൾ എന്‍റെ മുത്തശ്ശിയെ കാണുന്നതിനെക്കുറിച്ച് ഞാൻ ചിന്തിച്ചു കൊണ്ടിരുന്നു, ഞാൻ അത്രമാത്രം ആവേശഭരിതനായിരുന്നു.
undefined
'അവര്‍ക്ക് ഒരു കൌതുകം നൽകാൻ എനിക്ക് കാത്തിരിക്കാനാവില്ല, ഞാൻ മുത്തശ്ശിയെ അവസാനമായി കണ്ടിട്ട് ഒരു വർഷത്തിലേറെയായി. ലോക്ക്ഡൌൺ സമയത്ത് അവര്‍ ഒറ്റയ്ക്കായിരുന്നു.' അവന്‍ കൂട്ടിച്ചേര്‍ത്തു.
undefined
undefined
'' ഞാൻ ലോകത്തിലെ ഏറ്റവും മികച്ച തെരുവിലാണ് വളർന്നത്. സൗത്ത്ബറോ റോഡ് ! ആ തെരുവ് എല്ലായ്പ്പോഴും എനിക്കും എന്‍റെ അയൽക്കാർക്കും കുടുംബം പോലെയാണ്. '
undefined
റോമിയോ തന്‍റെ യാത്രയെ സ്വയം ഉൾക്കൊള്ളുകയും യാത്രയ്ക്കിടെ നിരവധി സുഹൃത്തുക്കളെ സംമ്പാദിക്കുകയും ചെയ്തു. യാത്രയ്ക്കിടെ അവന്‍ മദ്ധ്യേഷ്യയില്‍ നിന്നുള്ള ബാല കുടിയേറ്റ കേന്ദ്രങ്ങൾ സന്ദർശിക്കുകയും അഭയാർഥികളുമായി സംസാരിക്കുകയും ചെയ്തു.
undefined
undefined
റോമിയോയുടെ അമ്മ അഭയാർഥികള്‍ക്കായി REACT എന്ന ചാരിറ്റി നടത്തുന്നു. തന്‍റെ യാത്രയ്ക്കിടെ സ്വരൂപിച്ച പണം പലേർമോയിലെ ഓർഗനൈസേഷൻ ഡ്രോപ്പ്, കമ്മ്യൂണിറ്റി സെന്‍റർ എന്നിവയ്ക്ക് നല്‍കുമെന്ന് റോമിയോ പ്രഖ്യാപിച്ചു കഴിഞ്ഞു.
undefined
അഭയാര്‍ത്ഥി കുട്ടികള്‍ക്കായുള്ള ഫണ്ട് സമാഹരണത്തിനിടെ റോമിയോ.
undefined
undefined
ഇത് കുട്ടികള്‍ക്ക് 50 ടാബ്‌ലെറ്റുകൾ വാങ്ങാൻ ഉപയോഗിക്കാനും അതുവഴി അഭയാർഥി കുട്ടികൾക്കും വൈഫൈ കണക്ഷൻ ലഭ്യമാക്കാന്‍ ഉപകരിക്കുമെന്നും അവന്‍ പ്രത്യാശ പ്രകടിപ്പിച്ചു.
undefined
' ഇതാണ് ഞാൻ ഇന്ന് കണ്ടുമുട്ടിയ സുഡാൻ ബാലൻ ബഖിത്. ഇംഗ്ലണ്ടിലേക്ക് പോകുന്ന മലഞ്ചെരുവുകളിലൂടെ നടക്കുകയായിരുന്നു ബഖിത്. അവനും എന്നെപ്പോലെ 1,000 കിലോമീറ്റർ സഞ്ചരിച്ചു, പക്ഷേ അവന്‍ സംഘർഷങ്ങളില്‍ നിന്ന് രക്ഷപ്പെട്ടാണ് എത്തിയത്. എനിക്ക് എന്‍റെ കുടുംബത്തോടൊപ്പമെത്തണം. അവനൊപ്പം പോകാനാകില്ല'. റോമിയോ എഴുതി.
undefined
undefined
'പലെർമോയിൽ എന്‍റെ പ്രായത്തിലും അതിൽ കൂടുതലുമുള്ള കുട്ടികൾ ലോക്ക്ഡൌൺ കാലത്ത് എല്ലാ പഠന സാധ്യതകളും മുടങ്ങിപ്പോയത് തനിക്കറിയാമെന്നായിരുന്നു ഈ ദാനത്തെ കുറിച്ച് ചോദിക്കപ്പോള്‍ റോമിയോ പറഞ്ഞത്.
undefined
പാഠങ്ങൾ‌ ഓൺ‌ലൈനിലേക്ക് മാറിയതോടെ നിരവധി കുട്ടികള്‍ക്ക് പഠനസൌകര്യം ഇല്ലാതായി. താന്‍ സംമ്പാദിച്ച പഠണം തന്‍റെ സമപ്രായക്കാരുടെ പഠനത്തിന് ഉപകരിക്കുമെന്നതില്‍ സന്തോഷിക്കുന്നെന്നും അവന്‍ പറഞ്ഞു.
undefined
undefined
2735 കിലോമീറ്റര്‍ യാത്രയ്ക്കിടെ നിരവധി ഇന്‍റര്‍വ്യൂകള്‍ റോമിയോയെ കുറിച്ച് പുറത്ത് വന്നു. ഇതോടെ റോമിയോയും പിതാവും ലോക്ഡൌണ്‍ കാലത്തും ഏറെ പ്രശസ്തരായി തീര്‍ന്നു.
undefined
ഒടുവില്‍ മുത്തശ്ശിയെ അത്ഭുതപ്പെടുത്താനായി നടന്ന് തുടങ്ങിയ ആ അച്ഛനും മകനും 93 ദിവസങ്ങള്‍ക്ക് ശേഷം സെപ്റ്റംബർ 21 ന് ഇംഗ്ലണ്ടിലെത്തിയപ്പോള്‍ അതിശയിച്ച് പോയി.
undefined
undefined
അവിടെ അവരെക്കാത്ത് വന്‍ സ്വീകരണമായിരുന്നു ഒരുങ്ങിയിരുന്നത്. ഏട്ട് കിലോമീറ്ററോളം നടന്ന് പോയി നാട്ടുകാര്‍ അവനെ ഗ്രാമത്തിലേക്ക് എതിരേല്‍ക്കുകയായിരുന്നു.
undefined
മഹാമാരിക്കിടെയും തന്‍റെ മുത്തശ്ശിയെ കാണാനായി രണ്ടായിത്തിന് മേലെ കിലോമീറ്ററുകള്‍ നടന്ന് പോയ റോമിയോ ഇന്ന് നാട്ടിലെ കുഞ്ഞു ഹീറോയാണ്.
undefined
undefined
undefined
undefined
undefined
കഴുതയെ തന്‍റെ വഴിക്ക് നടത്താനുള്ള കഠിന ശ്രമത്തില്‍.
undefined
undefined
ഇംഗ്ലണ്ടില്‍.
undefined
undefined
undefined
undefined
undefined
undefined
ഫ്രന്‍സില്‍ നിന്ന് ഇംഗ്ലീഷ് ചാനല്‍ കടക്കുന്ന റോമിയോ.
undefined
ഒടുവില്‍ അച്ഛനൊപ്പം 2735 കിലോമീറ്റര്‍ പിന്നിട്ട് സെപ്തംബര്‍ 20 ന്ഇംഗ്ലണ്ടിലെത്തിയപ്പോള്‍ റോമിയോ തന്‍റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം.
undefined
click me!