മഹാബലി കണ്ട തിരുവോണക്കാഴ്ചകള്‍ കാണാം

First Published Sep 11, 2019, 12:15 PM IST

മഹാബലിയുടെ സുന്ദര കേരളത്തെ കുറിച്ചുള്ള പാട്ടുകളുടെ അലയൊലികള്‍ പോലും ഇന്ന് എവിടെയും കേള്‍ക്കാനില്ല. തിരുവനന്തപുരം നഗരത്തിലൂടെയുള്ള ഒരു ഉത്രാടപ്പാച്ചലിനിടെ പലപ്പോഴും " ഓടുമാ... ഡോലുമാ ... " എന്ന തമിഴ് സിനിമാ ഗാനം നിങ്ങള്‍ കേട്ടിരിക്കുമെങ്കിലും ഓണപ്പാട്ട് കേള്‍ക്കാന്‍ പഴയ കാസറ്റ് കട തപ്പി പോകേണ്ടിവരും. അതേ, കേരളം സര്‍വ്വത്രമാറിയിരിക്കുന്നു. ഈ മാറ്റമാണ് ഒരു സമൂഹത്തെ ജൈവീകമായി നിലനിര്‍ത്തുന്നതും. അസുര രാജാവിന്‍റെ കള്ളവും പൊളിവചനം പോലുമില്ലാതിരുന്ന ഐതീഹ്യ കേരളം ഇന്ന് ജനാധിപത്യ ഇന്ത്യയിലെ ഒരു സംസ്ഥാനമായി മാറിയിരിക്കുന്നു. തിരുവോണ നാളായ ഇന്ന് വര്‍ഷാവര്‍ഷം കേരളം കാണാനെത്തുന്ന മഹാബലി കാണാന്‍ സാധ്യതയുള്ള ചില ഓണക്കാഴ്ചകള്‍ കാണാം.. 

പോത്തുക്കല്‍ ദുരിതാശ്വാസ ക്യാമ്പിലെ ഭക്ഷണപ്പുര.
undefined
പോത്തുക്കല്‍ ദുരിതാശ്വാസ ക്യാമ്പിലെ കുട്ടികള്‍ കസേരക്കളിക്കിടെ.
undefined
പോത്തുക്കല്‍ ദുരിതാശ്വാസ ക്യാമ്പിലെ അന്തേവാസികള്‍ക്ക് കൊടുക്കാനായി തയ്യാറാക്കിയ ഓണക്കോടികള്‍.
undefined
തൃശ്ശൂര്‍ റൗണ്ട് കീഴടക്കുന്നതിന് മുമ്പൊരു കാഴ്ചയൊരുക്കത്തില്‍ പുലി മുഖങ്ങള്‍.
undefined
തൃക്കാക്കരയില്‍ നടന്ന ഓണസദ്യയില്‍ നിന്ന്.
undefined
തൃക്കാക്കരയില്‍ നടന്ന ഓണസദ്യയില്‍ നിന്ന്.
undefined
കോടതി ഉത്തരവിനെ തുടര്‍ന്ന് പൊളിക്കാന്‍ നോട്ടീസ് പതിച്ച മരട് നഗരസഭയ്ക്ക്‌ മുന്നിൽ ഫ്ലാറ്റ് ഉടമകൾ നടത്തുന്ന നിരാഹാര സമരം തിരുവോണ നാളില്‍ ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്യുന്നു.
undefined
undefined
click me!