കാലാവസ്ഥാ വ്യതിയാനം; ലഡാക്കില്‍ കൃഷിയിറക്കാന്‍ ക‍ൃത്രിമ ഐസ് സ്തൂപങ്ങള്‍

First Published Dec 6, 2019, 11:02 AM IST

ഇന്ത്യയുടെ വടക്കേ അറ്റത്ത് ഹിമാലയത്തില്‍ സ്ഥിതി ചെയ്യുന്ന "ഉയർന്ന പാതകളുടെ നാട്" എന്നറിയപ്പെടുന്ന സ്ഥലമാണ് ലഡാക്ക്. ഉപഭൂഖണ്ഡത്തിന്‍റെ മറ്റ് പ്രദേശങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഏറെ പ്രത്യേകതകള്‍ ഈ ഭൂപ്രദേശത്തിനുണ്ട്. കൊടുംതണുപ്പ് തന്നെ പ്രധാന പ്രത്യേകത. ശൈത്യകാലം കഴിയുമ്പോള്‍ മഞ്ഞുരുകും. മഴ പേരിന് മാത്രം. ഇത്രയും പ്രത്യേകതകള്‍ കൊണ്ട് തന്നെ ലഡാക്ക് പോലുള്ള പ്രദേശത്ത് കൃഷി പലപ്പോഴും അപ്രാപ്രമാകുന്നു. എന്നാല്‍ ഇതിനൊരു പരിഹാരം കണ്ടിരിക്കുകയാണ് ലഡാക്കുകാരനായ മെക്കാനിക്കല്‍ എഞ്ചിനീയര്‍ സോനം വാങ്ചുക്ക്. അതിന് അദ്ദേഹം കണ്ടെത്തിയ മാര്‍ഗ്ഗമാണ് ഐസ് സ്തൂപങ്ങള്‍. കാണാം സോനം വാങ്ചുക്കിന്‍റെ ഐസ് സ്തൂപങ്ങള്‍. 
 

കൃഷി ചെയ്യുകയെന്നത് ലഡാക്ക് പോലുള്ള പ്രദേശത്ത് അത്ര പ്രായോഗികമല്ല. കാലാവസ്ഥ തന്നെ കാരണം. ശൈത്യകാലം മുഴുവനും മഞ്ഞ് മൂടിക്കിടക്കും. മഴക്കാലത്ത് മഴയില്ല. വേനല്‍ക്കാലത്താകട്ടെ മഞ്ഞ് ഉരുകി ജലമൊഴുക്ക് വര്‍ദ്ധിക്കും.
undefined
ഇങ്ങനെ കാലാവസ്ഥയെ അടിസ്ഥാനമാക്കി കൃഷി ചെയ്യുകയെന്നത് അപ്രാപ്യമായി മാറിക്കൊണ്ടിരിക്കുന്നതിനാലാണ് അതിനെ എങ്ങനെ മറികടക്കാമെന്ന ചിന്ത ഉണ്ടായതെന്ന് സോനം വാങ്ചുക്ക് പറയുന്നു.
undefined
ഐസ് സ്തൂപങ്ങള്‍ ഇതിനൊരു മറുപടിയാണെന്ന് കണ്ടെത്തി. പക്ഷേ ചിലവ് കൂടുതലാണ്. എന്നാല്‍ ഏറെ ഫലപ്രദവും.
undefined
60 - 80 അടിക്ക് മുകളില്‍ നിന്ന് പൈപ്പ് വഴിയാണ് താഴ്വാരത്തിലേക്ക് ഐസ് സ്തൂപത്തിനുള്ള മഞ്ഞ് എത്തിക്കുന്നത്. ഇത്രയും ഉയരത്തില്‍ ഇന്ന് എത്തിക്കുന്നത് കൊണ്ട് തന്നെ താഴ്വാരത്തിലെ തണുപ്പിലേക്ക് വെള്ളമെത്തുമ്പോള്‍, അന്തരീക്ഷത്തില്‍ തണുപ്പുള്ളതിനാല്‍ അവിടെ ഒരു ഐസ് സ്തുപം രൂപപ്പെടുന്നു.
undefined
ഇങ്ങനെ രൂപപ്പെടുന്ന ഐസ് സ്തൂപം ക്രമേണ ജലമായി രൂപപ്പെടുകയും കൃഷിക്ക് ആവശ്യമായ ജലം ലഭ്യമാക്കുകയും ചെയ്യുന്നു.
undefined
എന്നാല്‍ വിപുലമായി ഇത്തരം ഐസ് സ്തൂപങ്ങള്‍ കൃത്രിമമായി ഉണ്ടാക്കിയാല്‍ അതുവഴി വിനോദ സഞ്ചാരം വളര്‍ത്താന്‍ കഴിയുമെന്നും സോനം വാങ്ചുക്കി അവകാശപ്പെടുന്നു.
undefined
എന്നാല്‍ 60 അടി മുകളില്‍ നിന്ന് കിലോമീറ്റര്‍ നീളത്തില്‍ പൈപ്പ് ഇടുകയെന്നാല്‍ ഏറെ പണച്ചിലവുള്ള പദ്ധതിയാണ്. ക്രൗഡ് ഫണ്ടിങ്ങ് വഴി പണം കണ്ടെത്താനാണ് ശ്രമമെന്നും സോനം വാങ്ചുക്കി പറയുന്നു.
undefined
80 അടി ഉയരത്തിൽ എത്താനും 10 ഹെക്ടർ ഭൂമിക്ക് ജലസേചനം നൽകാനുമുള്ള ആദ്യത്തെ ശ്രമത്തിന് 1,25,000 ഡോളർ വേണ്ടിവന്നെന്ന് വാങ്‌ചുക്ക് പറയുന്നു.
undefined
ഐസ് സ്തൂപ നിര്‍മ്മതിക്ക് 2016 ല്‍ ഒരു ലക്ഷം സ്വിസ് ഡോളര്‍ സമ്മാനതുകയുള്ള റോലെക്സ് അവാര്‍ഡ് ഫോര്‍ എന്‍റര്‍പ്രൈസ് അവാര്‍ഡ് അദ്ദേഹത്തെ തേടിയെത്തിയിരുന്നു.
undefined
കാലാവസ്ഥാ വ്യതിയാനത്തെ വെറും എഞ്ചിനീയറിങ്ങ് കൊണ്ട് മാത്രം നേരിടാനാകില്ലെന്നും മറിച്ച് പരമ്പരാഗതമായ പല അറിവുകളെയും എഞ്ചിനീയറിങ്ങുമായി കൈ കോര്‍ത്തു കൊണ്ട് മാത്രമേ നമ്മുക്ക് കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനാകൂവെന്നുമാണ് സോനം വാങ്ചുങിന്‍റെ അഭിപ്രായം.
undefined
click me!