ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങി ചിലിയന്‍ ജനത; കാണാം ആ ജനാധിപത്യ പോരാട്ടം

First Published Oct 28, 2019, 4:03 PM IST


1973 മുതല്‍ 1990 വരെ ചിലിയന്‍ ജനതയെ സ്വന്തം കാല്‍ക്കീഴില്‍ അടിച്ചമര്‍ത്തിയ അഗസ്റ്റോ പിനോഷെയെ ചിലിയന്‍ ജനത താഴേയിറക്കിയതിന് സമാനമായി ചിലിയില്‍ വീണ്ടും പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു.  രാജ്യത്തെ സാമൂഹിക-സാമ്പത്തിക ഘടനയിൽ മാറ്റമാവശ്യപ്പെട്ടാണ് അന്ന് ജനം തെരുവിലിറങ്ങിയത്. അന്നും ഇന്നും ചിലിയന്‍ ജനതയുടെ ആവശ്യം മറ്റൊന്നല്ല. പൊതുമേഖലാ ഗതാഗത സംവിധാനമായ മെട്രോയുടെ ടിക്കറ്റ് വര്‍ദ്ധനവിനെ തുടര്‍ന്നാണ് ആദ്യദിനങ്ങളില്‍ ചിലിയന്‍ തെരുവുകളില്‍ വിദ്യാര്‍ത്ഥികള്‍ നിശബ്ദമായി സമരപ്രകടനങ്ങള്‍ നടത്തിയത്. പിന്നീടത് ഒമ്പത് ദിവസമായി പുകഞ്ഞുകൊണ്ടേയിരിക്കുകയാണ്. കാണാം ആ ജനാധിപത്യ കാഴ്ചകള്‍.

അസമത്വമാണ് രാജ്യമെങ്ങും. അതിനെതിയെയുള്ള കലാപമാണ് ചിലിയില്‍ ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത്. ഒരാഴ്ചയ്ക്കിടെ പ്രതിഷേധങ്ങള്‍ക്കിടെ കൊല്ലപ്പെട്ടത് 16 പേരാണ്.
undefined
നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേറ്റു. ഏഴായിരത്തില്‍ പരം ജനങ്ങളെ സര്‍ക്കാര്‍ തടവിലാക്കി.
undefined
പ്രതിഷേധക്കാരെ അടിച്ചമർ‌ത്താൻ പ്രസിഡന്‍റ് പിനാരെ പട്ടാളത്തെ തെരുവിലിറക്കി. ചിലിയുടെ തലസ്ഥാനമായ സാന്തിയാഗോയില്‍ ഒക്ടോബര്‍ 25 ന് ഉച്ചയോടെയാണ് പ്രതിഷേധ മാര്‍ച്ച് തുടങ്ങിയത്.
undefined
വെറും 1.81 കോടി മാത്രം ജനസംഖ്യയുള്ള ചിലിയിൽ പത്ത് ലക്ഷത്തിലേറെ പേരാണ് സാന്തിയാഗോയില്‍ നടന്ന പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തത്.
undefined
പതാകകള്‍ വീശിയും മുദ്യാവാക്യം മുഴക്കിയും കിലേമീറ്ററുകളോളമാണ് പ്രതിഷേധകാർ മാർച്ച് നടത്തിയത്.
undefined
ഇത്രയും ആളുകൾ പങ്കെടുത്ത മാർച്ച് വളരെ സമാധാനപരമായിട്ടായിരുന്നു നടന്നതെന്നത് ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്.
undefined
അതെ, ലോകം അടുത്തിടെ കണ്ട ഏറ്റവും വലിയ പ്രതിഷേധമാണ് ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ചിലിയുടെ തലസ്ഥാന നഗരിയായ സാന്തിയാ​ഗോയിൽ കഴിഞ്ഞ ദിവസം അരങ്ങേറിയത്.
undefined
പ്രസിഡന്‍റ് സെബസ്റ്റ്യൻ പിനാരെ രാജിവയ്ക്കണമെന്നും രാജ്യത്ത് സാമ്പത്തിക പരിഷ്കരണം നടത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ജനങ്ങൾ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.
undefined
കുറഞ്ഞ ശബളം, പെൻഷൻ, വിലയേറിയ ചികിത്സ-വിദ്യാഭ്യാസ സൗകര്യങ്ങൾ, പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള അന്തരം ഇതിനൊക്കെ എതിരെയാണ് ചിലിയിൽ പ്രതിഷേധം നടക്കുന്നത്.
undefined
ചരിത്ര നിമിഷമാണെന്നും വളരെ സമാധാനപരമായി നടന്ന മാർച്ച് നാളെത്തെ പുതിയൊരു ചിലിക്കായുള്ള സ്വപ്നസാക്ഷാത്കാരമാണെന്ന് സാന്തിയാ​ഗോ ​ഗവർണർ കർല റൂബിലർ ട്വീറ്ററിൽ കുറിച്ചു.
undefined
പത്ത് ലക്ഷം പേർ അണിനിരക്കുന്ന സമരമായതിനാൽ 8,20,000 ലക്ഷത്തോളം പൊലീസുകാരെ തലസ്ഥാനത്ത് അണിനിരത്തിയിരുന്നതായും റൂബിലർ പറഞ്ഞു.
undefined
അതേസമയം, പ്രതിഷധം രാജ്യം മൊത്തം ആളിപ്പടരുകയാണെന്ന് തിരിച്ചറിഞ്ഞ പ്രസിഡന്‍റ് സെബാസ്റ്റ്യന്‍ പിനേര ട്വിറ്ററില്‍ ജനങ്ങളുടെ സന്ദേശം കേട്ടുവെന്നും തങ്ങള്‍ മാറിക്കഴിഞ്ഞുവെന്നുമായിരുന്നു പ്രതികരിച്ചു.
undefined
ജനങ്ങള്‍ നടത്തിയ മറ്റൊരു മുന്നേറ്റത്തിലൂടെയായിരുന്നു ഏകാധിപതിയായ അഗസ്റ്റോ പിനോഷെയുടെ ഭരണം ചിലിയന്‍ ജനത അവസാനിപ്പിച്ചത്. 1973 മുതല്‍ 1990 വരെ ആയിരുന്നു പിനോഷെ ചിലി ഭരിച്ചത്.
undefined
അഗസ്റ്റോ പിനോഷേയുടെ ഭരണത്തിന് അന്ത്യം കുറിച്ച മുന്നേറ്റത്തോടാണ് ഇപ്പോഴത്തെ പ്രതിഷേധത്തെ പലരും ഉപമിക്കുന്നത്.
undefined
ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഏറ്റവും സാമ്പത്തിക സ്ഥിരതയുള്ള രാജ്യമാണ് ചിലി. എന്നാല്‍ കടുത്ത സാമ്പത്തിക അസമത്വമാണ് രാജ്യത്തിനുള്ളില്‍ അരങ്ങേറുന്നതെന്ന് പ്രതിഷേധക്കാർ പറയുന്നു.
undefined
ചിലിയുടെ ചരിത്രത്തിലെ ആദ്യത്തെ ശതകോടീശ്വരനായ പ്രസിഡന്‍റാണ് സെബാസ്റ്റ്യന്‍ പിനാരെ. 2010 ല്‍ ആയിരുന്നു ആദ്യം പിനാരെ പ്രസിഡന്‍റ് ആകുന്നത്. 2014 ല്‍ സ്ഥാനമൊഴിഞ്ഞ പിനാരെ 2018 ലെ തെരഞ്ഞെടുപ്പില്‍ വീണ്ടും പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു.
undefined
വിദ്യാര്‍ത്ഥികളായിരുന്നു ആദ്യം സമരമുഖത്തേക്ക് ഇറങ്ങിയത്. വിദ്യാര്‍ത്ഥികള്‍ക്ക് പുറകേ സ്ത്രീകളും തെരുവുകളില്‍ എത്തിച്ചേര്‍ന്നു.
undefined
തെരുവുകളില്‍ പ്രതിഷേധവുമായി എത്തിയ സ്ത്രീകളുടെ കൈയില്‍ അടുക്കളയിലെ പാത്രങ്ങളുമുണ്ടായിരുന്നു. അവര്‍ പാത്രങ്ങളില്‍ താളം പിടിച്ച് പ്രതിഷേധത്തിന് ശക്തി പകര്‍ന്നു.
undefined
വിദ്യാര്‍ത്ഥികള്‍ സമാധാനപരമായി ആരംഭിച്ച പ്രക്ഷോഭം ദിവസങ്ങള്‍ക്കുള്ളില്‍ ചിലിയന്‍ തലസ്ഥാനത്തെ അക്ഷരാര്‍ത്ഥത്തില്‍ നിശ്ചലമാക്കി.
undefined
ജനം തെരുവിലിറങ്ങിയതോടെ രാജ്യം നിശ്ചലമായി. പ്രസിഡന്‍റ് തന്നെ ജയിപ്പിച്ച് അധികാരത്തിലേറ്റിയ ജനത്തിനെതിരെ പട്ടാളത്തെ ഇറക്കി. തുടര്‍ന്ന് അരങ്ങേറിയ അക്രമത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു.
undefined
ഇപ്പോഴും പൊലീസും പട്ടാളവും ചേർന്ന് സാന്‍റിയാഗോയുടെ തെരുവുകളിൽ പ്രക്ഷോഭകാരികളെ അടിച്ചമർത്തുന്നത് തുടരുകയാണ്.
undefined
തൊണ്ണൂറുകളിൽ പിനോഷെ എന്ന സ്വേച്ഛാധിപത്യ നടത്തിയ നരനായാട്ടിനെ അനുസ്മരിപ്പിക്കുന്ന ഒന്നാണ് ഇന്ന് ചിലിയുടെ തെരുവുകളില്‍ നടക്കുന്നത്.
undefined
മറ്റുള്ളിടങ്ങളിലെപ്പോലെ സമാധാനപൂർണമായി തുടങ്ങിയ ചിലിയിലെ പ്രതിഷേധങ്ങൾ പൊലീസിന്‍റെയും പട്ടാളത്തിന്‍റെയും അടിച്ചമർത്തൽ ഭ്രമത്തോടെ അക്രമങ്ങളിലേക്ക് വഴുതിവീണുകഴിഞ്ഞു.
undefined
ചിലിയിൽ വർഷങ്ങളായി ജനങ്ങളുടെ മനസ്സുകളിൽ നിറഞ്ഞുവന്നുകൊണ്ടിരുന്ന അസംതൃപ്തി ഇപ്പോൾ പുറത്തുചാടി എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ നിഗമനം. മെട്രോ ചാർജ്ജ് വർധന പിൻവലിച്ച പ്രസിഡന്‍റ് സെബാസ്റ്റ്യൻ പിനാരെ മാപ്പ് പറഞ്ഞു.
undefined
കൂടെ സാമൂഹിക പരിഷ്‌കാരങ്ങൾ നടപ്പിലാക്കും എന്നൊരു വാഗ്ദാനവും അദ്ദേഹം നടത്തിക്കഴിഞ്ഞു, മറ്റൊല്ലാ ഭരണാധികാരികളെയും പോലെ.
undefined
എന്നാല്‍ ഭരണാധികാരികളുടെ വാഗ്ദാനങ്ങളല്ല, നടപടികളാണ് ആവശ്യമെന്ന് ജനങ്ങളും ആവര്‍ത്തിച്ചാവര്‍ത്തിച്ച് ആവശ്യപ്പെടുന്നു.
undefined
undefined
click me!