ചെമ്പന്‍ ഞണ്ടുകള്‍ റോഡില്‍ കൂടി യാത്ര ആരംഭിക്കുമ്പോള്‍ കറുത്ത നിറത്തിലുള്ള റോഡ് ചുവന്ന നിറത്തിലാകുന്നു. അത്രയേറെ ഞണ്ടുകളാണ് റോഡില്‍ ആ സമയത്തുണ്ടാവുക. ഞണ്ടുകളുടെ യാത്ര, ഭൂമിയിലെ ഏറ്റവും വലിയ മൃഗ കുടിയേറ്റമായി കരുതപ്പെടുന്നു. ഈ മഹാദേശാടനം നേരില്‍ കാണാനായി ലോകത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് നിരവധി പേരാണ് ഇക്കാലയളവില്‍ ക്രിസ്മസ് ദ്വീപ് സന്ദര്‍ശിക്കുന്നത്.