ഉരുളുന്ന തലകള്‍; ഉയരുന്ന മാലാഖ

First Published Jun 11, 2020, 2:17 PM IST


ആഫ്രോ-അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്ലോയ്ഡിന്‍റെ കൊലപാതകത്തോടെയാണ് ലോകത്ത് വീണ്ടും വംശീയാധിക്ഷേപങ്ങളും വംശീയാക്രമണങ്ങളും പൊതുചര്‍ച്ചയിലേക്ക് വരുന്നത് അമേരിക്കയുടെ മൊത്തം ചരിത്രത്തില്‍ വംശീയാധിക്ഷേപത്തില്‍ പടുത്തുയര്‍ത്തയ ഒരു രാജ്യ ചരിത്രമാകും കണ്ടെത്താന്‍ കഴിയുക. ഭൂമിയില്‍ നിന്ന് ഒരു വംശത്തെ ഇല്ലായ്മ ചെയ്യാനായി അവരുടെ ഭക്ഷ്യ ശൃംഖലയെ തന്നെ തകര്‍ത്ത് റെഡ് ഇന്ത്യന്‍ വംശത്തെ ഇല്ലാതാക്കിയ പാരമ്പര്യം അമേരിക്കന്‍ അധിനിവേശത്തിനുണ്ട്. രാജ്യത്തോളം നീളുന്ന വംശീയാതിക്രമ ചരിത്രമാണ് ഇന്ന് അമേരിക്കയെ വേട്ടയാടിക്കൊണ്ടിരിക്കുന്നതും. കാണാം ഉരുളുന്ന തലകളും ഉയരുന്ന മാലഖയേയും. 
 

2020 മെയ് 25 ന് 8 മിനിറ്റും 46 സെക്കന്‍റുമായിരുന്നു വെള്ളക്കാരനും മിനിപോളിസ് പൊലീസ് ഉദ്യോഗസ്ഥനുമായ ഡെറെക് ഷോവിന്‍റെ കാല്‍മുട്ട്, 46 കാരനും ആഫ്രോ-അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്ലോയ്ഡിന്‍റെ കഴുത്തില്‍ അമര്‍ന്നിരുന്നത്. (കെനിയയിലെ തെരുവില്‍ വരച്ച ജോര്‍ജ് ഫ്ലോയ്ഡിന്‍റെ ചിത്രം. )
undefined
എനിക്ക് ശ്വാസം മുട്ടുന്നുവെന്ന് മുപ്പതോളം തവണ അയാള്‍ കരഞ്ഞു പറഞ്ഞു. ഒടുവില്‍ മരണത്തിന് കീഴടങ്ങി. ജോര്‍ജ് ഫ്ലോയ്ഡ് ഒരു കേസിലും പ്രതിയായിരുന്നില്ല. പക്ഷേ അയാള്‍ കറുത്ത വംശജനായിരുന്നു. മിനിപോളിസ് പൊലീസിന് അത് മതിയായിരുന്നു ജോര്‍ജ് ഫ്ലോയ്ഡിനെ കൊല്ലാന്‍. (സിറിയയില്‍ ബോംബ് വീണ് തകര്‍ന്ന കെട്ടിടത്തില്‍ വരച്ച ജോര്‍ജ് ഫ്ലോയ്ഡിന്‍റെ ചിത്രം. )
undefined
ഒടുവില്‍ ആ കൊലപാതകം ഇന്ന് ലോകമെമ്പാടുമുള്ള പ്രതിഷേധക്കൊടുങ്കാറ്റ് അഴിച്ചുവിട്ടു. കൊവിഡ്19 മഹാമാരിയില്‍പ്പെട്ട് ലോകം ലോക്ഡൗണില്‍പ്പെട്ട് കിടക്കുമ്പോഴും പതിനായിരങ്ങള്‍ തെരുവിലിറങ്ങി. അടിമത്തെ വിശുദ്ധീകരിക്കുന്ന പ്രതിമകളും തെരുവ് പേരുകളും നീക്കം ചെയ്യുക എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. മറ്റൊരു മാലാഖ ഉയര്‍ത്തെഴുന്നേല്‍ക്കുന്നു...
undefined
1950 കളില്‍ തന്നെ സൗത്ത് ആഫ്രിക്കയിലെ വംശീയാധിക്ഷേപത്തിനും വംശീയാതിക്രമങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരുടെ പ്രതിമകള്‍ നീക്കം ചെയ്യണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ 2015 നോടുകൂടിയാണ് കേപ് ടൗൺ സർവകലാശാലയില്‍ ഈ പ്രതിഷേധം ശക്തമായത്. പ്രതിഷേധത്തെ തുടര്‍ന്ന് 2015 ഏപ്രിൽ 9 ന് സെസില്‍ ജോണ്‍ റോഡ്സിന്‍റെ പ്രതിമ നീക്കം ചെയ്യപ്പെട്ടു. "റോഡ്‌സ് മസ്റ്റ് ഫാൾ" എന്ന പേരിലറിയപ്പെട്ട പ്രതിഷേധം ഇന്ന് ലോകം മൊത്തം ഉയരുകയാണ്.
undefined
18-ഉം 19-ഉം നൂറ്റാണ്ടുകള്‍ ലോകത്ത് കൂടുതല്‍ ഭൂമി വെട്ടിപ്പിടിക്കാനുള്ള ഉദ്ദ്യമത്തിലായിരുന്നു യൂറോപ്യന്‍ രാജ്യങ്ങളും ക്രിസ്റ്റ്യാനിറ്റിയും രാജാവും മതവും ഒരുമിച്ചായിരുന്നു ഭൂമിയിലെ മറ്റ് ദേശങ്ങള്‍ താണ്ടി പോയിരുന്നത്. പുതിയ ഭൂ പ്രദേശങ്ങളില്‍ നിന്ന് കിട്ടുന്നതെല്ലാം സ്വന്തം രാജ്യത്തേക്ക് അവര്‍ കടത്തി.
undefined
സ്വര്‍ണ്ണവും രത്നങ്ങളും മാത്രമല്ല. മനുഷ്യരെയും അവര്‍ നാടുകടത്തി. സ്വന്തം രാജ്യത്തിന്‍റെ അഭിവൃദ്ധിക്കായി അടിമകളാക്കി. അതില്‍ ഇന്നും വിലമതിക്കുന്ന ഒരു അടിമ വ്യാപാരിയാണ് റോബർട്ട് മില്ലിഗൻ (1746 - 1809).
undefined
ലണ്ടനിലെ ഡോക്ലാൻഡ് മ്യൂസിയത്തിന് പുറത്തുള്ള സ്കോട്ടിഷ് വ്യാപാരി റോബർട്ട് മില്ലിഗണിന്‍റെ പ്രതിമ. റോബർട്ട് മില്ലിഗൻ ബ്രിസ്റ്റോളിലെ അടിമ വ്യാപാരി എന്നും അറിയപ്പെട്ടിരുന്നു. മരിക്കുമ്പോൾ മില്ലിഗണിന് 526 അടിമകൾ സ്വന്തമായുണ്ടായിരുന്നു. ഇന്ന് ലോകത്ത് ആദ്യം തകര്‍ക്കപ്പെട്ട പ്രതിമകളിലൊന്ന് ബ്രിസ്റ്റോളിലെ ആ അടിമ വ്യാപാരിയുടേതായിരുന്നു.
undefined
17 -ാം നൂറ്റാണ്ടിലെ അടിമ വ്യാപാരിയായിരുന്നു ഏഡ്വര്‍ഡ് കോള്‍സ്ടന്‍. അവോന്‍ നദിയില്‍ തള്ളാനായി ഏഡ്വര്‍ഡ് കോള്‍സ്ടന്‍റെ പ്രതിമ ഉരുട്ടിക്കൊണ്ട് പോകുന്ന പ്രതിഷേധക്കാര്‍.
undefined
ബ്രിസ്റ്റണ്‍ നഗരത്തിന്‍റെ വളര്‍ച്ചയില്‍ കോള്‍സ്ടന്‍റെപങ്ക് വലുതായിരുന്നു. സ്വന്തം അടിമകളെ കോള്‍സ്ടന്‍ നഗരവളര്‍ച്ചയ്ക്കായി ഉപയോഗിച്ചിരുന്നു.
undefined
ഇംഗ്ലണ്ടിലെ ബ്രിസ്റ്റണിലുണ്ടായിരുന്ന കോള്‍സ്ടന്‍റെ പ്രതിമ പ്രതിഷേധക്കാര്‍ തകര്‍ത്ത് അവോന്‍ നദിയിലെറിയുന്നു.
undefined
ജോര്‍ജ് ഫ്ലോയ്ഡിന്‍റെ മരണത്തെ തുടര്‍ന്ന്, വാഷിംഗ്ടണിലെ മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയറിന്‍റെ പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധിക്കുന്നവര്‍.
undefined
undefined
വെര്‍ജിനിയയിലെ കോണ്‍ഫഡറേറ്റ് ജനറല്‍ റോബര്‍ട്ട് ഇ ലീയുടെ പ്രതിമയ്ക്ക് സമീപത്ത് പ്രതിഷേധക്കാര്‍ ഒത്തുകൂടിയിരിക്കുന്നു.
undefined
undefined
മാന്‍ചെസ്റ്ററിലെ ക്വീന്‍ വിക്ടോറിയ പ്രതിമയുടെ തലയില്‍ ചവിട്ടി പ്രതിഷേധമറിയിക്കുന്നയാള്‍.
undefined
സൗത്ത് കരോലിനയിലെ ബെന്‍ പിച്ച്ഫോക് ടില്‍മാന്‍റെ പ്രതിമ പ്രതിഷേധക്കാര്‍ വികൃതമാക്കിയപ്പോള്‍.
undefined
യുഎസ് പ്രസിഡന്‍റ് എബ്രഹാം ലിങ്കണിന്‍റെ പ്രതിമയില്‍ പ്രതിഷേധക്കാര്‍ ഉയര്‍ത്തിയ പ്ലേക്കാര്‍ഡ്.
undefined
വിസ്റ്റണ്‍ ചര്‍ച്ചിലിന്‍റെ പ്രതിമയില്‍ 'വംശിയവാദി ആയിരുന്നു' എന്ന് എഴുതിയിരിക്കുന്നു.
undefined
മധ്യ ലണ്ടനിലെ പാർലമെന്‍റ് സ്‌ക്വയറിലെ മുൻ സഫ്രഗെറ്റ് മില്ലിസെന്‍റ് ഫോസെറ്റിന്‍റെ പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധക്കാർ പ്ലക്കാർഡുകൾ ഉയർത്തിപ്പിടിക്കുന്നു
undefined
ലണ്ടനിലെ പാര്‍ലമെന്‍റ് സ്ക്വയറിന് മുന്നിലെ ഗാന്ധി പ്രതിമയ്ക്ക് സമീപത്ത് നിന്ന് പ്രതിഷേധിക്കുന്നവര്‍. വാഷിംഗ്ടണിലെ ഇന്ത്യന്‍ എംബസിക്ക് മുന്നിലെ ഗാന്ധി പ്രതിമയില്‍ പ്രതിഷേധക്കാര്‍ സ്പ്രേ പെയിന്‍റ് ഉപയോഗിച്ച് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് അമേരിക്കന്‍ നയതന്ത്ര പ്രതിനിധി മാപ്പ് പറഞ്ഞു. 2000 ല്‍ അമേരിക്ക സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വായ്പേയി അന്നത്തെ അമേരിക്കന്‍ പ്രസിഡന്‍റ് ബില്‍ ക്ലിന്‍റന്‍റെ സാന്നിദ്ധ്യത്തില്‍2000 സെപ്തംബര്‍ 16 നായിരുന്നുഗാന്ധിജിയുടെ പ്രതിമഅനാച്ഛാദനം ചെയ്തത്.
undefined
ലണ്ടനിലെ പാര്‍ലമെന്‍റ് മന്ദിരത്തിന് സമീപത്തെ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് നെല്‍സണ്‍ മണ്ടേലയുടെ പ്രതിമയ്ക്ക് സമീപത്ത് നിന്ന് പ്രതിഷേധിക്കുന്നവര്‍.
undefined
ലിയോപോള്‍ഡ് രണ്ടാമന്‍റെ പ്രതിമയില്‍ വംശീയതയ്ക്കെതിരെ പ്രതിഷേധിക്കവര്‍ക്ക് നേരെ പൊലീസ് ടിയര്‍ ഗ്യാസ് ഉപയോഗിക്കുന്നു.
undefined
പ്രതിഷേധക്കാര്‍, കാനഡയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജോണ്‍ എ മക്ഡോണാള്‍ഡിന്‍റെ പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധിക്കുന്നു.
undefined
വിസ്റ്റണ്‍ ചര്‍ച്ചിലിന്‍റെ പ്രതിമയിലെ പ്രതിഷേധ എഴുത്തുകള്‍.
undefined
അമേരിക്കന്‍ വന്‍കര കണ്ടെത്തിയെന്ന് അവകാശപ്പെട്ട ക്രിസ്റ്റഫര്‍ കോളംമ്പസിന്‍റെ ബോസ്റ്റണിലുണ്ടായിരുന്ന പ്രതിമയില്‍ നിന്ന് പ്രതിഷേധക്കാര്‍ തലവെട്ടിമാറ്റിയപ്പോള്‍.
undefined
മാന്‍ചെസ്റ്ററിലെ ക്വീന്‍ വിക്ടോറിയ പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധിക്കുന്ന പ്രതിഷേധക്കാര്‍.
undefined
undefined
undefined
undefined
undefined
വെര്‍ജിനിയയിലെ റിച്ച്മൗണ്ട് അവന്യൂവിലെ ജെ.ഇ.ബി. സ്റ്റ്യുവര്‍ട്ടിന്‍റെ സ്മരകത്തില്‍ പ്രതിഷേധക്കാര്‍ നിറങ്ങള്‍ ഒഴിച്ചിരിക്കുന്നു.
undefined
വിക്ടോറിയാ രാഞ്ജിയുടെ പ്രതിമ വൃത്തിയാക്കുന്ന ഉദ്യോഗസ്ഥര്‍.
undefined
undefined
ബെല്‍ജിയം രാജാവായിരുന്ന ലിയോപോള്‍ഡ് രണ്ടാമന്‍റെ പ്രതിമയില്‍ പ്രതിഷേധക്കാര്‍ സ്പ്രേ പെയ്ന്‍റ് അടിച്ചിരിക്കുന്നു.
undefined
undefined
ബെല്‍ജിയം രാജാവായിരുന്ന ലിയോപോള്‍ഡ് രണ്ടാമന്‍റെ പ്രതിമയില്‍ പ്രതിഷേധക്കാര്‍ സ്പ്രേ പെയ്ന്‍റ് അടിച്ചിരിക്കുന്നു.
undefined
undefined
പ്രതിഷേധക്കാര്‍ തകര്‍ത്ത ക്രിസ്റ്റഫര്‍ കൊളംബസിന്‍റെ പ്രതിമ നീക്കം ചെയ്യാനെത്തിയ ഉദ്യോഗസ്ഥര്‍.
undefined
മിനിസോട്ടയിലെ സെന്‍റ് പോള്‍ നഗരത്തിലുണ്ടായിരുന്ന ക്രിസ്റ്റഫര്‍ കോളംബസിന്‍റെ പ്രതിമ പ്രതിഷേധക്കാര്‍ തകര്‍ത്തിട്ടപ്പോള്‍.
undefined
ബോസ്റ്റണിലുണ്ടായിരുന്ന ക്രിസ്റ്റഫര്‍ കോളംമ്പസിന്‍റെ പ്രതിമ നിന്നിടത്ത്, ജോര്‍ജ് ഫ്ലോയ്ഡിനെ ഡെറെക് ഷോവ് എന്ന പൊലീസുകാരന്‍ കൊല്ലാനായി കാല്‍മുട്ട് കുത്തിയ രീതി അനുകരിക്കുന്ന പ്രതിഷേധക്കാരന്‍.
undefined
undefined
തകര്‍ക്കപ്പെട്ട ക്രിസ്റ്റഫര്‍ കൊളംബസിന്‍റെ പ്രതിമയില്‍ ചവിട്ടി സന്തേഷം പ്രകടിപ്പിക്കുന്ന പ്രതിഷേധക്കാരന്‍.
undefined
click me!