അന്ന് ടിയാന്‍മെന്‍ ഇന്ന് ഹോങ്കോങ്; ചില ചൈനീസ് ജനാധിപത്യ പേരാട്ടങ്ങള്‍

First Published Jun 5, 2020, 12:22 PM IST

മനുഷ്യന്‍ ആത്യന്തീകമായി ആഗ്രഹിക്കുന്നത് സ്വാതന്ത്രമാണ്. എന്നാല്‍, സ്വാതന്ത്രമെന്നാല്‍ ഭരണവര്‍ഗ്ഗത്തിന്‍റെ താല്‍പര്യങ്ങള്‍ അനുസരിക്കുന്നവര്‍ക്ക് മാത്രമുള്ളതാണെന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറുമ്പോള്‍ കലാപങ്ങളുണ്ടാകാത്ത നാടുകള്‍ അപൂര്‍വ്വം. 31 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൈനയിലും സംഭവിച്ചത് അത് മാത്രമാണ്. ജനങ്ങള്‍ക്ക് അധികാരം, ജനകീയ ഭരണം എന്നൊക്കെ മാവോ ഉയര്‍ത്തിയ വിപ്ലവ മുദ്രാവാക്യങ്ങള്‍ക്കൊടുവില്‍ രാജ്യഭരണം പാര്‍ട്ടിയുടെ അനുവര്‍ത്തികള്‍ക്ക് മാത്രമായി ചുരുങ്ങുകയും ജനാധിപത്യം ഒരു വിദൂരസ്വപ്നമാവുകയും ചെയ്തപ്പോഴാണ് 1989 ല്‍ ചൈനയിലെ യുവത്വം ടിയാന്‍മെന്‍ സ്ക്വയറില്‍ തടിച്ച് കൂടിയത്. അവരുടെ ഏക ആവശ്യം 'ജനാധിപത്യ'മായിരുന്നു. എന്നാല്‍ നികുതി നല്‍കുന്ന സ്വന്തം ജനതയ്ക്ക് മുകളിലേക്ക് പട്ടാള ടാങ്കുകള്‍ ഓടിച്ച് കയറ്റുകയായിരുന്നു ചൈനീസ് ഭരണകൂടം ചെയ്തത്. ഈ ചെയ്തിയുടെ കഴിയാവുന്നത്രയും തെളിവുകള്‍ ചൈനീസ് ഭരണകൂടം തന്നെ കുഴിച്ച് മൂടി. എങ്കിലും അത്യപൂര്‍വ്വം ചില ചിത്രങ്ങള്‍ ചൈനയ്ക്ക് പുറത്തേക്ക് എത്തിയപ്പോഴാണ് ടിയാന്‍മെന്‍ സ്ക്വയറില്‍ എന്ത് നടന്നെന്ന് ലോകത്തിന് ഏകദേശ രൂപം ലഭിച്ചത്. ഇന്നും ആ വിവരങ്ങളുടെ യഥാര്‍ത്ഥ രൂപം ചൈനയ്ക്ക് മാത്രമേ അറിയൂ. 

31 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ചൈന വീണ്ടുമൊരു ജനാധിപത്യ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനുള്ള ശ്രമത്തിലാണ്. 1842 ല്‍ ആദ്യ ഓപ്പിയം യുദ്ധത്തില്‍ ബ്രിട്ടന്‍ പിടിച്ചടക്കിയ ഹോങ്കോങ് 1997 ലാണ് ബ്രിട്ടന്‍ ചൈനയ്ക്ക് വിട്ടുനല്‍കുന്നത്. പക്ഷേ, ഇത്രയും കാലയളവിനുള്ളില്‍ ഹോങ്കോങിന് അതുവരെയുണ്ടായിരുന്ന ചൈനീസ് സംസ്കാരത്തെക്കാള്‍ ആത്മബന്ധം ബ്രിട്ടീഷ് സ്വാതന്ത്രബോധത്തോടായിരുന്നു. സ്വാഭാവികമായും ഹോങ്കോങിന്‍റെ സ്വാതന്ത്രബോധം പാര്‍ട്ടിയുടെ ഏകാധിപത്യ സ്വഭാവത്തിന് എതിരായി. ഹോങ്കോങിന് ഉണ്ടായിരുന്ന എല്ലാ സ്വാതന്ത്രാവകാശങ്ങളും നിയമം മൂലം ഇല്ലാതാക്കാന്‍ ചൈന തയ്യാറെടുത്തു. പല ജനാധിപത്യ നിയമങ്ങളും പാസാക്കാന്‍ അവര്‍ ഹോങ്കോങ് ഭരണാധികാരി ലാരി കിമ്മിനെ നിര്‍ബന്ധിച്ചു. ഇത് വര്‍ഷങ്ങള്‍ നീളുന്ന സംഘര്‍ഷത്തിലേക്ക് ഹോങ്കോങിനെ കൊണ്ട് പോകുകയാണ്. ഇന്നലെ ചൈനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കറുത്ത ദിനമായിരുന്നു. ടിയാന്‍മെന്‍ സ്ക്വയറിലെ കൂട്ടക്കൊല നടന്ന ദിവസം. ആ കൂരതയുടെ ഓര്‍മ്മകള്‍ പുതുക്കി മഹാമാരിയുടെ കാലത്തും ഹോങ്കോങുകാര്‍ തെരുവുകളില്‍ മെഴുകുതിരി കത്തിച്ചു.
 

സ്വന്തം ഭരണാധികാരികളാല്‍,ദാരുണമായി കൊല്ലപ്പെട്ട ആയിരക്കണക്കിന് ജനാധിപത്യ വാദികളുടെഓര്‍മ്മകള്‍ക്ക് ഇന്ന് 31 വര്‍ഷം.
undefined
ജനകീയ പ്രക്ഷോഭമായിരുന്നു ആദ്യം. മുന്നിലുണ്ടായിരുന്നത് വിദ്യാര്‍ത്ഥികളും. 1989 ജൂണ്‍ 4 ന് അവര്‍ ജനാധിപത്യ അവകാശങ്ങളുന്നയിച്ച് ടിയാന്‍മെന്‍ സ്ക്വയറില്‍ ഒത്തുകൂടി.
undefined
undefined
എന്നാല്‍ എത്രയും പെട്ടെന്ന് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് ചൈനീസ് സൈന്യം ആകാശത്ത് നിന്ന് ഹെലികോപ്റ്ററില്‍ ലഘുലേഖകള്‍ വതറി.
undefined
അഞ്ച് മിനിറ്റിനുള്ളില്‍ ടിയാന്‍മെന്‍ സ്ക്വയറിലെ ആയിരക്കണക്കിന് സ്വന്തം പൗരന്മാരുടെ ദേഹത്തുകൂടി പട്ടാള ടാങ്കുകള്‍ കയറിയിറങ്ങി.
undefined
ചിതറിയോടിയവരുടെ നെഞ്ച് തുളച്ച് ചൈനീസ് പട്ടളത്തിന്‍റെ വെടിയുണ്ടകളും കടന്നു പോയി. സ്വന്തം ജനതയോട് ഒരു ഭരണകൂടം ചെയ്ത ഏറ്റവും ക്രൂരമായ വേട്ടയായി ചരിത്രം ഈ സംഭവത്തെ രേഖപ്പെടുത്തി.
undefined
എന്നാല്‍ സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ വിദേശ ഫോട്ടോഗ്രാഫര്‍മാരുടെ ചിത്രങ്ങളല്ലാതെ മറ്റൊന്നും ചൈനയ്ക്ക് പുറത്തേക്ക് പോയില്ല. എല്ലാം ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചൈനയുടെ മണ്ണില്‍ തന്നെ കുഴിച്ച് മൂടി.
undefined
ഇന്നും എത്ര രക്ഷസാക്ഷികളാണ് ടിയാന്‍മെന്‍ സ്ക്വയറില്‍ മരിച്ച് വീണതെന്നതിന് ഒരു കണക്കും നിലവിലില്ല‍.
undefined
കലാപത്തില്‍ 200 പ്രക്ഷോഭകാരികളും ഏതാനും സൈനിക - പൊലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടുവെന്നായിരുന്നു ചൈനയുടെ ഔദ്യോഗിക വിശദീകരണം.
undefined
എന്നാല്‍ ഇതിന്‍റെ പലമടങ്ങ് ആള്‍നാശമുണ്ടായിട്ടുണ്ടെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നേരത്തെ തൊട്ടേ ആരോപിച്ച് വരുന്നു. ഇത് സ്ഥിരീകരിക്കുന്ന വിവരങ്ങള്‍ ബ്രിട്ടണ്‍ പുറത്തുവിട്ടു.
undefined
ആ രഹസ്യരേഖകളില് പ്രക്ഷോഭത്തില്‍ പങ്കെടുത്ത 10,000 സാധാരണക്കാരെങ്കിലും കൊലപ്പെട്ടിട്ടുണ്ടെന്ന് അവകാശപ്പെടുന്നു
undefined
undefined
ചൈനയിലെ അന്നത്തെ ബ്രിട്ടീഷ് അംബാസിഡറായ അലന്‍ ഡൊണാള്‍ഡ് അന്ന് ലണ്ടനിലേക്ക് അയച്ച കത്തില്‍ നിന്നുള്ള വിവരങ്ങലായിരുന്നു അവ.
undefined
ഇന്ന് കറുത്തവര്‍ഗ്ഗക്കാരായ സ്വന്തം പൗരന്മാരെ കൊല്ലുന്ന വെളുത്ത പൊലീസുകാരുടെ അമേരിക്ക, ഒരിക്കല്‍ ചൈന ടിയാന്‍മെന്‍ സ്ക്വയര്‍ കൂട്ടക്കൊലയുടെ വിവരങ്ങള്‍ പുറത്ത് വിടണമെന്നാവശ്യപ്പെട്ടത് ചരിത്രത്തിന്‍റെ വിരോധാഭാസമാകാം.
undefined
undefined
പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെയും കാണാതായവരുടെയും മുഴുവൻ വിവരങ്ങളും പരസ്യപ്പെടുത്തണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ ആയിരുന്നു ആവശ്യപ്പെട്ടത്.
undefined
പ്രസ്താവനയിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയ ചൈന സൈനിക നടപടിയെ ന്യായീകരിച്ചു. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അമേരിക്കയുടെ ശീലമാണെന്നും ചൈന വിമർശിച്ചു.
undefined
ടിയാന്‍മെന്‍ കലാപം നടന്ന് 28 വര്‍ഷങ്ങള്‍ പിന്നിട്ടപ്പോഴാണ് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ബ്രിട്ടീഷ് നാഷണല്‍ ആര്‍ക്കൈവ്‌സില്‍ ലഭ്യമായത്.കലാപം നടക്കുമ്പോള്‍ ബെയ്ജിംഗിലുണ്ടായിരുന്ന ബ്രിട്ടീഷ് അംബാസിഡര്‍ അലന്‍ ഡൊണാള്‍ഡിന് അദ്ദേഹത്തിന്‍റെ ഒരു സുഹൃത്താണ് ടിയാന്‍മെന്‍ സ്‌ക്വയറിലെ സൈനിക നടപടി സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയത്.
undefined
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്റ്റേറ്റ് കൗണ്‍സിലില്‍ അംഗമായിരുന്ന ഒരു ഉന്നത നേതാവില്‍ നിന്നാണ് ഈ വിവരങ്ങള്‍ ഡൊണാള്‍ഡിന്‍റെ സുഹൃത്തിന് ലഭിച്ചത് എന്ന് ബ്രിട്ടണ്‍ പുറത്ത് വിട്ട രേഖകളില്‍ വിശദീകരിക്കുന്നു.
undefined
undefined
ടിയാന്‍മെന്‍ പ്രക്ഷോഭത്തെക്കുറിച്ച് ഡൊണാള്‍ഡ് ലണ്ടനിലേക്ക് അയച്ച കത്തില്‍ പറയുന്നത് ഇപ്രകാരമാണ്. ' 1989 ജൂണ്‍ മൂന്നിനോ നാലിനോ രാത്രിയോടെയാണ് സൈന്യം ബെയ്ജിംഗ് നഗരത്തിലേക്ക് പ്രവേശിച്ചത്. രാജ്യത്ത് ജനാധിപത്യ ഭരണ സംവിധാനം കൊണ്ട് വരണം എന്നാവശ്യപ്പെട്ട് ഏഴ് ആഴ്ചകളായി യുവാക്കളുടെ നേതൃത്വത്തില്‍ ടിയാന്‍മെന്‍ സ്‌ക്വയറില്‍ പ്രക്ഷോഭങ്ങള്‍ നടക്കുകയായിരുന്നു.
undefined
ടിയാന്‍മെന്‍ സ്‌ക്വയറിലേക്ക് സൈന്യം പ്രവേശിച്ചതോടെ ഇനി നടക്കാന്‍ പോകുന്നതെന്തെന്ന് പ്രക്ഷോഭകാരികള്‍ക്ക് മനസ്സിലായിരുന്നു. ഒരു മണിക്കൂര്‍ കൊണ്ട് അവിടം വിട്ടു പോകാനായിരുന്നു കിട്ടിയ നിര്‍ദേശമെങ്കിലും പട്ടാള ടാങ്കറുകള്‍ അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ തന്നെ വിദ്യാര്‍ത്ഥികളുടെ ദേഹത്തേക്ക് പാഞ്ഞു കയറി.
undefined
നിലവിളിച്ചോടിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സൈന്യം തുടരെ വെടിയുതിര്‍ത്തു. മരണപ്പെട്ടവരുടെ ദേഹത്തിലൂടെ പലവട്ടം ടാങ്കറുകള്‍ കയറി ഇറങ്ങി, മൃതദേഹങ്ങള്‍ ചിന്നഭിന്നമായി. ഒടുവില്‍ അവയെല്ലാം കൂട്ടിയിട്ട് കത്തിച്ചു പിന്നിലെ ഹോസിലെ വെള്ളം കൊണ്ട് ആ ചാരമെല്ലാം ഓവുചാലില്‍ ഒഴുകി'.
undefined
undefined
കൊന്നൊടുക്കിയ ചൈനീസ് മിലിറ്ററിയിലെ പട്ടാളക്കാര്‍ക്ക് വേണ്ടി ഷി ജിന്‍ പിങിന്‍റെ പത്നി പെങ് ലിയുവാന്‍ പാട്ടുപാടുന്ന ചിത്രം 2013 ല്‍ ഒരു ചൈനീസ് ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ചു. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ആ ചിത്രം നീക്കം ചെയ്യപ്പെട്ടു.
undefined
മറ്റൊരു പ്രശസ്ത ചിത്രം ടൈം മാഗസിന് വേണ്ടി അന്ന് ചൈനയിൽ റിപ്പോർട്ട് ചെയ്യാൻ ചെന്ന സ്റ്റുവർട്ട് ഫ്രാങ്ക്‌ളിൻ എന്ന പത്ര ഫോട്ടോഗ്രാഫറെടുത്താണ്.
undefined
undefined
ലോകം 'ടാങ്ക് മാൻ' എന്ന് വിളിച്ച ആ ധൈര്യശാലിയുടെ ചിത്രം പകര്‍ത്തിയ സന്ദര്‍ഭം ഫോട്ടോഗ്രാഫറായ സ്റ്റുവർട്ട് ഫ്രാങ്ക്‌ളിൻ ഓര്‍ക്കുന്നത് ഇങ്ങനെ. "ഞാൻ ആദ്യം കരുതി ഇയാൾ എന്‍റെ പെർഫെക്ട് ആയ ഫ്രെയിം തകരാറിലാക്കുമല്ലോ എന്ന്. ലോകം ഏറെ ചർച്ച ചെയ്യാൻ പോവുന്ന ഒരു ഫോട്ടോ ആണ് എന്‍റെ ക്യാമറക്കണ്ണുകൾ ഒപ്പിയെടുക്കാൻ പോവുന്നതെന്ന് ഞാൻ അപ്പോൾ ഓർത്തതേയില്ല. ഇടയ്ക്കിടെ യന്ത്രത്തോക്കുകൾ മുരളുന്ന ഒച്ച കേൾക്കാമായിരുന്നു. ടാങ്കുകൾ പോവുന്നതിന്‍റെ ശബ്ദവും. അപ്പോഴാണ് ഈ ടാങ്ക് പരേഡിനെ ഒറ്റയ്ക്ക് തടഞ്ഞ് നിർത്തിക്കൊണ്ട് ഈ പ്രക്ഷോഭകാരി എന്‍റെ വ്യൂ ഫൈൻഡറിലേക്ക് കടന്നുവരുന്നത്... അയാൾ ടാങ്കിനെ പോവാൻ അനുവദിക്കാതെ ഒറ്റയ്ക്ക് തന്‍റെ ശരീരം കൊണ്ട് തടഞ്ഞ് നിർത്തിക്കൊണ്ടിരുന്നു. അയാളെ മെതിച്ചുകൊണ്ട് കടന്നു പോവുന്നതിന് പകരം ആ പട്ടാള ടാങ്ക് അതിന്‍റെ എഞ്ചിൻ ഓഫ് ചെയ്ത അവിടെ നിർത്തി. ഒപ്പം പിന്നാലെ വന്ന ടാങ്കുകളും."
undefined
പിന്നീട് ചൈനയുടെ രഹസ്യ പൊലീസ് കൊണ്ടുപോയ ഇയാളെക്കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു. അയാള്‍ ചൈനീസ് രഹസ്യപൊലീസിനാല്‍ കൊല്ലപ്പെട്ടുവെന്ന് ലോകം കരുതുന്നു.
undefined
ചുവന്ന പുറംചട്ടയോടുകൂടി, കയ്യിലൊതുങ്ങാവുന്ന വലിപ്പത്തിൽ 1964 ൽ ചൈനീസ് ഗവൺമെന്‍റെ അച്ചടിച്ച് പ്രസിദ്ധീകരിച്ച മാവോ വചനങ്ങൾ, ലോകത്ത് ഏറ്റവുമധികം അച്ചടിക്കപ്പെട്ട പുസ്തകങ്ങളിലൊന്നാണ്.
undefined
33 വിഭാഗങ്ങളിലായി മാവോയുടെ 427 ഉദ്ധരണികൾ സമാഹരിച്ച് മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് നിലപാടുകളായി ഈ പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നു.
undefined
വിപ്ലവപ്രയോഗങ്ങളുടെ വിശദീകരണത്തിനുപുറമേ, രാജ്യസ്നേഹം, അച്ചടക്കം, സ്ത്രീവിവേചനം തുടങ്ങി സാമൂഹ്യ - രാഷ്ട്രീയ ജീവിതത്തിന്‍റെ വിവിധവശങ്ങളെ സംബന്ധിച്ച അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടുകളാണ് ഇതിലുള്ളത്.
undefined
undefined
"അധികാരം തോക്കിൻ കുഴലിലൂടെ" തുടങ്ങിയ മാവോയുടെ പ്രസിദ്ധമായ പ്രസ്താവനകളും ഈ പുസ്തകത്തിലടങ്ങിയിരിക്കുന്നു. സാസ്കാരിക വിപ്ലവകാലത്ത് മാവോ വചനങ്ങൾ ചൈനയിൽ ഏറ്റവുമധികം പ്രചരിപ്പിക്കപ്പെട്ടു. ഈ പുസ്തകം കൈവശമില്ലാത്തവരെ പാർട്ടിവിരുദ്ധരായി കാണുന്ന പതിവും അക്കാലത്തുണ്ടായിരുന്നു.
undefined
കഴിഞ്ഞ വര്‍ഷം ഹോങ്കോങ് ജനാധിപത്യ പ്രക്ഷോഭങ്ങള്‍ കടുപ്പിച്ചു. മഞ്ഞക്കുട പ്രതിരോധം, ഒറ്റക്കണ്ണ് പ്രതിരോധം തുടങ്ങി പല പേരുകളില്‍ വിളിക്കപ്പെട്ട പ്രതിഷേധങ്ങള്‍ ഹോങ്കോങില്‍ അരങ്ങേറി. എന്നാല്‍ എല്ലാ പ്രതിഷേധങ്ങളെയും ഏകാധിപത്യ ചൈന ആയുധമുപയോഗിച്ച് തന്നെ പ്രതിരോധിച്ചു.
undefined
undefined
ഇന്ന് ടിയാന്‍മെന്‍ സ്ക്വയറില്‍ പതിനായിരങ്ങല്‍ പിടഞ്ഞ് മരിച്ച് 31 വര്‍ഷങ്ങള്‍ക്കിപ്പുറവും ചൈനീസ് ജനത, വിപ്ലവ ഗാര്‍ഡുകള്‍ തോക്കിന്‍ കുഴലിലൂടെ നേടിയെടുത്ത അധികാരത്തിന് കീഴില്‍ ശ്വാസം മുട്ടി ജീവിക്കുന്നു.
undefined
ഏകാധിപത്യ പാര്‍ട്ടി ഭരണമല്ല സ്വാതന്ത്രമെന്നും ജാനാധിപത്യ സ്വാതന്ത്രത്തിനായി വെടിമുഴക്കള്‍ ഇനിയും മുഴക്കേണ്ടിയിരിക്കുന്നുവെന്ന് തന്നെയാണ് ചൈനയില്‍ വന്‍മതിലും കടന്ന പുറത്തെത്തുന്ന വാര്‍ത്തകളില്‍ നിറയുന്നത്.
undefined
undefined
undefined
1989-ൽ, ടിയാനൻമെൻ സ്‌ക്വയർ സംഭവം കഴിഞ്ഞ ശേഷം, ജനാധിപത്യത്തിനുവേണ്ടി സമാധാനപൂർവം പ്രതിഷേധിച്ച ആയിരക്കണക്കിന് വരുന്ന സ്വന്തം ജനതയെ കൊന്നൊടുക്കിയ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സൈന്യത്തെ പാട്ടി പാടി ആനന്ദിപ്പിക്കുന്ന ഷി ജിൻപിങ്ങിന്റെ പത്നി പെങ് ലിയുവാൻ. അന്ന് ഇവര്‍ 'ആർട്ടിസ്റ്റ് സോൾജ്യർ' എന്ന വിഭാഗത്തിൽ ചൈനീസ് സൈന്യത്തിന്‍റെ ഭാഗമായിരുന്നു. പെങ്ങിന്‍റെ റാങ്ക് നമ്മുടെ മേജർ ജനറലിന്‍റേതിന് തുല്യമായിരുന്നു.
undefined
click me!