നിലവിളികള്‍ അവസാനിക്കാതെ സിറിയ

First Published Oct 12, 2019, 4:24 PM IST

സിറിയയിലെ മുല്ലപ്പൂ വിപ്ലവം ലോകം കാതോര്‍ത്തിരുന്ന ഒരു വസന്തമായിരുന്നു. എന്നാല്‍ കാലം തെറ്റിപ്പൂത്ത പൂപോലെയായിരിക്കുന്നു സിറിയന്‍ വിപ്ലവം. നീണ്ട ഏഴ് വര്‍ഷം കഴിഞ്ഞിട്ടും സിറിയയില്‍ നിന്ന് നിലവിളികള്‍ക്ക് കുറവൊന്നുമില്ല. സമുദായം നോക്കിയും വിശ്വാസം നോക്കിയും ജനങ്ങളെ പരസ്പരം കൊല്ലിക്കുകയാണ് മറ്റുള്ളവര്‍. ആര് ആര്‍ക്കുവേണ്ടി ചെയ്യുന്നുവെന്ന ചോദ്യത്തിന് ഒറ്റവാക്കിലുത്തരം തരാന്‍ സിറിയന്‍ ജനതയ്ക്ക് കഴിയാതെയായിരിക്കുന്നു. കാണാം വടക്കന്‍ സിറിയയിലേക്കുള്ള തുര്‍ക്കിയുടെ ആക്രമണ ദൃശ്യങ്ങള്‍ 

സിറിയയില്‍ നിന്നുള്ള നിലവിളികള്‍ ഇപ്പോഴും തുടരുകയാണ്. 2011 ല്‍ രാജ്യത്തെ ന്യൂനപക്ഷ സമുദായമായ അലവി വിഭാഗത്തില്‍ നിന്നുള്ള പ്രസിഡന്‍റ് ബാഷര്‍ അല്‍ അസദിന്‍റെ സര്‍ക്കാറിനെതിരെ രാജ്യത്തെ ഭൂരിപക്ഷവും സുന്നികളുമായ വിമതര്‍ ആദ്യ എതിര്‍സ്വരം ഉയര്‍ത്തുന്നത്.
undefined
( സിറിയന്‍ പ്രസിഡന്‍റ് ബാഷര്‍ അല്‍ അസദ് ) 1970 മുതലുള്ള അടിച്ചമര്‍ത്തലിനെതിരെയുള്ള സംഘടിതമായ ആദ്യ മുന്നേറ്റമായിരുന്നു അത്. 1970 ലാണ് അന്നത്തെ പ്രതിരോധമന്ത്രിയും ഇപ്പോഴത്തെ പ്രസിഡന്‍റിന്‍റെ അച്ഛനുമായ ബാഷര്‍ അല്‍ അസദിന്‍റെ പിതാവുമായ ഹാഫിസ് അല്‍ അസദ് അധികാരം പിടിച്ചെടുക്കുന്നത്.
undefined
'71 ല്‍ ഹാഫിസ് അല്‍ അസദ് സ്വയം പ്രഖ്യാപിത പ്രസിഡന്‍റുമായി. മരണം വരെ രാജ്യം ഭരിച്ചു. ഹാഫിസ് അല്‍ അസദിന്‍റെ മരണ ശേഷം 2000 ല്‍ മകന്‍ ബാഷര്‍ അല്‍ അസദ് അധികാരമേറ്റു. ഇതിനിടെയില്‍ രാജ്യത്ത് 1963 മുതല്‍ 2011 വരെ അടിയന്തിരാവസ്ഥ നിലവിലുണ്ടായിരുന്നു.
undefined
അതായത്, ഭൂരിഭക്ഷ സമുദായത്തിന്‍റെ ദൈനംദിന ജീവിതത്തില്‍ പോലും സൈന്യം ഇടപെട്ടിരുന്നു. ഇതെനെല്ലാമെതിരെയായിരുന്നു വിമത സുന്നി വിഭാഗം സര്‍ക്കാരിനെതിരെ കലാപം തുടങ്ങിയത്. ആദ്യ രണ്ട് വര്‍ഷം 'മുല്ലപ്പൂ വിപ്ലവ'മെന്ന കാല്പനിക പേരിലറിയപ്പെട്ട പ്രതിഷേധങ്ങള്‍ പക്ഷേ, കാലം തെറ്റിപ്പൂത്ത പൂവായിരുന്നു.
undefined
ലോകത്ത്, പ്രത്യേകിച്ച് പശ്ചിമേഷ്യയില്‍ ഐഎസ്ഐഎസ് പുതിയ ലാവണം തേടുന്ന കാലമായിരുന്നു അത്. മാത്രമല്ല, സുന്നി, ഷിയ വിഭാഗങ്ങള്‍ തമ്മിലുള്ള ശത്രുതയും മുസ്ലീം - ജൂത വിരോധവും അതിനിടെയില്‍ ആയുധക്കച്ചവടം ലക്ഷ്യമിടുന്ന അമേരിക്കയും റഷ്യയും കൂടിച്ചേരുമ്പോള്‍ ഒരു രാജ്യത്തെ ലക്ഷക്കണക്കിന് ജനങ്ങളെ ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമാകുന്നതിന്‍റെ ആരംഭം കുറിക്കുക കൂടിയായിരുന്നു അത്.
undefined
2011 മുതല്‍ 2019 വരെ സിറിയന്‍ വിമതര്‍ക്ക് ആയുധക്കച്ചവടം നടത്തിയ അമേരിക്ക സിറിയന്‍ മണ്ണിലെ തങ്ങളുടെ സേവനം അവസാനിപ്പിച്ചതിന് പുറകേയാണ് സിറിയയിലേക്ക് മിസൈലുകളും പീരങ്കികളും ചീറ്റിത്തുടങ്ങിയത്. സിറിയന്‍ വിമതരില്‍ പ്രധാനികളായ കുര്‍ദ്ദുകളാണ് തുര്‍ക്കിയുടെ ലക്ഷ്യം.
undefined
കുര്‍ദ്ദുകളെ തുര്‍ക്കിക്ക് ഭയമാണെന്നതാണ് കാരണം. കുര്‍ദ്ദുകള്‍ക്ക് രാജ്യമില്ല. തുര്‍ക്കിയോട് അതിര്‍ത്തി പങ്കിടുന്ന സിറിയയുടെ വടക്ക് പടിഞ്ഞാറന്‍ പ്രദേശമാണ് കുര്‍ദ്ദുകള്‍ ഏറ്റവും കൂടുതലുള്ള സ്ഥലം.
undefined
സിറിയ, തുര്‍ക്കി, ഇറാഖ് എന്നിങ്ങനെ മറ്റ് ഇസ്ലാമിക രാജ്യങ്ങളില്‍ പടര്‍ന്നു കിടക്കുന്ന കുര്‍ദ്ദുകള്‍ കുര്‍ദ്ദിസ്ഥാന്‍ എന്ന രാജ്യത്തിനായി ശബ്ദമുയര്‍ത്താന്‍ തുടങ്ങിയത് തുര്‍ക്കി പ്രസിഡന്‍റും സുന്നി വിശ്വാസിയുമായ റജബ് തയ്യിബ് എര്‍ദോനെ ഏറെ ഭയപ്പെടുത്തിയിരുന്നു. കുര്‍ദ്ദുകള്‍ തുര്‍ക്കിക്കെതിരെ യുദ്ധം ചെയ്യുമോ എന്നതായിരുന്നു എര്‍ദേന്‍റെ പ്രശ്നം.
undefined
അതുകൊണ്ട് തന്നെ അമേരിക്ക സിറിയില്‍ നിന്ന് പിന്‍വാങ്ങിയ ഉടനെ തുര്‍ക്കി കുര്‍ദ്ദിഷ് ഭൂരിപക്ഷ പ്രദേശങ്ങളിലേക്ക് പീരങ്കി ആക്രമണം തുടങ്ങി.
undefined
കുര്‍ദ്ദുകളെ ഇല്ലാതാക്കി ആപ്രദേശത്തേക്ക് സിറിയയില്‍ ഇന്ന് ആഭ്യന്തരയുദ്ധക്കാലത്ത് കുടിയേറിയ ലക്ഷക്കണക്കിന് സിറിയന്‍ കുടിയേറ്റക്കാരെ മാറ്റിപ്പാര്‍പ്പിക്കുക. ഇതാണ് തുര്‍ക്കിയുടെ ആവശ്യം.
undefined
പക്ഷേ ഇതിനെല്ലാമിടയില്‍ കുട്ടിത്തം വിടാത്ത പ്രായത്തില്‍ തന്നെ സിറിയയിലെ ലക്ഷക്കണക്കിന് കുട്ടികള്‍ കൂട്ടത്തോടെ വേട്ടയാടപ്പെട്ടു. അതുപോലെ തന്നെ സ്ത്രീകളും.
undefined
ഒരു നേരത്തെ ഭക്ഷണത്തിന് പകരമായി രക്ഷകരായെത്തിയവരുടെ ലൈംഗീക തൃപ്തിക്കായി നിന്നുകൊടുക്കേണ്ടിവന്ന സ്ത്രികളുടെ കഥകളും പലപ്പോഴും സിറിയയില്‍ നിന്ന് പുറത്ത് വന്നു കൊണ്ടേയിരുന്നു.
undefined
സിറിയന്‍ യുദ്ധം അവസാനിച്ചെന്ന് അവകാശപ്പെട്ട് സിറിയയില്‍ നിന്ന് പിന്മാറിയ റഷ്യയും അമേരിക്കയും തത്വത്തില്‍ ചെയ്യുന്നത് കൂടുതല്‍ ആയുധങ്ങള്‍ ചെലവാക്കാനുള്ള മറ്റൊരു യുദ്ധമുഖം കൂടി സിറിയയില്‍ വീണ്ടും തുറന്നിടുകയാണ്.
undefined
undefined
click me!