കവളപ്പാറയ്ക്ക് ശേഷം വര്‍ഷം രണ്ട് കഴിഞ്ഞിരിക്കുന്നു. ഈ കൊറോണാക്കാലത്തും കാലാവസ്ഥാ വ്യതിയാനത്തിന്‍റെ വാര്‍ത്തകളാണ് ലോകമെങ്ങുനിന്നും നമ്മുക്ക് മുന്നിലേക്കെത്തുന്നത്. അമേരിക്കയും കാനഡയും തുര്‍ക്കിയും ഗ്രീക്കും പശ്ചിമേഷ്യയും ഉഷ്ണതരംഗത്താല്‍ കത്തിയമരുമ്പോള്‍ ഇന്ത്യയിലും കിഴക്കന്‍ അമേരിക്കയിലും ഓസ്ട്രേലിയയിലും ഇറ്റലിയിലും ചൈനയിലും മറ്റും പ്രളയത്തില്‍ കുത്തിയൊലിക്കുകയാണ്. നഷ്ടപ്പെട്ട് സന്തുലിതാവസ്ഥ നമ്മള്‍ വീണ്ടെടുക്കേണ്ടിയിരിക്കുന്നു. ഗ്രേറ്റ തുംബര്‍ഗ് പറഞ്ഞത് പോലെ നാളെത്തെ തലമുറയ്ക്ക് ഇവിടെ ജീവിക്കാന്‍ അവകാശമുണ്ട്. അതെ, അത് നിഷേധിക്കാന്‍ നമ്മുക്കധികാരമില്ല. ഇനിയും ഈ പ്രകൃതിയോട് ചെയ്യാനിരിക്കുന്ന കാര്യങ്ങള്‍ക്ക് നമ്മള്‍ ആദ്യം ഗൃഹപാഠം ചെയ്യേണ്ടിയിരിക്കുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona