നിക്ഷേപകരെ കാത്ത് കമ്പനികൾ, വിപണിയിൽ ഐപിഒ തരം​ഗം: സൊമാറ്റോ ഓഹരി വിൽപ്പന ഈ മാസം; എൽഐസി ഐപിഒ അടുത്ത വർഷം

First Published Jul 4, 2021, 7:39 PM IST

ന്ത്യൻ വിപണിയിൽ ഐപിഒക്കാലമാണിപ്പോൾ. കഴിഞ്ഞ ആറ് മാസത്തിനിടെ ഐപിഒയിലൂടെ (പ്രാഥമിക ഓഹരി വിൽപ്പന) മൂലധന സമാഹരണം നടത്തിയത് 22 കമ്പനികളാണ്. ഇതിൽ കേരളത്തിൽ നിന്നുളള കല്യാൺ ജ്വല്ലേഴ്സും ഉൾപ്പെടുന്നു. ജൂലൈ മാസം വിപണിയിലെത്താനിരിക്കുന്നത് ഓൺലൈൻ ഭക്ഷ്യ വിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോ ഉൾപ്പടെ ഒരു ഡസനോളം കമ്പനികളും. 

കഴിഞ്ഞ മാസം അഞ്ച് കമ്പനികൾ ഐപിഒയുമായി വിപണിയിലേക്ക് എത്തി. ഈ സ്ഥാപനങ്ങൾ ഓഹരി വിൽപ്പനയിലൂടെ 9,923 കോടി രൂപ സമാഹരിക്കുകയുണ്ടായി. ജൂലൈ മാസത്തിൽ നടക്കാനിരിക്കുന്ന ഐപിഒകളിലൂടെ 18,000 കോടി രൂപയെങ്കിലും സമാഹരിക്കപ്പെട്ടേക്കുമെന്നാണ് വിപണി റിപ്പോർട്ടുകൾ. ഇതിൽ തന്നെ സൊമാറ്റോ തനിയെ 8,250 കോ‌ടി രൂപയുടെ ധനസമാഹരണമാണ് ലക്ഷ്യമിടുന്നത്. ​
undefined
ഗ്ളെൻമാർക് ലൈഫ് സയൻസസ്, ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക്, ശ്രീറാം പ്രോപ്പർട്ടീസ് തുടങ്ങിയവയാണ് ജൂലൈ മാസം ഐപിഒയ്ക്ക് തയ്യാറെടുക്കുന്ന മറ്റ് കമ്പനികൾ. കഴിഞ്ഞ ആറ് മാസത്തിനിടെ ഓഹരി വിൽപ്പനയിലൂടെ വിവിധ കമ്പനികൾ സമാഹരിച്ച ആകെ തുക 27,417 കോടി രൂപയാണ്. കഴിഞ്ഞ 10 വർഷത്തിനിടെ ഇത് ആദ്യമായാണ് ഇത്രയും ഉയർന്ന തുക സമാഹരിക്കപ്പെടുന്നതെന്നാണ് വിപണി നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.
undefined
സൊമാറ്റോ ഐപിഒകഴിഞ്ഞ ദിവസമാണ് സൊമാറ്റോ ഐപിഒയ്ക്ക് സെബി അനുമതി നൽകിയത്. ജൂലൈ പകുതിയോടെ ഓൺലൈൻ ഭക്ഷ്യ വിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോ വിപണിയിൽ ലിസ്റ്റ് ചെയ്തേക്കുമെന്നാണ് മാധ്യമ റിപ്പോർട്ടുകൾ.ചൈനയുടെ ആന്റ് ഗ്രൂപ്പിന്റെ പിന്തുണയുള്ള സൊമാറ്റോ അതിന്റെ പ്രാഥമിക ഓഹരി വിൽപ്പനയിൽ നിന്ന് 8,250 കോടി രൂപ സമാഹരിക്കാനാണ് പദ്ധതിയിടുന്നത്. ഈ വർഷം ഏപ്രിലിൽ കമ്പനി നിർദ്ദിഷ്ട ഐപിഒയ്ക്കായി ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് (ഡിആർഎച്ച്പി) കൈമാറിയിരുന്നു.
undefined
കഴിഞ്ഞ ഒരു വർഷത്തിനിടയിലെ ഏറ്റവും വലിയ പ്രാഥമിക ഓഹരി വിൽപ്പനയും വലിയ സ്റ്റാർട്ടപ്പുകളിലൊന്നിന്റെ ലിസ്റ്റിം​ഗുമാണ് നടക്കുന്നത്, സൊമാറ്റോ ജൂലൈ പകുതിയോടെ വിപണിയിലേക്ക് എത്തുമെന്നാണ് സീ ബിസിനസ് റിപ്പോർട്ട് ചെയ്യുന്നത്. ഫുഡ് അഗ്രഗേറ്റർ 7,500 കോടി രൂപ വിലമതിക്കുന്ന പുതിയ ഇക്വിറ്റി ഷെയറുകളും കമ്പനിയുടെ ആദ്യകാല നിക്ഷേപകരായ ഇൻഫോ എഡ്ജ് ഇന്ത്യ ലിമിറ്റഡിന്റെ 750 കോടിയുടെ ഓഹരികളും വിൽപ്പനയ്ക്ക് എത്തിക്കും.പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കും ഓർ​ഗാനിക്ക്, ഇനോർ​ഗോനിക്ക് വളർച്ചാ സംരംഭങ്ങൾക്കുമായി ഐപിഒയിലൂടെ സമാഹരിക്കുന്ന പണം വിനിയോ​ഗിക്കും. ഓൺലൈൻ ഭക്ഷ്യ വിതരണ മേഖലയിൽ രാജ്യത്ത് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഗണ്യമായ വളർച്ചയുണ്ടായി, വിപണി വിഹിതം നേടുന്നതിന് സൊമാറ്റോയും സ്വിഗ്ഗിയും ഇന്ന് നേരി‌ട്ടുളള മത്സരത്തിലാണ്.
undefined
ഫെബ്രുവരിയിൽ, ടൈഗർ ഗ്ലോബൽ, കോറ എന്നിവയിൽ നിന്ന് 250 മില്യൺ ഡോളർ (1,800 കോടി രൂപ) സൊമാറ്റോ സമാഹരിച്ചിരുന്നു, ഓൺലൈൻ ഫുഡ് ഓർഡറിംഗ് പ്ലാറ്റ്ഫോമിന്റെ മൂല്യം 5.4 ബില്യൺ ഡോളറിലേക്ക് കുതിച്ചുയരാൻ ഇത് സഹായിച്ചു.കമ്പനിയുടെ ഇക്വിറ്റി ഷെയറുകൾ ബിഎസ്ഇ, എൻഎസ്ഇ എന്നിവയിൽ പട്ടികപ്പെടുത്തും. 2021 ന്റെ ആദ്യ പകുതിയിൽ ഐപിഒയ്ക്കായി കമ്പനി പദ്ധതിയിടുന്നതായി കഴിഞ്ഞ വർഷം സോമാറ്റോ സ്ഥാപകനും സിഇഒയുമായ ദീപീന്ദർ ഗോയൽ ജീവനക്കാരെ അറിയിച്ചിരുന്നു.
undefined
ഈ ആഴ്ച രണ്ട് കമ്പനികൾ‌ഈ ആഴ്ച 2,500 കോടി രൂപ സമാഹരിക്കുന്നതിനായി പ്രാഥമിക ഓഹരി വിൽപ്പനയുമായി (ഐപിഒ) വിപണിയിലേക്ക് എത്തുന്നത് രണ്ട് കമ്പനികളാണ്. ക്ലീൻ സയൻസ് ആൻഡ് ടെക്നോളജി, ജിആർ ഇൻഫ്രാപ്രോജക്ട്സ് എന്നിവരാണ് ഈ ആഴ്ചയിലെ താരങ്ങൾ.ക്ലീൻ സയൻസ് ആൻഡ് ടെക്നോളജി, ജിആർ ഇൻഫ്രാപ്രോജക്ട്സ് എന്നിവയുടെ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഐപിഒകൾ ജൂലൈ ഏഴിന് പൊതു സബ്സ്ക്രിപ്ഷനായി തുറന്ന് ജൂലൈ ഒമ്പതിന് സമാപിക്കും. ആങ്കർ നിക്ഷേപകർക്കായുള്ള ബിഡ്ഡിംഗ് ജൂലൈ ആറിന് തുറക്കുമെന്ന് എക്സ്ചേഞ്ച് ഡാറ്റ വ്യക്തിമാക്കുന്നു.
undefined
ഐപിഒകളിലൂടെ മൊത്തം 2,510 കോടി രൂപ സമാഹരിക്കാനാണ് പദ്ധതിയിടുന്നത്. കമ്പനികളുടെ ഓഹരികൾ ബിഎസ്ഇയിലും എൻഎസ്ഇയിലും പട്ടികപ്പെടുത്തുംക്ലീൻ സയൻസ് ആൻഡ് ടെക്നോളജിയുടെ 1,546.62 കോടി രൂപയുടെ ഐപിഒ ഒരു ഓഫർ ഫോർ സെയിലായാണ് (ഒഎഫ്എസ്) നടത്തുന്നത്. നിലവിലുള്ള പ്രൊമോട്ടർമാരുടെയും മറ്റ് ഷെയർഹോൾഡർമാരുടെയും ഓഹരികൾ വിൽപ്പനയ്ക്ക് എത്തിക്കും.
undefined
എൽഐസി ഐപിഒ2022 ജനുവരിയിൽ എൽഐസി ഐപിഒ വിപണിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ കോർപ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ പൊതു ഇഷ്യുവായി കരുതപ്പെടുന്ന ഐപിഒയ്ക്ക് മുന്നോടിയായി എൽഐസിയുടെ മൂല്യം കണക്കാക്കുന്നതിനായി ഇൻവെസ്റ്റ്മെൻറ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് വകുപ്പ് ആക്ച്വറിയൽ സ്ഥാപനമായ മില്ലിമാൻ അഡ്വൈസേഴ്സ് എൽഎൽപി ഇന്ത്യയെ ചുമതലപ്പെടുത്തി. ജനുവരിയിലായിരുന്നു ഈ ന‌ടപടി.എൽഐസി നിയമത്തിലെ ബജറ്റ് ഭേദഗതികളും, കമ്പനിയുടെ ഉൾച്ചേർത്ത മൂല്യം കണക്കാക്കിയുളള ആക്ച്വറിയൽ സ്ഥാപനത്തിന്റെ റിപ്പോർട്ടും ഏതാനും ആഴ്ചകൾക്കുള്ളിൽ പുറത്തുവന്നേക്കും. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ മർച്ചന്റ് ബാങ്കർമാരെ നിയമിക്കുന്നതിന് ബിഡ്ഡുകൾ ക്ഷണിക്കും, സ്ഥാപന നിക്ഷേപകരുമായി ചർച്ചകൾ നടക്കുന്നുതായും കേന്ദ്ര സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായി ലൈവ് മിന്റ് റിപ്പോർട്ട് ചെയ്യുന്നു.നവംബർ അവസാനത്തോടെ റെഗുലേറ്ററി അംഗീകാരങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ പറഞ്ഞു.
undefined
എൽഐസി ഐപിഒ ഇഷ്യു വലുപ്പത്തിന്റെ 10 ശതമാനം വരെ പോളിസി ഹോൾഡർമാർക്കായി നീക്കിവയ്ക്കും. ഡെലോയിറ്റ്, എസ്ബിഐ ക്യാപ്സ് എന്നിവയെ ഐപിഒയ്ക്ക് മുമ്പുള്ള ഇടപാട് ഉപദേഷ്ടാക്കളായി നിയമിച്ചിട്ടുണ്ട്.സർക്കാരിന് ഓഹരി വിറ്റഴിക്കൽ ലക്ഷ്യം കൈവരിക്കുന്നതിന് എൽഐസിയുടെ ലിസ്റ്റിംഗ് നിർണായകമാകും. ന്യൂനപക്ഷ ഓഹരി വിൽപ്പനയിൽ നിന്നും സ്വകാര്യവൽക്കരണത്തിൽ നിന്നും നിലവിലെ സാമ്പത്തിക വർഷത്തിൽ 1.75 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.1.75 ലക്ഷം കോടി രൂപയിൽ, ഒരു ലക്ഷം കോടി പൊതുമേഖലാ ബാങ്കുകളിലെയും ധനകാര്യ സ്ഥാപനങ്ങളിലെയും സർക്കാർ ഓഹരി വിൽക്കുന്നതിലൂടെയാണ് ഖജനാവിലേക്ക് എത്തേണ്ടത്. 75,000 കോടി സിപിഎസ്ഇ ഓഹരി വിറ്റഴിക്കൽ വഴിയും.
undefined
click me!