ബംഗാളില്‍ തുടക്കം; രാജ്യവ്യാപകമായി ഡോക്ടര്‍മാരുടെ സമരം

First Published Jun 17, 2019, 4:52 PM IST

പരിശീലനത്തിയ ജൂനിയര്‍ ഡോക്ടര്‍ പരിഭോഹോ മുഖര്‍ജിയെ രോഗിയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ച സംഭവത്തെ തുടര്‍ന്നാണ് ബംഗാളില്‍ ഡോക്ടര്‍മാര്‍ സമരത്തിന് തുടക്കം കുറിച്ചത്. ബംഗാളിലെ നീല്‍ രത്തന്‍ സിര്‍കാര്‍ (എന്‍ആര്‍എസ്) ആശുപത്രിയിലെ ജൂനിയര്‍ ഡോക്ടറെ രോഗിയുടെ കൂടെയെത്തിയ ബന്ധുക്കാണ് മര്‍ദ്ദിച്ചത്. ഡോക്ടര്‍മാരുടെ അശ്രദ്ധമൂലമാണ് രോഗി മരിച്ചതെന്നായിരുന്നു നാട്ടുകാരുടെ ആരോപണം. 
 

സംഭവത്തില്‍ പ്രതിഷേധിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍ ആശുപത്രി ഗേറ്റ് പുറത്ത് നിന്ന് പൂട്ടി മുദ്രാവാക്യം വിളിച്ച് തുടങ്ങിയ സമരമാണ് ഇന്ന് ദേശീയ വ്യാപകസമരമായി മാറിയത്.
undefined
മര്‍ദ്ദനമേറ്റ ജൂനിയര്‍ ഡോക്ടര്‍ക്ക് ഗുരുതരപരിക്കാണെന്നും തലയോട്ടിക്ക് ക്ഷതമുണ്ടെന്നും സുഹൃത്തുക്കള്‍ ആരോപിച്ചു.
undefined
മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സുരക്ഷയ്ക്ക് സര്‍ക്കാര്‍ സത്വരനടപടികള്‍ എടുക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു.
undefined
സമരം ശക്തിപ്പെട്ടതോടെ സമരം രാഷ്ട്രീയ പ്രേരിതമാണെന്ന് മുഖ്യമന്ത്രി മമത ആരോപിച്ചു. സമരം ഉപേക്ഷിച്ച് ജോലിക്ക് കയറാന്‍ മുഖ്യമന്ത്രി ഡോക്ടര്‍മാരോട് ആവശ്യപ്പെട്ടു.
undefined
സമരം ശക്തിപ്പെട്ടതോടെ സമരം രാഷ്ട്രീയ പ്രേരിതമാണെന്ന് മുഖ്യമന്ത്രി മമത ആരോപിച്ചു. സമരം ഉപേക്ഷിച്ച് ജോലിക്ക് കയറാന്‍ മുഖ്യമന്ത്രി ഡോക്ടര്‍മാരോട് ആവശ്യപ്പെട്ടു.
undefined
ഡ്യൂട്ടിക്കിടയില്‍ പൊലീസുകാരന്‍ മരിച്ചാല്‍ സഹപ്രവര്‍ത്തകര്‍ പണിമുടക്കുമോ എന്നായിരുന്നു മമതാ ബാനര്‍ജിയുടെ യുക്തി. മമതയെ പ്രതിരോധിക്കാന്‍ ആയുധം കിട്ടിയ കേന്ദ്രസര്‍ക്കാര്‍ സമരക്കാര്‍ക്കൊപ്പം നിന്നു.
undefined
മമതയുടെ അന്ത്യശാസനം തള്ളിയ ജൂനിയര്‍ ഡോക്ടര്‍മാര്‍ പ്രതിഷേധം കടുപ്പിച്ചു. മമതയ്ക്ക് തിരിച്ചടി നല്‍കി അനന്തരവന്‍ കൊല്‍ക്കത്ത കെപിസി മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥി ഡോ. ആബേശ് ബാനര്‍ജിയും സമരത്തിന്‍റെ ഭാഗമായി. ഇതോടെ സമരത്തിന് പുതിയ മാനം കൈവന്നു
undefined
സമരം പിന്‍വലിക്കാതെ ചര്‍ച്ചയ്ക്കില്ലെന്ന നിലപാടെടുക്കുന്ന മമത, ന്യൂനപക്ഷ വിരുദ്ധ സമരമെന്ന ആരോപണമുയര്‍ത്തിയാണ് സമരക്കാരെ നേരിട്ടത്.
undefined
രാജ്യത്തെ പ്രധാന മെട്രോ നഗരങ്ങളിലെ ആശുപത്രികളിലും റസിഡന്‍റ് ഡോക്ടര്‍മാര്‍ ഐക്യദാര്‍ഢ്യമറിയിച്ച് ഒരു ദിവസം പണിമുടക്കി.
undefined
ഡോക്ടര്‍മാര്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ജൂനിയര്‍ ഡോക്ടര്‍മാര്‍ കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധനെ കണ്ട് നിവേദനം നല്‍കി.
undefined
സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ ബംഗാളിലെ സര്‍ക്കാര്‍ ആശുപുത്രികളുടെ പ്രവര്‍ത്തനം നിശ്ചലമായി. മുഖ്യമന്ത്രി സമരക്കാരുമായി സന്ധി സംഭാഷണം നടത്തി, പക്ഷേ സമവായം മാത്രം ഉണ്ടായില്ല.
undefined
എൻആർഎസ് മെഡിക്കൽ കോളേജ് സൂപ്രണ്ടും പ്രിൻസിപ്പലും രാജിവെച്ച് സമരക്കാര്‍ക്കൊപ്പം നിന്നു.
undefined
സമരം ഏഴാം ദിവസത്തിലേക്ക് കടന്നതോടെ ഐ എം എയുടെ നേതൃത്വത്തില്‍ സമരം ദേശീയ വ്യാപകമായി പടര്‍ന്നു.
undefined
രാജ്യത്തെ സര്‍ക്കാര്‍ ആശുപ്രതി ഡോക്ടര്‍മാര്‍ 24 മണിക്കൂര്‍ തൊഴില്‍ സമരത്തിന് ആഹ്വാനം ചെയ്തു. അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കി ഡോക്ടർമാര്‍ കേരളത്തിലും പണിമുടക്കി.
undefined
click me!