കൊവിഡ് 19; ലോകത്ത് മരണം അഞ്ചര ലക്ഷത്തിലേക്ക്; ഇന്ത്യയില്‍ 18,000

First Published Jul 3, 2020, 3:49 PM IST


ലോകത്ത് കൊവിഡ്19 ന്‍റെ വ്യാപനം തുടങ്ങിയിട്ട് ആറ് മാസം കടന്നു പോയിരിക്കുന്നു. 2019 നവംബറില്‍ ചൈനയില്‍ സ്ഥിരീകരിച്ച കൊവിഡ്19 വൈറസ് 2020 ഓടെ ലോകം മുഴുവനും വ്യാപിച്ചു. എന്നാല്‍ ആറ് മാസങ്ങള്‍ക്ക് ശേഷവും വൈറസിന്‍റെ വ്യാപനത്തില്‍ കുറവുകളൊന്നും രേഖപ്പെടുത്തുന്നില്ലെന്ന് മാത്രമല്ല ഇന്ത്യയില്‍ അടുത്ത സെപ്തംബറോടെ കൊറോണാ വൈറസ് അതിതീവ്രഘട്ടത്തിലൂടെയാകും കടന്നുപോവുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകത്ത് ഇതുവരെയായി 1,10,01,023 ആളുകള്‍ക്ക് വൈറസ് ബാധയേറ്റു. 5,24,406 പേര്‍ ഇതിനകം ജീവന്‍ നഷ്ടമായി. 61,62,463 പേര്‍ക്ക് രോഗം ഭേദമായി. 

കൊവിഡ്19 ഏറ്റവും വലിയ നഷ്ടങ്ങള്‍ ഉണ്ടാക്കിയത് അമേരിക്കയില്‍ തന്നെയാണ്. 28,37,189 പേര്‍ക്കാണ് ഇതുവരെയായി അമേരിക്കയില്‍ കൊവിഡ് 19 ബാധിച്ചത്. അമേരിക്കയില്‍ ഇതിനകം 1,31,485 പേരാണ് മരിച്ചത്.
undefined
മരണത്തിലും രോഗവ്യാപനത്തിലും രണ്ടാമത് നില്‍ക്കുന്നത് ബ്രസീലാണ്. 15,01,353 പേര്‍ക്കാണ് ബ്രസീലില്‍ രോഗബാധയുണ്ടായത്. 61,990 പേര്‍ക്ക് ഇതുവരെയായി ബ്രസീലില്‍ മാത്രം ജീവന്‍ നഷ്ടമായി.
undefined
undefined
എന്നാല്‍, കൊവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ള റഷ്യയില്‍ 6,67,883 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ 9,859 പേര്‍ക്ക് മാത്രമാണ് ജീവന്‍ നഷ്ടമായത്. മരണനിരക്കില്‍ റഷ്യ 11-ാം സ്ഥാനത്താണ്.
undefined
രോഗബാധിതരുടെ എണ്ണത്തില്‍ നാലാം സ്ഥാനത്തുള്ള ഇന്ത്യയിലാകട്ടെ മരണസംഖ്യയില്‍നേരിയ വര്‍ദ്ധന രേഖപ്പെടുത്തുന്നു. ഇതുവരെയായി 6,27,168 രോഗബാധിതരുള്ള ഇന്ത്യയില്‍ 18,225 പേര്‍ക്കാണ് കൊറോണാ വൈറസ് കാരണം ജീവന്‍ നഷ്ടമായത്.
undefined
undefined
കണക്കുകള്‍ ഇതുപോലെ പോയാല്‍ ഇന്ത്യ ദിവസങ്ങള്‍ക്കുള്ളില്‍ രോഗബാധിതരുടെ എണ്ണത്തില്‍ റഷ്യയേയും മറികടക്കുമെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍. ഇരുപത്തിനാല് മണിക്കൂറിനിടെ ഇന്ത്യയില്‍ 20,903 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 379 പേര്‍ മരിച്ചു. ഇതോടെ 18,225 പേരാണ് കൊവിഡിന് കീഴടങ്ങിയത്.
undefined
അതേ സമയം കൂടുതല്‍ കൊവിഡ് രോഗികളുള്ള പ്രദേശങ്ങളിലൊന്നായ ദില്ലി എൻസിആർ മേഖലയ്ക്ക് കൊവിഡ് പ്രതിരോധത്തിന് പ്രത്യേക കർമ്മപദ്ധതിക്ക് തീരുമാനമായി.
undefined
undefined
യു പി, ദില്ലി, ഹരിയാന മുഖ്യമന്ത്രിമാരും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ യോഗത്തെ തുടർന്നാണ് തീരുമാനം. യു പി, ഹരിയാന സംസ്ഥാനങ്ങളോട് പരിശോധനകൾ കൂട്ടാൻ അമിത് ഷാ നിർദ്ദേശം നൽകി.
undefined
ഇരുസംസ്ഥാനങ്ങൾക്കും ടെസ്റ്റിംഗിനായി കേന്ദ്രം കൂടുതൽ കിറ്റുകൾ നൽകും. രോഗികളെ നേരത്തെ കണ്ടെത്തി ആശുപത്രികളിലേക്ക് മാറ്റും. മൂന്ന് സംസ്ഥാനങ്ങളിലെയും ചെറുകിട ആശുപത്രികൾക്ക് ദില്ലി എംയിസിലെ ഡോക്ടർമാരിൽ നിന്നും മാർഗ്ഗ നിർദ്ദേശങ്ങൾ നൽകും.
undefined
undefined
ദില്ലി ഉൾപ്പെടെ ദേശീയ തലസ്ഥാന മേഖല മുഴുവനായി നിലവിൽ രോഗികളുടെ എണ്ണം ഒരു ലക്ഷം പിന്നിട്ട സാഹചര്യമാണുള്ളത്. മഹാരാഷ്ട്രയില്‍ ആകെ കേസുകൾ 1,86,626 ആയി ഉയർന്നു. തമിഴ്‌നാട്ടിൽ ആദ്യമായി ഒരു ദിവസത്തെ കൊവിഡ് കേസുകൾ 4000 കടന്നു.
undefined
4,343 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ തമിഴ്നാട്ടില്‍ ആകെ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തിനടുത്തെത്തി. മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും കൊവിഡ് കേസുകൾ കുതിച്ചുയർന്നതോടെ രാജ്യത്താകെ പ്രതിദിന കണക്ക് 20,000 കടന്നു.
undefined
undefined
ദില്ലിയിൽ ഇന്നലെ 2373 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കർണാടകയിലും 24 മണിക്കൂറിനിടെ 1502 കേസുകളുമായി പ്രതിദിന കണക്കിലെ ഏറ്റവും വലിയ വർധന രേഖപ്പെടുത്തി.
undefined
ഇതിനിടെ ഇന്ത്യയ്ക്ക ആശ്വാസകരമായ ഒരു വാര്‍ത്തയും എത്തുന്നു. കൊവിഡ് പ്രതിരോധത്തിനുള്ള ഇന്ത്യൻ നിർമ്മിത വാക്സിനായ കൊവാക്സിൻ നിർമ്മാണം വേഗത്തിലാക്കണമെന്ന് ഐസിഎംആർ നിർദേശിച്ചു.
undefined
undefined
ആഗസ്റ്റ് 15-ഓടെ വാക്സിൻ ഇന്ത്യയിലെ ജനങ്ങൾക്ക് ലഭ്യമാക്കണമെന്നാണ് ഐസിഎംആർ വാക്സിൻ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഭാരത് ബയോടെക്നും മറ്റു സ്ഥാപനങ്ങൾക്കും നൽകിയിരിക്കുന്ന നിർദേശം.
undefined
ഇക്കാര്യം വ്യക്തമാക്കി ഐസിഎംആർ ബയോടെക്കിന് കത്ത് കൈമാറിയിട്ടുണ്ട്. ഗവേഷണത്തിനും പഠനങ്ങൾക്കുമൊടുവിൽ തയ്യാറാക്കിയ കൊവാക്സ് എന്ന് പേരിട്ടിരിക്കുന്ന ഈ വാക്സിൻ പൂർണമായും ഇന്ത്യയിൽ നിർമ്മിക്കപ്പെട്ടതാണ്. വാക്സിൻ നിർമ്മാണത്തിലെ നിർണായക കടമ്പയായ ക്ലിനിക്കൽ ട്രയലിലാണ് വാക്സിൻ ഇപ്പോൾ.
undefined
undefined
മനുഷ്യരിൽ നടത്തുന്ന ക്ലിനിക്കൽ ട്രയൽ എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ വേണ്ട നടപടികൾ സ്വീകരക്കണമെന്നാണ് ഐസിഎംആർ തലവൻ ഭാരത് ഭാർഗവ ഭാരത് ഭയോടെക് കമ്പനിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
undefined
പൂണൈയിലെ ദേശീയ വൈറോളജി ഇൻസ്റ്ററ്റ്യൂട്ടിൽ നിന്നും വികസപ്പിച്ച വാക്സിൻ 2020 -ലെ സ്വാതന്ത്രദിനത്തിന് മുൻപായി രാജ്യത്തെ ജനങ്ങൾക്ക് ലഭ്യമാക്കണമെന്ന് ബൽറാം ഭാർഗവ ഭാരത് ബയോടെകിന് അയച്ച കത്തിൽ പറയുന്നു.
undefined
undefined
click me!