ഇന്ത്യന്‍ സിനിമയിലെ താരങ്ങള്‍; പക്ഷെ ഇന്ത്യയില്‍ വോട്ടില്ല

First Published Apr 11, 2019, 9:09 PM IST

ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് തുടങ്ങി കഴിഞ്ഞു. വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് ഉറപ്പുവരുത്തി പോളിംഗ് ബൂത്തിലേക്ക് നീങ്ങുകയാണ് പൗരന്മാര്‍. എന്നാല്‍ ഇന്ത്യയുടെ ലോകമുഖങ്ങളില്‍ ഒന്നായ ബോളിവുഡ് സിനിമയിലെ നടി-നടന്മാര്‍ ആയിട്ടും രാജ്യത്തെ പൗരത്വമോ വോട്ടോ ഇല്ലാത്ത ബോളിവുഡ് താരങ്ങളെ പരിചയപ്പെടാം. ഈ പട്ടികയില്‍ ബോളിവുഡ് താരങ്ങളാണ് അക്ഷയ് കുമാറും ആലിയ ഭട്ടും ദീപിക പദുകോണും കത്രീന കൈഫുമെല്ലാം ഉണ്ട്.

സംവിധായകൻ മഹേഷ് ഭട്ടിന്റെയും അഭിനേത്രിയായ സോണി രസ്ദാന്റെയും മകളും ബോളിവുഡ് താരങ്ങളിൽ ശ്രദ്ധേയയുമായ ആലിയ ഭട്ടിന്റെ സ്ഥിതിയും മറ്റൊന്നല്ല. ബ്രിട്ടീഷ് പൗരത്വമുള്ള ആലിയയ്ക്കും ഇന്ത്യയിൽ വോട്ടവകാശം ഇല്ല.
undefined
പഞ്ചാബിലെ അമൃതസറിൽ ജനിച്ച് ഡൽഹിയിൽ വളർന്ന അക്ഷയ് കുമാറിന് കനേഡിയൻ പാസ്പോർട്ടും കനേഡിയൻ സിറ്റിസൺഷിപ്പുമാണ് ഉള്ളത്. അതിനാൽ ഇന്ത്യയിൽ വോട്ട് ചെയ്യാൻ സാധിക്കില്ല.
undefined
സണ്ണി ലിയോണിന് ഇന്ത്യയിൽ വോട്ടവകാശം ഇല്ല. കാനഡയിൽ ജനിച്ച സണ്ണി ലിയോണിന് അമേരിക്കൻ പൗരത്വമായതിനാൽ ഇന്ത്യയിൽ വോട്ടില്ല.
undefined
ബോളിവുഡ് നടിമാരിൽ ശ്രദ്ധേയയായ കശ്മീർ സ്വദേശിയും ബ്രിട്ടീഷ് വ്യവസായിയുമായിരുന്ന മുഹമ്മദ് കൈഫിന്റെയും ബ്രിട്ടീഷ് അഭിഭാഷകയായ സുസൈനിന്റെയും മകളായി ജനിച്ച കത്രീനയ്ക്ക് ബ്രിട്ടീഷ് പൗരത്വമാണ് ഉള്ളത്.
undefined
ദീപിക പദുകോണാണ് ഇന്ത്യയിൽ വോട്ടവകാശമില്ലാത്ത മറ്റൊരു ബോളിവുഡ് താരം. ഡെന്മാർക്കിന്റെ തലസ്ഥാനമായ കോപ്പൻഹേഗനിൽ ജനിച്ച ദീപികയ്ക്ക് ഡാനിഷ് പാസ്പോർട്ടാണ് ഉള്ളത്.
undefined
കാനഡയിൽ ജനിച്ച ആമിർഖാന്റെ മരുമകനും നടനുമായ ഇമ്രാൻഖാനും അമേരിക്കൻ പാസ്പോർട്ടാണ് ഉള്ളതെന്നതിനാൽ ഇന്ത്യയിൽ വോട്ടവകാശമില്ല.
undefined
സപ്ന പബി - ബ്രിട്ടീഷ് പൗരത്വം ഉള്ള സപ്നയ്ക്ക് ഇന്ത്യയില്‍ വോട്ടില്ല.
undefined
click me!