ഒളിംപിക്സ് മെഡല്‍ ജേതാക്കളോടൊപ്പം പ്രഭാതഭക്ഷണം പങ്കിട്ട് പ്രധാനമന്ത്രി

First Published Aug 16, 2021, 2:26 PM IST

ടോക്കിയോ ഒളിംപിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ കായിക താരങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച്ച നടത്തി. ലോക് കല്യാണ്‍ മാര്‍ഗിലെ പിഎം ഹൗസില്‍ പ്രഭാത ഭക്ഷണത്തിനിടെയായിരുന്നു കൂടിക്കാഴ്ച്ച. ഒരു സ്വര്‍ണമുള്‍പ്പടെ ഇത്തവണ ഏഴ് മെഡലുകളാണ് ഇന്ത്യ നേടിയത്. മെഡല്‍ നേടിയാല്‍ ഒരുമിച്ച് ഐസ് ക്രീം കഴിക്കാമെന്ന ടോക്യോയിലേക്ക് പോകും മുമ്പ് ബാഡ്മിന്റന്‍ താരം പി വി സിന്ധുവിനോട് പ്രധാനമന്ത്രി പറഞ്ഞിരുന്നു. പ്രഭാത ഭക്ഷണനേരത്ത് മോദി വാക്ക് പാലിച്ചു. 

ടോക്യോ ഒളിംപിക്സില്‍ ജാവലിന്‍ത്രോയില്‍ സ്വര്‍ണ്ണം നേടിയ നീരജ് ചോപ്രയോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന പ്രധാനമന്ത്രി. 

നീരജ് ചോപ്രയോട് നര്‍മ്മസഭാഷണത്തില്‍ പ്രധാനമന്ത്രി. 

പി വി സിന്ധുവിനൊപ്പം പ്രധാനമന്ത്രി. 

 ടോക്കിയോ ഒളിംപിക്സില്‍ പങ്കെടുത്ത ഗുസ്തി താരങ്ങള്‍ക്കൊപ്പം പ്രധാനമന്ത്രി പ്രഭാത ഭക്ഷണത്തിനിടെ.

 ടോക്കിയോ ഒളിംപിക്സില്‍ മെഡല്‍ നേടിയ ഹോക്കിതാരങ്ങള്‍ക്കൊപ്പം ഫോട്ടോഷൂട്ടില്‍ പ്രധാനമന്ത്രിയും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!