'പാവാട ധരിച്ച ചെകുത്താന്മാർ'; നൂറ്റാണ്ടിന്‍റെ ഓര്‍മ്മകളില്‍ ഒന്നാം ലോകമഹായുദ്ധ ചിത്രങ്ങള്‍

First Published Nov 15, 2021, 10:38 AM IST

മേരിക്കയും റഷ്യയും തമ്മില്‍ ഉക്രൈയിനില്‍ ഉടലെടുത്ത അസ്വാരസ്യങ്ങളും ചൈനയ്ക്കും തായ്‍വാനുമിടയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷവും ലോകത്തെ അസ്വസ്ഥമാക്കുമ്പോള്‍ നൂറ്റാണ്ട് പഴക്കമുള്ള യുദ്ധ ഓര്‍മ്മകളുമായി ഒരു പുസ്തകം പുറത്തിറങ്ങി, ദ ഗ്രേറ്റ് വാർ ഇല്ലസ്‌ട്രേറ്റഡ് 1915 (The Great War Illustrated 1915: Archives and Colour Photographs of WW1). 1914 ജൂലൈ 28 മുതൽ 1918 നവംബർ 11 വരെ നീണ്ടുനിന്ന ഒന്നാം ലോക മഹായുദ്ധ (first world war)കാലത്തെ ചിത്രങ്ങളടങ്ങിയ പുസ്തകം. ഇതുവരെ കണ്ട് പരിചയിച്ച ഒന്നാം ലോക മഹായുദ്ധത്തിന്‍റെ ബ്ലാക്ക് ആന്‍റ് വൈറ്റ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി പഴയ യുദ്ധകാല ചിത്രങ്ങളുടെ കളര്‍പ്രിന്‍റുകളാണ് പുസ്തകത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

ചരിത്രത്തില്‍ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും വലിയ യുദ്ധങ്ങളിലൊന്നാണ്. അതിന്‍റെ തുടര്‍ച്ചയിലാണ് പിന്നീട് ലോകക്രമം തന്നെ രൂപപ്പെട്ടത്. 60 ദശലക്ഷത്തിലധികം യൂറോപ്യന്മാർ ഉൾപ്പെടെ 70 ദശലക്ഷത്തിലധികം സൈനികരെ അണിനിരത്തിയ യുദ്ധത്തില്‍ 8.5 ദശലക്ഷം സൈനീകരും 13 ദശലക്ഷം സാധാരണക്കാരും കൊല്ലപ്പെട്ടതായി കണക്കുന്നു. ദ ഗ്രേറ്റ് വാർ ഇല്ലസ്‌ട്രേറ്റഡ് 1915 ലെ ഭൂരിഭാഗം ചിത്രങ്ങളും ഫ്രാൻസിലും ബെൽജിയത്തിലും പ്രവര്‍ത്തിച്ച പടിഞ്ഞാറന്‍ സഖ്യത്തിന്‍റെ പടങ്ങളാണ്. ചില ചിത്രങ്ങള്‍, തുർക്കി പ്രദേശമായ ഗാലിപ്പോളില്‍ (Gallipoli) ഓട്ടോമൻ സാമ്രാജ്യത്തിനെതിരെ (Ottoman Empire)യുദ്ധം ചെയ്യുന്നു. ഒരു ചിത്രത്തില്‍ ജർമ്മൻ പട്ടാളക്കാർ 'പാവാട ധരിച്ച ചെകുത്താന്മാർ' (devils in skirts) അല്ലെങ്കിൽ 'നരകത്തിൽ നിന്നുള്ള സ്ത്രീകൾ' (ladies from hell)  എന്ന് വിളിക്കപ്പെടുന്ന സ്കോട്ടിഷ് സൈനികര്‍ പടിഞ്ഞാറന്‍ സഖ്യത്തോടൊപ്പം ഒരു ട്രഞ്ചില്‍ ഇരിക്കുന്ന ചിത്രങ്ങളുണ്ട്.  ജർമ്മൻ പട്ടാളക്കാർ 210 എംഎം ഭാരമുള്ള ഹോവിറ്റ്സർ മോർസർ 10 ഉപയോഗിക്കുന്ന ചിത്രവും പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നു. വില്യം ലാങ്‌ഫോർഡ്, ജാക്ക് ഹോൾറോയ്ഡ് എന്നീ തൂലികാനാമങ്ങളിൽ റോണി വിൽക്കിൻസൺ എഴുതിയ പുസ്തകം അദ്ദേഹത്തിന്‍റെ മകൻ ജോൺ ആണ് പുനഃപ്രസിദ്ധീകരിക്കുന്നത്. 

ജര്‍മ്മന്‍ പട്ടാളം 'പാവാട ധരിച്ച ചെകുത്താന്മാർ' അല്ലെങ്കിൽ 'നരകത്തിൽ നിന്നുള്ള സ്ത്രീകൾ' എന്ന് വിളിച്ചിരുന്ന സ്കോട്ടിഷ് സൈനികർ പടിഞ്ഞാറന്‍ സഖ്യത്തോടൊപ്പം ഒരു ട്രഞ്ചില്‍ ഇരിക്കുന്നു. കൂടെ ഒരു പട്ടിയേയും കാണാം. 

1915 ജൂലൈയിൽ ബെൽജിയത്തിലെ യെസർ കനാലിന് സമീപമുള്ള ട്രഞ്ചില്‍ കാവല്‍ നില്‍ക്കുന്ന യോർക്ക് ആൻഡ് ലങ്കാസ്റ്റർ റെജിമെന്റിൽ നിന്നുള്ള മൂന്ന് ക്യാപ്റ്റൻ ജോർജ് ഹെവിറ്റ്, ലെഫ്റ്റനന്‍റ് കാറ്റില്‍, ലെഫ്റ്റനന്‍റ് കോൾവർ എന്നിവര്‍. 

റോയൽ ഫ്യൂസിലിയേഴ്സിൽ നിന്നുള്ള ബ്രിട്ടീഷ് സൈന്യം ഗല്ലിപോളിയിലെ ഗള്ളി റവൈനിൽ എത്തിയപ്പോള്‍. പിന്നീട് ഇവിടെ നടന്ന യുദ്ധത്തില്‍ പടിഞ്ഞാറന്‍ സഖ്യത്തിന് ഓട്ടോമൻ സാമ്രാജ്യത്തിൽ നിന്ന് തിരിച്ചടി നേരിടേണ്ടിവന്നു. 

ജർമ്മൻ പട്ടാളക്കാർ 210 എംഎം ഭാരമുള്ള ഹോവിറ്റ്സർ മോർസർ 10 പ്രവര്‍ത്തിപ്പിക്കുന്നു. ഒന്നാം ലോകമഹായുദ്ധത്തിൽ ജർമ്മനി ഉപയോഗിച്ചിരുന്ന ഭാരമേറിയ ഹോവിറ്റ്‌സർ ആയിരുന്നു 21 എംഎം മോർസർ. കോൺക്രീറ്റ് തകര്‍ക്കുന്നതിനുള്ള ഷെല്ലുകള്‍ പ്രയോഗിക്കുന്നതിനായി ഉപയോഗിച്ചു. 

1915-ൽ ബെൽജിയത്തിലെ യെപ്രസിലെ ഒരു ട്രഞ്ചില്‍ ബ്രിട്ടീഷ് മെഷീൻ ഗൺ ടീം തങ്ങളുടെ ആയുധം വൃത്തിയാക്കുന്നു. ഒരാൾ തോക്കിന്‍ കുഴല്‍ വൃത്തിയാക്കുമ്പോള്‍ മറ്റുള്ളവര്‍ ഫോട്ടോഗ്രാഫറെ നോക്കുന്നു. 

ബ്രിട്ടീഷ് സൈന്യം 18 പൗണ്ടർ തോക്ക് നിറയ്ക്കുന്നു. ഒന്നാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടന്‍ ഉപയോഗിച്ചിരുന്ന സ്റ്റാൻഡേർഡ് പീരങ്കിയായിരുന്നു  18 പൗണ്ടർ തോക്ക്. 

യുദ്ധത്തിന് മുമ്പ് , റോതർഹാം ഡ്രിൽ ഹാളിൽ ആസ്ഥാനമായുള്ള എ കമ്പനി, 1/5 ബറ്റാലിയൻ, യോർക്ക് - ലങ്കാസ്‌റ്റർ റെജിമെന്‍റ് എന്നീ കമ്പനികള്‍ ബെൽജിയത്തിലെ ഫ്ലാൻഡേഴ്‌സ് സമതലത്തിന്‍റെ തെക്കേ അറ്റത്തുള്ള ഫ്ലൂർബെയ്‌ക്‌സിലെ ട്രെഞ്ചുകളിൽ ഒരുമിച്ചിരിക്കുന്നു. 

സി കമ്പനി, 1/5 ബറ്റാലിയൻ, യോർക്ക്, ലങ്കാസ്റ്റർ റെജിമെന്‍റ് എന്നിവയുടെ കമാൻഡിംഗ് ഓഫീസർ ക്യാപ്റ്റൻ ഹഗ് പാരി-സ്മിത്ത് (ഇടത് വശത്ത്) മടക്കാവുന്ന ഒരു പെരിസ്കോപ്പ് ഉപയോഗിക്കുന്നത് കാണാം. കുതിരപ്പന്തയം പോലുള്ള പരിപാടികളിൽ ജനക്കൂട്ടത്തെ നോക്കുന്നതിനാണ് ഈ ഉപകരണം ആദ്യം രൂപകൽപ്പന ചെയ്തിരിക്കുന്നത്. പിന്നീട് യുദ്ധമുഖത്തേക്കും എത്തുകയായിരുന്നു. 

1915 ഒക്ടോബറിൽ ഫ്രാൻസിലെ ലൂസ് യുദ്ധത്തിന് മുന്നോടിയായി ബ്രിട്ടീഷ് പട്ടാളക്കാർ ഹാൻഡ് ഗ്രനേഡുകൾ തയ്യാറാക്കിവെക്കുന്നു. 

1915-ലെ ഗല്ലിപ്പോളി യുദ്ധത്തിനിടെ ഒരു ബ്രിട്ടീഷ് പട്ടാളക്കാരൻ ടർക്കിഷ് സ്‌നൈപ്പർമാരെ തെറ്റിദ്ധരിപ്പിക്കാനായി തൊപ്പി ഉയര്‍ത്തി കാണിക്കുന്നു. അതേ സമയം, ട്രഞ്ചുകളില്‍ വിശ്രമിക്കുന്ന സൈനീകരേയും കാണാം. 

1915 ജൂണിൽ ഗല്ലിപ്പോളി ഉപദ്വീപിലെ കേപ് ഹെല്ലസിൽ 
ബ്രിട്ടീഷ് 60-പൗണ്ടർ സൈന്യം Mk I തോക്കുകള്‍ പ്രവര്‍ത്തിപ്പിക്കുന്നു. 

1915-ലെ ഗല്ലിപ്പോളി യുദ്ധത്തിനിടെ ഒരു ഇടുങ്ങിയ ട്രഞ്ചില്‍ സജ്ജീകരിച്ച  പെരിസ്‌കോപ്പിലൂടെ തുർക്കി സൈന്യത്തെ നോക്കുന്ന ബ്രിട്ടീഷ് സൈനികന്‍. 

1920-ലെ യുദ്ധവിരാമ ദിനത്തിൽ ബ്രിട്ടന്‍റെ ജോർജ്ജ് അഞ്ചാമൻ രാജാവ് വൈറ്റ്ഹാളിൽ , യുദ്ധത്തില്‍ മരിച്ച സൈനീരോടുള്ള ബഹുമാനാര്‍ത്ഥം ഒരു സ്ഥിരം ശവകുടീരം അനാച്ഛാദനം ചെയ്യുന്നു.

വെസ്റ്റ്മിൻസ്റ്റർ ആബിയിലേക്ക് കോർട്ടെജ് കൊണ്ടുപോകുന്നതിന് മുമ്പ്, യുദ്ധത്തില്‍ മരിച്ച സൈനികന്‍റെ ശവപ്പെട്ടിയിൽ ജോർജ്ജ് അഞ്ചാമൻ ഒരു റീത്ത് വെക്കുന്നു. 

1918 ലെ യുദ്ധവിരാമ ദിനത്തിൽ നിന്നുള്ള മറ്റൊരു ചിത്രം. ഒരു ശവക്കുഴിയിൽ മടക്കി വെച്ചിരിക്കുന്ന യൂണിയൻ പതാകയ്ക്ക് ചുറ്റും സൈനികര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ നില്‍ക്കുന്നു. 

1918-ലെ ഒന്നാം ലോകമഹായുദ്ധത്തിന്‍റെ അവസാനത്തെത്തുടർന്ന് ട്രക്കുകളിൽ കയറി സ്വദേശത്തേക്ക് പോകാനൊരുങ്ങുന്ന സ്കോട്ടിഷ് സൈനികരെ കാണാം. 

ജർമ്മനിയുമായുള്ള നാല് വർഷത്തെ പോരാട്ടത്തിന് ശേഷം യുദ്ധം ജയിച്ചപ്പോള്‍ ആഹ്ളാദഭരിതരായ ബ്രിട്ടീഷ് സൈനികർ തങ്ങളുടെ തൊപ്പികളും ഹെൽമറ്റും ആകാശത്ത് വീശി സന്തോഷം പ്രകടിപ്പിക്കുന്നു. 

click me!