ഇങ്ങനെ ഇങ്ങനെയാണ് ഇക്കാണുന്ന തീവണ്ടിയുണ്ടായത്; റെയില്‍വേ വികസനത്തിന്‍റെ നാള്‍വഴികള്‍...

First Published Jun 10, 2020, 11:41 AM IST

1853 ഏപ്രിൽ 16 -നാണ് ഇന്ത്യൻ റെയിൽ‌വേ പ്രവർത്തനം ആരംഭിച്ചത്. മുംബൈയിൽ നിന്ന് താനെയിലേക്കുള്ള 34 കിലോമീറ്റർ ദൂരത്തിൽ 400 പേരെയും വഹിച്ചുകൊണ്ടാണ് അത് ആദ്യത്തെ യാത്ര പുറപ്പെട്ടത്. ഇന്ന് 167 വർഷത്തിനുശേഷം ലോകത്തെ മൂന്നാമത്തെ വലിയ റെയിൽ‌വേ ശൃംഖലയായി ഇന്ത്യ മാറി. 127,760 കിലോമീറ്ററോളം അത് വ്യാപിച്ച് കിടക്കുന്നു. 7,000 സ്റ്റേഷനുകളും 1.3 ദശലക്ഷം ജീവനക്കാരും ദൈനംദിന അടിസ്ഥാനത്തിൽ 24 ദശലക്ഷം യാത്രക്കാരുമുണ്ട് ഇന്ത്യയ്ക്ക്. യുകെയിൽ നിന്നുള്ള വ്യാപാരികൾ പരുത്തിക്കൃഷി തേടി ഇന്ത്യയിലെത്തിയപ്പോഴാണ് ബ്രിട്ടീഷ് രാജിന്റെ ഉപോൽപ്പന്നമായ റെയിൽ‌വേ സ്ഥാപിതമായത്. ഇന്ത്യയിലെ ആദ്യത്തെ പാസഞ്ചർ ട്രെയിൻ ആരംഭിച്ചത് ചീഫ് റസിഡന്‍റ് എഞ്ചിനീയറായ ജെയിംസ് ജോൺ ബെർക്ക്ലിയുടെ നേതൃത്വത്തിലാണ്. ആദ്യത്തെ ഇലക്ട്രിക് ട്രെയിൻ തുടങ്ങിയത് 1925 -ലും. ബോംബെ ഗവർണർ സർ ലെസ്ലി ഓർ വിൽസനാണ് അത് ഉദ്ഘാടനം ചെയ്‍തത്. ബോംബെ വിടി (ഇപ്പോൾ ഛത്രപതി ശിവാജി ടെർമിനസ് മുംബൈ) മുതൽ തുറമുഖ പാതയിലെ കൂർല (ഇപ്പോൾ കുർല) വരെ അത് ഓടി. കാലക്രമേണ, റെയിൽവേ ശൃംഖല നമ്മുടെ രാജ്യത്തിന്റെ അഭിമാനമായി മാറി.

1895 -ൽ രജ്‍പുത്താന മാൽവ റെയിൽ‌വേയുടെ അജ്‍മീർ വർക്ക്‌ഷോപ്പിൽ നിർമ്മിച്ച ഇന്ത്യയുടെ ആദ്യത്തെ ലോക്കോമോട്ടീവ്.
undefined
മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന ബഹുജന നെയ്ത്തു പ്രസ്ഥാനത്തിന്റെ ഭാഗമായി 1946 -ൽ മദ്രാസിൽ സ്ത്രീകൾ നെയ്യുന്നു.
undefined
സെന്റ് തോമസ് ചർച്ച് ഗേറ്റിൽ നിന്ന് പുറപ്പെടുന്ന തെരുവിന്റെ പേരിലാണ് 1870 -ൽ ചർച്ച്ഗേറ്റ് സ്റ്റേഷൻ നിർമ്മിച്ചത്.
undefined
താനെ ക്രീക്കിന് കുറുകെ ഒരു ലോക്കോമോട്ടീവ് ട്രെയിൻ
undefined
ബംഗാൾ നാഗ്‍പൂർ റെയിൽ‌വേയുടെ 4-വീലർ ഇടുങ്ങിയ ഗേജ് ആംബുലൻസ് കാർ.
undefined
റെയിൽവേ ലൈനുകൾ നിർമ്മിക്കുന്ന തൊഴിലാളികൾ.
undefined
റെയിൽവേ ഗസറ്റ്. 1947 ഒക്ടോബർ 24 -ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അഭയാർത്ഥി യാത്ര.
undefined
ട്രെയിനിൽ കൽക്കരി നിറയ്ക്കുന്ന പുരുഷന്മാർ.
undefined
ഒരു പഴയ എസി ചെയർ ക്ലാസ്.
undefined
കൽക്ക-ഷിംല റെയിൽ‌വേയുടെ നാലുനിര കമാന പാലം.
undefined
click me!