അസാധാരണവും ധീരവുമായ ജീവിതം ജീവിച്ച സ്ത്രീകൾ; കാണാം ചിത്രങ്ങൾ

First Published Nov 18, 2020, 1:36 PM IST

ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടാത്ത ഒരുപാട് മനുഷ്യരുണ്ട്. അസാധാരണവും ധീരത നിറഞ്ഞതുമായ കാര്യങ്ങള്‍ ചെയ്തിട്ടും വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയവര്‍. അങ്ങനെയുള്ളവരുടെ കണക്കുകള്‍ പരിശോധിച്ചാല്‍ ഏറെയും സ്ത്രീകളായിരിക്കും എന്നതില്‍ സംശയമില്ല. അവരുടെ കാലത്ത് മറ്റാരും ചെയ്യാത്ത കാര്യങ്ങള്‍ ചെയ്യുകയും പിന്നീട് വരുന്ന സ്ത്രീകള്‍ക്കുപോലും വഴിതെളിക്കുകയും പ്രചോദനമാവുകയും ചെയ്ത സ്ത്രീകള്‍. അങ്ങനെയുള്ള ചില സ്ത്രീകളാണിത്. 

നെല്ലി ബ്ലൈ: 1890 -കളിലെ ഒരു പത്രപ്രവര്‍ത്തകയായിരുന്നു നെല്ലി ബ്ലൈ. നെല്ലിയെ അന്ന് ഒരു ജോലി ചെയ്യാനേല്‍പ്പിച്ചു. ന്യൂയോര്‍ക്കിലെ വിമന്‍സ് ലൂണാറ്റിക് അസൈലം എന്ന മാനസികാരോഗ്യകേന്ദ്രത്തിലെ സ്ത്രീകള്‍ ഒട്ടനവധി പീഡനങ്ങളനുഭവിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് അതേക്കുറിച്ച് അന്വേഷിക്കുകയായിരുന്നു നെല്ലിയുടെ ജോലി. ഇതിനായി നെല്ലി മാനസികാരോഗ്യക്കുറവുള്ള സ്ത്രീയായി അഭിനയിക്കുകയും അസൈലത്തിലെത്തിച്ചേരുകയും ചെയ്തു. അവിടെ 10 ദിവസമാണ് നെല്ലി കഴിഞ്ഞത്. ആ ദിവസങ്ങളില്‍ അതിനകത്ത് അന്തേവസികള്‍ക്ക് അനുഭവിക്കേണ്ടിവരുന്ന പീഡകളെല്ലാം നെല്ലി കണ്ടു. 10 ദിവസത്തിനുശേഷം പുറത്തിറങ്ങിയ നെല്ലിയുടെ കുറിപ്പുകള്‍ ടെന്‍ ഡേയ്‌സ് ഇന്‍ എ മാഡ്ഹൗസ് എന്ന പേരില്‍ ന്യൂയോര്‍ക്ക് വേള്‍ഡില്‍ അച്ചടിച്ചു വന്നു. ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസത്തിലെ വിപ്ലവം തന്നെയായിരുന്നു അന്നത്തെ നെല്ലിയുടെ പ്രവര്‍ത്തനം. 72 ദിവസങ്ങള്‍ക്കുള്ളില്‍ ലോകയാത്ര നടത്തി എന്നൊരു പ്രത്യേകതയും നെല്ലിക്കുണ്ട്.
undefined
ബെസി കോള്‍മാന്‍: ആദ്യകാല അമേരിക്കന്‍ സിവില്‍ ഏവിയേറ്ററായിരുന്നു ബെസി കോള്‍മാന്‍. കറുത്ത വര്‍ഗക്കാരിയായ ബെസിയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു പറക്കുക എന്നത്. എന്നാല്‍, അവളെ ആരും അത് പഠിപ്പിക്കാന്‍ തയ്യാറായില്ല. ഫ്രാന്‍സില്‍ നിന്നും പഠിക്കാമെന്ന മോഹവുമായി അവള്‍ നേരെ ഫ്രാന്‍സിലേക്ക് പോയി. തിരികെ വന്നശേഷം പറക്കാനുള്ള ആഗ്രഹമുള്ളവരെയെല്ലാം ബെസി പരിശീലിപ്പിച്ചു. പൈലറ്റ് ലൈസന്‍സ് കൈവശമുള്ള ആദ്യത്തെ ആഫ്രിക്കന്‍-അമേരിക്കന്‍ വനിത, ആദ്യത്തെ നേറ്റീവ്-അമേരിക്കന്‍ വനിതയായിരുന്നു അവര്‍.
undefined
ഐറിന സെന്‍ഡ്‌ലെര്‍: രണ്ടാം ലോകമഹായുദ്ധകാലത്ത് വാഴ്‌സാ ഘെട്ടോയിലെ നാസികള്‍ക്കിടയില്‍നിന്നും ജൂതക്കുട്ടികളെ രക്ഷിച്ചു കടത്തിക്കൊണ്ടുവരുന്നതില്‍ മറ്റുള്ളവര്‍ക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിച്ച വനിതയായിരുന്നു ഐറിന.
undefined
മാഡം സി. ജെ. വാക്കര്‍: കറുത്ത മുടി സംരക്ഷിക്കുന്നതിനുള്ള ഉല്‍പ്പന്നങ്ങള്‍ വികസിപ്പിച്ചു. അതിലൂടെ ബിസിനസ് ആരംഭിക്കുകയും സ്വന്തം ബിസിനസിലൂടെ ആദ്യത്തെ വനിതാ മില്ല്യണയറാവുകയും ചെയ്തു.
undefined
ആര്‍ട്ടമേസ്യാ ജെന്റിലെസ്‌കി: ബറോക് യുഗത്തിലെ അറിയപ്പെടുന്ന കലാകാരിയാണ് ഇറ്റാലിയന്‍ ചിത്രകാരിയായ ആര്‍ട്ടമേസ്യാ ജെന്റിലെസ്‌കി. തന്നെ ബലാത്സംഗം ചെയ്ത പുരുഷനരടക്കമുള്ളവര്‍ക്കെതിരെ നടത്തിയ തുറന്നുപറച്ചിലും പ്രതികരണവുമായിരുന്നു ആ ചിത്രങ്ങളെല്ലാം. തന്റെ അധ്യാപകനാല്‍ പതിനെട്ടാമത്തെ വയസ്സിലാണ് ജെന്റിലെസ്‌കി ബലാത്കാരം ചെയ്യപ്പെടുന്നത്. എന്നാല്‍, 1612 -ല്‍ ഏഴ് മാസത്തെ വിചാരണയ്ക്ക് ശേഷം അയാളെ വെറുതെ വിടുകയാണുണ്ടായത്. ഇതോടെ ജെന്റിലെസ്‌കി അവളുടെ ജീവിത്തിലുടനീളം വരയ്ക്ക് പ്രാധാന്യം നല്‍കി.പല പ്രധാനപ്പെട്ട ആര്‍ട്ടിസ്റ്റ് അക്കാദമികളിലെയും അംഗമായിരുന്നു അവള്‍. മൈക്കലാഞ്ചലോ വരെ ഉള്‍പ്പെടുന്ന ഒരു സൊസൈറ്റിയിലും അവള്‍ അംഗമായിരുന്നു. അക്കാദമി അംഗത്വം ഒരാള്‍ക്ക് തന്റെ ചിത്രം വില്‍ക്കാനും മറ്റും പൂര്‍ണാധികാരം ഉറപ്പിക്കുന്ന ഒന്നായിരുന്നു. പിന്നീടുള്ള കാലം മുഴുവന്‍ അവള്‍ വരച്ചും സ്വതന്ത്രമായി ജീവിച്ചു. മക്കളുണ്ടായി. അതില്‍ രണ്ടുപേര്‍ പില്‍ക്കാലത്ത് പെയിന്റര്‍മാരായി. ഏതായാലും തന്റെ ജീവിതത്തിലുടനീളം കലയിലൂടെ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ഉറക്കെ ശബ്ദിച്ചയാളായിരുന്നു ജെന്റിലെസ്‌കി.
undefined
മിലേവ മാരിക്: ഭൗതികശാസ്ത്രജ്ഞയായ മിലേവ മാരിക് (ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ ആദ്യ ഭാര്യ), വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ സ്ത്രീയാണ്. സൂറിച്ചിലെ പോളിടെക്‌നിക്കിലെ ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്റെ സഹവിദ്യാര്‍ത്ഥികളിലെ ഒരേയൊരു വനിതയായിരുന്നു മിലേവ മാരിക്. അന്ന് സ്ത്രീകളുടെ പ്രവേശനത്തിനുള്ള നിയന്ത്രണങ്ങളെ മറികടക്കാന്‍ തക്ക പ്രാപ്തിയുള്ള വനിതയായിരുന്നു അവര്‍. മാരിക്കും ഐന്‍സ്‌റ്റൈനും താമസിയാതെ അടുത്ത സുഹൃത്തുക്കളായിത്തീരുകയും പിന്നീട് വിവാഹിതരാവുകയും ചെയ്തു. കുട്ടികളുമുണ്ടായി. പിന്നീട് ഇരുവരും പിരിഞ്ഞു. വിവാഹവും കുട്ടികളും കുടുംബവും മകന്റെ രോഗവും മറ്റും ചേര്‍ന്ന് മാരിക്കിന് അവരുടെ കഴിവ് വേണ്ടത്ര ഉപയോ​ഗപ്പെടുത്താനാവാതെ പോവുകയായിരുന്നു.
undefined
എലനോര്‍ മാര്‍ക്‌സ്: അച്ഛന്റെ പ്രശസ്തിയുടെ മറവില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ വനിതയാണ് എലനോര്‍ മാര്‍ക്‌സ്. ബ്രിട്ടീഷ് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ വലിയ പങ്കുവഹിച്ച ആളാണ് എലനോര്‍. ജോലിസമയം എട്ട് മണിക്കൂര്‍ ആക്കുന്നതിലും വാരാന്ത്യങ്ങളിലെ അവധിദിനങ്ങള്‍ക്ക് വേണ്ടിയും എലനോര്‍ പ്രവര്‍ത്തിച്ചു.
undefined
അന്ന കോണ്‍ലി: 1887 -ല്‍ ഫയര്‍ എസ്‌കേപ്പ് കണ്ടുപിടിച്ചത് അന്ന കോണ്‍ലി ആണെന്ന് പറയപ്പെടുന്നു. ചരിത്രത്തില്‍ വേണ്ടത്ര രേഖപ്പെടുത്താതെ പോയ സ്ത്രീയാണവര്‍.
undefined
click me!