കിടക്കയിൽ വിരിച്ച ബെഡ് ഷീറ്റ് ആഴ്ചയിൽ ഒരിക്കല്ലെങ്കിലും കഴുകിയില്ലെങ്കിൽ മൂന്ന് രോ​ഗങ്ങൾ പിടിപെടാം

By Web TeamFirst Published Nov 23, 2022, 2:30 PM IST
Highlights

ബെഡ് ഷീറ്റുകൾ പതിവായി മാറ്റേണ്ടത് അത്യന്താപേക്ഷിതമാണ്. പ്രത്യേകിച്ച് രോഗബാധിതരോ അണുബാധയോ ജലദോഷമോ പനിയോ ഉള്ള ആളുകൾക്ക്. ഈ പൊടിയും ചിലരിൽ അലർജിയ്ക്കും കാരണമാകുമെന്നും വിദ​ഗ്ധർ പറയുന്നു.
 

കിടക്കയിലെ ബെഡ് ഷീറ്റ് നിങ്ങൾ ദിവസവും കഴുകാറുണ്ടോ? ആഴ്ചയിൽ ഒരിക്കൽ മാത്രമാണോ കഴുകാറുള്ളത്?  മാസത്തിൽ എത്ര തവണയാണ് ബെഡ് ഷീറ്റ് കഴുകാറുള്ളത്. ബെഡ് ഷീറ്റുകൾ പതിവായി കഴുകിയില്ലെങ്കിൽ വിവിധ ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാകാമെന്ന് ഡോക്ടർമാർ പറയുന്നു. മോശം കിടക്ക ശുചിത്വം മൂന്ന് രോഗങ്ങളുടെ അപകടസാധ്യത വർദ്ധിപ്പിക്കുമെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ബെഡ് ഷീറ്റ് കഴുകിയില്ലെങ്കിൽ അപ്പെൻഡിസൈറ്റിസ്, ന്യുമോണിയ, ഗൊണോറിയ എന്നി രോ​ഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് വിദ​ഗ്ധർ പറയുന്നു. ബെഡ് ഷീറ്റുകൾ പതിവായി മാറ്റേണ്ടത് അത്യന്താപേക്ഷിതമാണ്. പ്രത്യേകിച്ച് രോഗബാധിതരോ അണുബാധയോ ജലദോഷമോ പനിയോ ഉള്ള ആളുകൾക്ക്. ഈ പൊടിയും ചിലരിൽ അലർജിയ്ക്കും കാരണമാകുമെന്നും വിദ​ഗ്ധർ പറയുന്നു.

ബെഡ് ഷീറ്റുകൾ മാറ്റാതിരിക്കുന്നത് ചൊറിച്ചിൽ,ചുമ,തുമ്മൽ, ചർമ്മ തിണർപ്പ് എന്നിവയ്ക്ക് കാരണമാകും.
കോശങ്ങളേക്കാൾ ധാരാളം ബാക്ടീരിയകൾ ശരീരത്തിൽ ഉണ്ടെന്ന് വിദഗ്ധർ പറയുന്നു. തൽഫലമായി, ഒരാൾ കിടക്കയിൽ കിടക്കുമ്പോൾ ചർമ്മത്തിലെ മൃതകോശങ്ങൾ ബാക്ടീരിയകൾ വളരാൻ കഴിയുന്ന ഷീറ്റുകളിലേക്ക് കടക്കുന്നു. അവ ചർമ്മത്തിൽ തിരിച്ചെത്തിയാൽ അത് ഫോളിക്യുലിറ്റിസിന് കാരണമാകും.  ന്യുമോണിയ, അപ്പെൻഡിസൈറ്റിസ് തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങളുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു.

അതിനാൽ, ബാക്ടീരിയകളുടെയും രോഗങ്ങളുടെയും കേന്ദ്രമായി മാറുന്നത് തടയാൻ ഷീറ്റുകൾ ആഴ്ചയിൽ ഒരിക്കലെങ്കിലും കഴുകുന്നത് നല്ലതാണ്. എല്ലാ ദിവസവും രാവിലെ ഷീറ്റുകൾ നീക്കം ചെയ്യാനും അൽപനേരം വെയിലത്ത് സൂക്ഷിക്കാനും വീണ്ടും വയ്ക്കുകയും അണുക്കളിൽ നിന്ന് മുക്തി നേടുന്നതിനോ അല്ലെങ്കിൽ അവ കൂടുതൽ അടിഞ്ഞുകൂടുന്നത് തടയുന്നതിനോ സഹായകമാണ്.

മോശം കിടക്ക ശുചിത്വം വിവിധ രോ​ഗങ്ങൾക്ക് കാരണമാകും. നിങ്ങൾ എപ്പോഴെങ്കിലും വിയർപ്പോട് കൂടി കിടക്കുകയാണെങ്കിലും രോ​ഗങ്ങൾ പെട്ടെന്ന് പിടിപെടാം. നമ്മൾ ചിന്തിക്കേണ്ടത് വിയർപ്പിനെ കുറിച്ച് മാത്രമല്ല നമ്മുടെ സ്വന്തം ചർമ്മത്തെ കുറിച്ചും കൂടെയാണ്. നിങ്ങളുടെ ബെഡ്ഷീറ്റുകൾ വേണ്ടത്ര കഴുകിയില്ലെങ്കിൽ പലതരത്തിലുള്ള ചർമ്മരോ​ഗങ്ങൾക്ക് അത് കാരണമാകുന്നതായി സൈക്കോളജിസ്റ്റും ന്യൂറോ സയന്റിസ്റ്റുമായ ഡോ. ലിൻഡ്സെ ബ്രൗണിംഗ് ലിൻഡ്സെ പറഞ്ഞു.

ഇന്ത്യയിൽ ശ്വാസകോശ അർബുദ കേസുകൾ വർദ്ധിക്കുന്നു ; 50 ശതമാനം രോഗികളും പുകവലിക്കാത്തവർ

 

click me!