ഒന്നു നോക്കുകയേ വേണ്ടൂ, എല്ലാ കഥാപാത്രങ്ങളും നമ്മുടെ ഉള്ളിലുണ്ട് -'ഉടലാഴം' നായിക

Dec 7, 2018, 5:49 PM IST

അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മലയാളസിനിമ ഇന്ന് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ഉണ്ണികൃഷ്ണന്‍ ആവളയുടെ 'ഉടലാഴം' സിനിമയുടെ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുകയാണ് നായിക രമ്യ വത്സല. കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെ മേളയുടെ നടത്തിപ്പിന് ഡെലിഗേറ്റ് സെല്ലില്‍ പ്രവര്‍ത്തിച്ചിരുന്ന രമ്യ ഇത്തവണ അതിഥിയായി പങ്കെടുക്കുന്നതിന്റെ ത്രില്ലിലാണ്.