ഇസഡ്ഡ് പ്ലസ് സുരക്ഷ തേടി സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദര്‍ പൂനെവാല കോടതിയിൽ

By Web TeamFirst Published May 6, 2021, 10:34 AM IST
Highlights

കൊവിഡ് വാക്സിനായി ഉന്നത രാഷ്ട്രീയ നേതാക്കളിൽ നിന്ന് സമ്മര്‍ദ്ദവും ഭീഷണിയും ഉണ്ടെന്നാണ് അദര്‍ പുനെവാല പറയുന്നത്. 

ദില്ലി: സുരക്ഷ കൂട്ടണമെന്ന് കൊവിഡ് പ്രതിരോധ വാക്സീനായ കൊവിഷീൽഡ് നിര്‍മ്മാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ . ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ് അദര്‍ പുനെവാല കോടതിയെ സമീപിച്ചത്. കൊവിഡ് വാക്സിനായി ഉന്നത രാഷ്ട്രീയ നേതാക്കളിൽ നിന്ന് സമ്മര്‍ദ്ദവും ഭീഷണിയും ഉണ്ടെന്നാണ് അദര്‍ പുനെവാല പറയുന്നത്. 

വാക്സീൻ ഡിമാന്റ് കൂടിയതോടെ നേരത്തെ കേന്ദ്രസർക്കാര്‍ അദര്‍ പൂനെവാലക്ക് വൈ കാറ്റഗറി സുരക്ഷ ഒരുക്കിയിരുന്നു. നിലവിൽ ലണ്ടനിലാണ് പൂനെവാല ഉള്ളത്. ഭീഷണിയെ തുടർന്നാണ് പുനെവാല ലണ്ടനിലേക്ക് മാറിയതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

 മുബൈ ഹൈക്കോടതിയിലാണ് അഭിഭാഷകൻ വഴി പൂനെവാല ഹർജി നൽകിയത്. ജീവനു പോലും ഭീഷണിയാകുന്ന തരത്തിലേക്കാണ് സുരക്ഷാ സാഹചര്യങ്ങൾ പോകുന്നത്. സുരക്ഷ ഒരുക്കാൻ നിര്‍ദ്ദേശിക്കണമെന്നും അത് കോടതി മേൽനോട്ടത്തിൽ തന്നെ ആകണമെന്നും ആണ് ആവശ്യം

click me!