പിതാവിന്റെ മൃതദേഹം വിട്ടുകിട്ടാന്‍ 10 ദിവസം ആശുപത്രി വരാന്തയില്‍ അലഞ്ഞ് 16 കാരന്‍

By Web TeamFirst Published May 6, 2021, 1:32 PM IST
Highlights

ഏപ്രില്‍ 21നാണ് കടുത്ത പനിയും ചുമയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പിതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏപ്രില്‍ 23ന് ഇദ്ദേഹം മരിച്ചു.
 

ആഗ്ര: പിതാവിന്റെ മൃതദേഹം വിട്ടുകിട്ടാന്‍ 10 ദിവസത്തോളം ആശുപത്രിയില്‍ കാത്തിരുന്ന് 16കാരന്‍. ഉത്തര്‍പ്രദേശിലെ ആഗ്രയിലെ ദീന്‍ദയാല്‍ ആശുപത്രിയിലാണ് മരിച്ച സംഭവം. ഇയാള്‍ കൊവിഡ് ബാധിച്ചാണ് മരിച്ചതെന്ന സംശയത്തെ തുടര്‍ന്നാണ് പ്രായപൂര്‍ത്തിമകന് മൃതദേഹം വിട്ടു നല്‍കാതിരുന്നത്. അച്ഛനും മകനും മാത്രമാണ് കുടുംബത്തിലുള്ളത്. ഇക്കാര്യം മകന്‍ ഡോക്ടര്‍മാരെ അറിയിച്ചിട്ടും ഫലമുണ്ടായില്ല. ഒടുവില്‍ പൊലീസ് ഇടപെട്ടാണ് മൃതദേഹം വിട്ടു കിട്ടിയത്. ടൈംസ് ഓഫ് ഇന്ത്യയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

സംഭവം കൃത്യസമയത്ത് പൊലീസിനെ അറിയിക്കാത്തതിനെതിരെ ചീഫ് മെഡിക്കല്‍ സൂപ്രണ്ടിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു. ഏപ്രില്‍ 21നാണ് കടുത്ത പനിയും ചുമയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പിതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏപ്രില്‍ 23ന് ഇദ്ദേഹം മരിച്ചു. പിതാവിന്റെ മൃതദേഹം വിട്ടുകിട്ടണമെന്ന് മകന്‍ ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതര്‍ നിരസിച്ചു. തുടര്‍ന്ന് 16കാരന്‍ നിരവധിയാളുകളുടെ സഹായം തേടി. ഒടുവില്‍ ഇവരുടെ പരിചയക്കാരനാണ് സംഭവം പൊലീസിനെ അറിയിച്ചത്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!