
ദില്ലി: ചന്ദ്രയാന്‍-2ന്‍റെ വിജയകരമായ വിക്ഷേപണത്തിന് ശേഷം അവകാശ തര്‍ക്കവുമായി കോണ്‍ഗ്രസും ബിജെപിയും. തങ്ങളുടെ സര്‍ക്കാറാണ് ചന്ദ്രയാന്‍-2ന്‍റെ വിജയത്തിന് പിന്നിലെന്ന് ഇരു പാര്‍ട്ടിയും അവകാശവാദമുന്നയിച്ച് രംഗത്തെത്തി. 2008ല്‍ അന്നത്തെ പ്രധാനമന്ത്രിയായ ഡോ. മന്‍മോഹന്‍ സിംഗാണ് പദ്ധതിക്ക് അനുമതി നല്‍കിയതെന്ന് കോണ്‍ഗ്രസ് ട്വിറ്ററിലൂടെ അവകാശപ്പെട്ടു. ഐഎസ്ആര്‍ഒയുടെ മുന്‍രൂപമായ ഐഎന്‍സിഒഎസ്പിഎആര്‍ സ്ഥാപിച്ച മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനും കോണ്‍ഗ്രസ് നന്ദി അറിയിച്ചു.
അതേസമയം, ചന്ദ്രയാന്‍-2ന്‍റെ വിജയത്തില്‍ ശാസ്ത്രജ്ഞര്‍ക്കാണ് അഭിമാനിക്കേനേറെയെന്ന് ട്വിറ്ററില്‍ വാദമുയര്‍ന്നു. ഇന്ത്യക്ക് അഭിമാന നിമിഷമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വിറ്ററില്‍ കുറിച്ചു. ശാസ്ത്രജ്ഞരെയും എന്‍ജിനീയര്‍മാരെയും രാഷ്ട്രപതി അഭിനന്ദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിനന്ദനവുമായി രംഗത്തെത്തി. ഐഎസ്ആര്‍ഒയെ പുതിയ തലത്തിലേക്കുയര്‍ത്തിയ നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ട്വീറ്റ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam