സിജെപി സമരത്തിനിടെ ഇന്നലെ ഉണ്ടായ സംഘർഷത്തിൽ 70 പേർ ദില്ലി പൊലീസിന്റെ കസ്റ്റഡിയിൽ. സംഘർഷത്തിൽ പൊതുമുതൽ നശിപ്പിക്കൽ അടക്കം വകുപ്പുകൾ ചുമത്തി കേസെടുത്തു. 5 ഐപിഎസുകാർ ഉൾപ്പെടെ 118 പൊലീസുകാർക്ക് പരിക്കേറ്റെന്നും പൊലീസ് പറയുന്നു. പരിക്കേറ്റവരിൽ സെപ്ഷ്യൽ കമ്മീഷണറും ഡിസിപിമാരും ഉൾപ്പെടും. സമരക്കാർ 20 വാഹനങ്ങളും നശിപ്പിച്ചുവെന്ന് പൊലീസ് പറയുന്നു. രാത്രിയോടെ സമരവേദിയിലേക്ക് തിരിച്ചെത്തിയ സിജെപി പ്രവർത്തകരെ എങ്ങനെ നേരിടണമെന്ന് ദില്ലി പൊലീസ് ചർച്ച ചെയ്തു

08:21 PM (IST) Jul 21
സിജെപി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് പ്രധാനമന്ത്രിയുടെ വീടിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. രാഹുൽ ഗാന്ധിയെ വഴിയിലൂടെ വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്ത് നീക്കിയത്.
08:09 PM (IST) Jul 21
പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. നീറ്റ് വിഷയം പാർലമെന്റിൽ ചർച്ച ചെയ്യാമെന്ന് സമ്മതിച്ചപ്പോൾ, പെട്ടെന്ന് രാഹുൽ വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടെന്ന് മന്ത്രി
07:27 PM (IST) Jul 21
ശബരിമല തീര്‍ഥാടന പാതകളുടെ സമഗ്ര വികസനത്തിനായി 450 കോടി രൂപയുടെ പാക്കേജ്. റോഡുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തലടക്കം സമയബന്ധിതമായി നടപ്പാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി കെ ബഷീര്‍
06:48 PM (IST) Jul 21
വൻപ്രതിഷേധമാണ് സ്ഥലത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തുന്നത്. പ്രതിഷേധിച്ച എംപിമാരെ എല്ലാം അറസ്റ്റ് ചെയ്ത് നീക്കി.
06:19 PM (IST) Jul 21
പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം ഉണ്ടായാൽ, ജൂലൈ 21ന് സംസ്ഥാനത്ത് വൈകുന്നേരത്തെ പീക്ക് സമയങ്ങളിൽ ഭാഗികമായി വൈദ്യുത നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെഎസ്ഇബി അറിയിച്ചു.
05:54 PM (IST) Jul 21
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം ശക്തമാക്കി. കേന്ദ്രമന്ത്രിയുമായുള്ള ചർച്ച പരാജയപ്പെട്ടതോടെ കൂടുതൽ സങ്കീർണ്ണമായി. പ്രധാനമന്ത്രിയുടെ രാജിയടക്കമുള്ള ആവശ്യങ്ങൾ മുന്നോട്ടുവച്ചു
05:04 PM (IST) Jul 21
യുവാക്കൾക്കെതിരായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസിൻ്റെ വൻ പ്രതിഷേധം. പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും രാജി ആവശ്യപ്പെട്ട പ്രതിഷേധം പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നിലേക്ക് വ്യാപിച്ചതോടെ സംഘർഷാവസ്ഥ
04:43 PM (IST) Jul 21
കോളിംഗ് ബെല്ലടിക്കുന്ന സമയത്താണ് സിസിടിവിയിൽ ദൃശ്യങ്ങൾ പതിഞ്ഞത്. വീട്ടുകാർ ബഹളം വെച്ചതിനെ തുടർന്ന് ഇയാൾ ഓടിരക്ഷപ്പെട്ടു. മോഷണമാണ് ലക്ഷ്യമെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി.
03:47 PM (IST) Jul 21
പുതിയ ഡയറക്ടറായി ഡോ. സി. എച്ച്. വി. നരസിംഹ റാവു ഓഗസ്റ്റ് 1-ന് ചുമതലയേൽക്കും. എസ്.എ.സിയിൽ തന്നെ ആർ & ഡി വിഭാഗം അസോസിയേറ്റ് ഡയറക്ടറായി സേവനമനുഷ്ഠിച്ചു വരികയാണ് അദ്ദേഹം. നിലവിലെ ഡയറക്ടർ സൗമ്യ സർക്കാർ ജൂലൈ 31-ന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം.
03:30 PM (IST) Jul 21
എന്നാൽ പെൺകുട്ടിയും ബന്ധുക്കളും വിവാഹത്തെ എതിർത്തു. ഇതിന്റെ വൈരാഗ്യം തീർക്കാനാണ് അനിൽ കുമാറിനെയും മകൻ അച്ചുവിനെയും തട്ടിക്കൊണ്ടുപോയി മർദിച്ചത്. ആസൂത്രിതമായി ഒരു സ്ഥലത്തേക്ക് വിളിച്ചുവരുത്തി ബന്ദിയാക്കി മർദിച്ച് അവശരാക്കുകയായിരുന്നു.
03:07 PM (IST) Jul 21
സിജെപി സമരത്തിന് പിന്തുണച്ച സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക്കിനെ ദില്ലി ഹൈക്കോടതി ഉത്തരവ് പ്രകാരം ആശുപത്രിയിലേക്ക് മാറ്റും
02:25 PM (IST) Jul 21
കേസ് വിധി പറയാൻ ഈ മാസം 27 ലേക്ക് മാറ്റി. എറണാംകുളം മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്
02:24 PM (IST) Jul 21
ദേശാഭിമാനി ലേഖന വിവാദത്തിൽ നടപടി. ദേശാഭിമാനി വാരാന്തപ്പതിപ്പ് എഡിറ്ററുടെ ചുമതലയിൽ നിന്ന് കെ ആർ അജയനെ മാറ്റി. ടി ചന്ദ്ര മോഹനാണ് പകരം ചുമതല. അജയനോട് കഴിഞ്ഞദിവസം റസിഡൻ്റ് എഡിറ്റർ വിശദീകരണം തേടിയിരുന്നു.
02:05 PM (IST) Jul 21
ജനാധിപത്യം അംഗീകരിക്കുന്നുവെന്ന് പാലാ നഗരസഭയിലെ മുൻ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം. വിപ്പ് ലംഘിച്ചാണ് ചില കൗൺസിലർമാർ പോയതെന്നും ദിയ
01:08 PM (IST) Jul 21
പൊലീസ് ജീപ്പിന് പിഴയിട്ട എംവിഐയെ കൈവിട്ട് ഗതാഗത മന്ത്രി സിപി ജോൺ. എംവിഐ പിവി ബിജു അമിതാവേശം കാട്ടിയെന്നും ഈ ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തെന്നും മന്ത്രി സിപി ജോൺ
01:06 PM (IST) Jul 21
പിണറായി വിജയനെതിരെ ആരോപണങ്ങളുമായി സ്വപ്ന സുരേഷ്. ജീവിതം തകർത്തത് പിണറായി ആണെന്നും തനിക്കെതിരെയുള്ള വ്യാജ കേസുകൾ ഒഴിവാക്കുന്നതിന് മുഖ്യമന്ത്രി വിഡി സതീശനെ കാണുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
12:38 PM (IST) Jul 21
പാലായിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. കോൺഗ്രസ് അംഗങ്ങളുടെ പിന്തുണയോടെയാണ് പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസം പാസായത്. 26 കൗൺസിലർമാരിൽ 17 പേർ ഇന്ന് കൗൺസിലിൽ യോഗത്തിൽ ഹാജരായി.
12:20 PM (IST) Jul 21
വഖഫ് ബോര്‍ഡിന് ആശ്വാസം. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അവസാന വരി റദ്ദാക്കി സുപ്രീംകോടതി. സെക്രട്ടറിയെ അഡ്മിനിസ്‌ട്രേറ്റര്‍ ആയി നിയോഗിച്ച നടപടി റദ്ദാക്കി.
12:02 PM (IST) Jul 21
ഉക്രൈനിൽ റഷ്യൻ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കാസർകോട് സ്വദേശിയായ അഖിൽ ജോയലിൻ്റെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന് കുടുംബം. ഇപ്പോഴും കൃത്യമായ വിവരങ്ങൾ കുടുംബത്തിന് കിട്ടിയിട്ടില്ലെന്ന് അഖിലിന്റെ അച്ഛൻ ജോയൻ
11:36 AM (IST) Jul 21
മുൻ മന്ത്രി എംബി രാജേഷിന് എതിരെ മന്ത്രി എ പി അനിൽകുമാർ. പഞ്ചായത്ത് ഫണ്ടുകൾ മുൻ മന്ത്രി വെട്ടിക്കുറച്ചെന്നും ഫണ്ട് കൊടുക്കാതെ പഞ്ചായത്തുകളുടെ പ്രവർത്തനം മുടക്കിയത് എൽഡിഎഫ് സർക്കാർ ആണെന്നും എ പി അനിൽകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
11:33 AM (IST) Jul 21
മന്ത്രി കെ മുരളീധരൻ ഉയർത്തിയ പൊതിച്ചോർ വിവാദത്തിൽ പ്രതികരണവുമായി മുൻ മന്ത്രി എംബി രാജേഷ്. അന്നത്തിൽ പോലും രാഷ്ട്രീയം കലർത്തുകയാണെന്ന് രാജേഷ് വിമർശിച്ചു
11:05 AM (IST) Jul 21
വിഎസ് അച്യുതാനന്ദന്റെ അനുസ്മരണ പരിപാടിയിൽ തോമസ് ഐസക് നടത്തിയ പ്രസംഗമാണ് ഉള്ളടക്കത്തിന്റെ കാതൽ. വിഎസിന്റെ കാലത്ത് സാമുദായിക ശക്തികളെ വെല്ലുവിളിച്ചിട്ടും 'ഭൂകമ്പം' ഉണ്ടായില്ലെന്ന ഐസക്കിന്റെ പരാമർശം ഒരു ഒളിയമ്പായി വിലയിരുത്തപ്പെടുന്നു.
10:43 AM (IST) Jul 21
പ്രിയങ്കാ ഗാന്ധി എംപി വെള്ളിയാഴ്ച വയനാട്ടിലെത്തും. മണ്ണിടിച്ചിലുണ്ടായ കള്ളാടി സന്ദർശിക്കുകയും ദുരന്തത്തിൽ പരിക്കേറ്റവരെ കാണുകയും ചെയ്യും. കള്ളാടിയിൽ ജൂലായ് 8നാണ് അപകടമുണ്ടായത്.
10:16 AM (IST) Jul 21
നിർത്തി ഇട്ടിരുന്ന ലോറിയിൽ സാധനങ്ങൾ കൊണ്ടുവന്ന ട്രാവലർ ഇടിച്ചു അപകടം. ഒരു മരണം. കിളിമാനൂർ- പാപ്പാല പെട്രോൾ പമ്പിന് മുന്നിലാണ് അപകടം നടന്നത്.
09:36 AM (IST) Jul 21
ഹൈക്കോടതിക്ക് മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ച് ദമ്പതികൾ. ആംബുലൻസ് ഡ്രൈവർ വിനുവും ഭാര്യ ബിൻസിയുമാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. വിഷം കഴിക്കുകയായിരുന്നു.
09:28 AM (IST) Jul 21
പാലാ നഗരസഭ ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരായ അവിശ്വാസ പ്രമേയ ചർച്ച ഇന്ന് നടക്കും. കോൺഗ്രസ് കൗൺസിലർമാർക്ക് പാർട്ടി വിപ്പ് നൽകിയിട്ടുണ്ടെങ്കിലും, ആരെങ്കിലും വിപ്പ് ലംഘിച്ച് പങ്കെടുത്താൽ ഭരണ അട്ടിമറിക്ക് സാധ്യതയുണ്ട്.
09:27 AM (IST) Jul 21
തിരുവനന്തപുരത്ത് 17കാരനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കല്ലറ കുറ്റിമൂട് അനു മന്ദിരത്തിൽ അഖിൽ (17) ആണ് ആത്മഹത്യ ചെയ്തത്. ഒരു പെൺകുട്ടിയുമായി പ്രണയബന്ധത്തിലായിരുന്നെന്നും അത് തകർന്നതിലുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നും പൊലീസ് പറയുന്നു.
09:06 AM (IST) Jul 21
പി എസ് സിക്കെതിരെ വീണ്ടും വിവരാവകാശ കമ്മീഷന് പരാതി. പി എസ് സി ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. വിവരാവകാശ കമ്മീഷൻ ഉത്തരവ് നടപ്പാക്കാതെ പി എസ് സി ഒളിച്ചു കളിക്കുന്നു എന്ന് ഉദ്യോഗാർത്ഥി പരാതിയിൽ പറയുന്നു.
08:56 AM (IST) Jul 21
08:35 AM (IST) Jul 21
പാളയം കൊലപാതകത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്ത് പൊലീസ്. കൊല്ലപ്പെട്ട ബിജുവിന്റെ ബന്ധുവാണ് കസ്റ്റഡിയിലുള്ളത്. 22 കാരനാണ് പിടിയിലായത്. മാനസികാസ്വാസ്ഥത്തിന് ചികിത്സിക്കാൻ കൊണ്ടുപോയതിലെ പകയാണ് കൊലപാതകത്തിന് കാരണമെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി.
07:12 AM (IST) Jul 21
താരസംഘടനയായ അമ്മയുടെ തലപ്പത്ത് ഹേമ കമ്മറ്റി റിപ്പോർട്ടിൽ ആരോപണം നേരിടുന്നവർ വരില്ലെന്ന് ശ്വേതാ മേനോൻ. തനിക്കെതിരെയുള്ള ആരോപണങ്ങൾ തള്ളിയ അവർ, തന്റെ പോരാട്ടം സംഘടനയിലെ പവർ ഗ്രൂപ്പിനെതിരെയാണെന്നും വ്യക്തമാക്കി.
06:52 AM (IST) Jul 21
തുടർ നീക്കങ്ങളിൽ ജാഗ്രത പുലർത്തണമെന്ന് അന്വേഷണ സംഘത്തിന് ഉന്നത ഉദ്യോഗസ്ഥർ നിർദേശം നൽകി.
06:14 AM (IST) Jul 21
പുന്നപ്രയിലെ വിഎസിന്റെ കുടുംബവീടായ വേലിക്കകത്ത് വീട്ടിൽ വിഎസിന്റെ അർത്ഥ കായ പ്രതിമയും സ്ഥാപിക്കും.