മന്ത്രി കെ മുരളീധരൻ ഉയർത്തിയ പൊതിച്ചോർ വിവാദത്തിൽ പ്രതികരണവുമായി മുൻ മന്ത്രി എംബി രാജേഷ്. അന്നത്തിൽ പോലും രാഷ്ട്രീയം കലർത്തുകയാണെന്ന് രാജേഷ് വിമർശിച്ചു

പാലക്കാട്: മന്ത്രി കെ മുരളീധരൻ ഉയർത്തിയ പൊതിച്ചോർ വിവാദത്തിൽ പ്രതികരണവുമായി മുൻ മന്ത്രി എംബി രാജേഷ്. അന്നത്തിൽ പോലും രാഷ്ട്രീയം കലർത്തുകയാണെന്നും ഇടുങ്ങിയ ചിന്താഗതിയാണെന്നും എംബി രാജേഷ് പറഞ്ഞു. ആളുകൾ പൊതിച്ചോർ വാങ്ങി കഴിക്കുന്നത് ആര് നൽകുവെന്ന് നോക്കിയിട്ടല്ല. ഡിവൈഎഫ്ഐ ഒട്ടേറെ സാമൂഹിക പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും എംബി രാജേഷ് പറഞ്ഞു.

അന്നത്തിൽ പോലും രാഷ്ട്രീയം കാണുകയാണ് ചിലർ. ബിജെപി അടുക്കളയിൽ ബീഫ് ഉണ്ടോയെന്ന് നോക്കുന്നതുപോലെയാണത്. കെ. കരുണാകരൻ ഡിവൈഎഫ്ഐ കണ്ടത് എങ്ങനെയാണ് എന്ന് മുരളീധരൻ ഓർക്കണമെന്നും എംബി രാജേഷ് പറഞ്ഞു. കൊടി പിടിച്ച് ഭക്ഷണ വിതരണം നടത്താൻ പാടില്ലെന്നും അത് തടയുമെന്നുമായിരുന്നു മന്ത്രിയുടെ വാദം. എന്നാൽ മന്ത്രിക്കെതിരെ ശക്തമായ വിമർശനം ഉയർന്നതോടെ മന്ത്രി നിലപാട് മയപ്പെടുത്തുകയായിരുന്നു.

അന്നം മുടക്കിയതല്ലെന്നും ആലപ്പുഴയിൽ സ്ഥലം കയ്യേറിയതിൽ ഇടപെട്ടതാണെന്നും മുരളീധരൻ പറഞ്ഞു. ആലപ്പുഴയിൽ സ്ഥലം കയ്യേറ്റത്തെ കുറിച്ച് പരാതി കിട്ടി. കമ്മ്യൂണിറ്റി കിച്ചൻ ആശുപത്രി വികസന സമിതി തീരുമാനമാണ്. കമ്മ്യൂണിറ്റി കിച്ചൻ നിലവിൽ ആലപ്പുഴയിൽ മാത്രമായിരിക്കും. മറ്റ് ആശുപത്രിയിൽ ആലോചിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴയിൽ ലാബ് നടത്തുന്നത് തടഞ്ഞതാണ് പ്രശ്നം. ലാബിനെതിരെ നടപടി എടുത്തത് ആണ് എതിർപ്പിന് കാരണം. പൊതിച്ചോർ അല്ല. ആശുപത്രിയിൽ ഭക്ഷണം കൊടുക്കുന്നതിനു തടസം ഇല്ല. ചൂരൽ മലയിൽ ആരാണ് ഭക്ഷണ വിതരണം തടഞ്ഞത്. പരനാറി ചെറ്റ എന്നൊക്കെ ഉള്ള പ്രയോഗം ഞാൻ നടത്തിയിട്ടില്ല. ഡിവൈഎഫ്ഐക്കും കെ സുരേന്ദ്രനും ഒരേ ഭാഷയാണ്. ആലപ്പുഴയിൽ ക്രിട്ടിക്കൽ കെയർ ജീവനക്കാരെ തടഞ്ഞു സേവാഭാരതിയും ഡിവൈഎഫ്ഐയും ഒരുമിച്ചാണ് പ്രതിഷേധമെന്നും കെ മുരളീധരൻ പറഞ്ഞു.

YouTube video player