Farmers Protest | ഹിസാറിലെ കർഷകരുടെ പ്രതിഷേധം: സമരം ശക്തമാക്കാനൊരുങ്ങി കിസാൻ മോർച്ച

By Web TeamFirst Published Nov 7, 2021, 11:28 PM IST
Highlights

നാളെ മുതൽ അനിശ്ചിത കാലത്തേക്ക് എസ് പി ഓഫീസ് ഉപരോധിക്കാനാണ് കർഷകരുടെ തീരുമാനം. കർഷകരെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യുക, പൊലീസ് കസ്റ്റഡിയിലെടുത്തവരെ വിട്ടയ്ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഉപരോധം.

ഹിസാര്‍: ഹരിയാന (haryana) ഹിസാറിലെ കർഷകരുടെ പ്രതിഷേധം (farmers protest) ശക്തമാക്കാനൊരുങ്ങി കിസാൻ മോർച്ച (kisan morcha). നാളെ മുതൽ അനിശ്ചിത കാലത്തേക്ക് എസ് പി ഓഫീസ് ഉപരോധിക്കാനാണ് കർഷകരുടെ തീരുമാനം. കർഷകരെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യുക, പൊലീസ് കസ്റ്റഡിയിലെടുത്തവരെ വിട്ടയ്ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഉപരോധം. കൂടാതെ ഹരിയാനയിലെ കർഷക സംഘടനകളും നാളെ യോഗം ചേരുന്നുണ്ട്.

ബിജെപി എം പി  രാംചന്ദ് ജൻഗ്രയ്ക്ക് നേരെ പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രതിഷേധത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. സമരം നടത്തുന്ന കർഷകർ ജോലിയില്ലാത്ത മദ്യപാനികളാണെന്ന എംപിമാരുടെ പരാമർശത്തിനെതിരെയാണ് കരിങ്കൊടി പ്രതിഷേധം നടന്നത്. പ്രതിഷേധം സംഘർഷത്തിൽ കലാശിക്കുകയും എംപിയുടെ കാറും ആക്രമിക്കപ്പെട്ടു, ഈ സംഭവത്തിലാണ് മൂന്ന് കർഷകർക്കെതിരെ പൊലീസ് കേസ് എടുത്തത്. കലാപം സൃഷ്ടിക്കൽ,ഗൂഢാലോചന അടക്കം വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

Also Read: ഹരിയാനയില്‍ ബിജെപി എംപിക്കെതിരായ പ്രതിഷേധത്തിൽ പൊലീസ് കേസ് എടുത്തു

Also Read: ഹരിയാനയിൽ  വീണ്ടും കർഷകപ്രക്ഷോഭം; സിർസയിൽ ദേശീയപാത ഉപരോധം, പൊലീസ് ലാത്തിവീശി

 

 

click me!