Asianet News MalayalamAsianet News Malayalam

ഹരിയാനയില്‍ ബിജെപി എംപിക്കെതിരായ പ്രതിഷേധത്തിൽ പൊലീസ് കേസ് എടുത്തു

സമരം നടത്തുന്ന കർഷകർ ജോലിയില്ലാത്ത മദ്യപാനികളാണെന്ന എംപിമാരുടെ പരാമർശത്തിനെതിരെയാണ് കരിങ്കൊടി പ്രതിഷേധം നടന്നത്.

BJP MPs car damaged during farmers protest in Haryana 2 arrested
Author
Hisar, First Published Nov 7, 2021, 12:07 AM IST

ഹിസാര്‍: ഹരിയാന ഹിസാറിൽ ബിജെപി എംപി രാം ചന്ദർ ജാംഗ്രക്ക് നേരെയുണ്ടായ പ്രതിഷേധത്തിൽ പൊലീസ് കേസ് എടുത്തു. കലാപമുണ്ടാക്കാൻ ശ്രമിക്കുന്നതടക്കം വകുപ്പുകൾ ചുമത്തിയാണ് കേസ്. സംഘർഷത്തിനിടെ കർഷകരെ മർദ്ദിച്ചവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട്, കർഷകരുടെ പൊലീസ് സ്റ്റേഷൻ ഉപരോധം തുടരുകയാണ്.

സമരം നടത്തുന്ന കർഷകർ ജോലിയില്ലാത്ത മദ്യപാനികളാണെന്ന എംപിമാരുടെ പരാമർശത്തിനെതിരെയാണ് കരിങ്കൊടി പ്രതിഷേധം നടന്നത്. പ്രതിഷേധം സംഘർഷത്തിൽ കലാശിക്കുകയും എംപിയുടെ കാറും ആക്രമിക്കപ്പെട്ടു, ഈ സംഭവത്തിലാണ് മൂന്ന് കർഷകർക്കെതിരെ പൊലീസ് കേസ് എടുത്തത്. കലാപം സൃഷ്ടിക്കൽ,ഗൂഢാലോചന അടക്കം വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

അതെസമയം പ്രതിഷേധത്തിനിടെ പുറത്ത് നിന്ന് എത്തിയ ചിലരാണ് ആക്രമണം നടത്തിയതെന്നും ഇവരെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറാകണമെന്നും ആവശ്യപ്പെട്ടാണ് കർഷകരുടെ ഉപരോധം. നർനൌണ്ട് പൊലീസ് സ്റ്റേഷന് മുന്നിലാണ് സമരം. സമരം കണക്കിലെടുത്ത് കൂടുതൽ പൊലീസിന് ഇവിടെ വിന്യസിച്ചിട്ടുണ്ട്. ഇതിനിടെ പോലീസുമായുണ്ടായ സംഘർഷത്തിൽ പരുക്കേറ്റ കർഷകന്‍റെ നില ഗുരുതരമായി തുടരുകയാണ്.

Follow Us:
Download App:
  • android
  • ios