ഇന്ത്യ സഖ്യത്തിന്‍റെ ഭാവി എന്താകും എന്ന കാര്യത്തിൽ ഇന്ന് നിർണായക ദിനം. കോൺഗ്രസ് വിളിച്ച യോഗത്തിൽ എത്ര പാർട്ടികൾ എത്തുമെന്നതും യോഗത്തിൽ എന്ത് തീരുമാനങ്ങളുണ്ടാകും എന്നത് ഇന്ത്യ സഖ്യത്തിന്‍റെ മുന്നോട്ട് പോക്കിൽ നിർണായകമാകും. 23 പാർട്ടികൾ പങ്കെടുക്കുമെന്നാണ് എ ഐ സി സി വക്താവ് ജയറാം രമേശ് അറിയിച്ചിട്ടുള്ളത്. പന്ത്രണ്ട് മണിക്ക് ദില്ലി കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബിലാണ് യോഗം. ഘടകക്ഷികളുടെ അതൃപ്തി തുടരുന്നതിനിടെയാണ് ഇന്ത്യ സഖ്യം യോഗം ചേരുന്നത്. യോഗത്തിൽ പങ്കെടുത്ത് കോണ്‍ഗ്രസിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിക്കുമെന്ന് സി പി എം വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങളിൽ കടുത്ത അതൃപ്തിയും പ്രതിഷേധവും അറിയിക്കാനാണ് സി പി എം തീരുമാനം

06:01 PM (IST) Jun 08
ആലപ്പുഴ ആഞ്ഞിലിപ്പാലത്ത് വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് നാട്ടുകാരുടെ പ്രതിഷേധം. എ എസ് കനാലിൽ ഇറങ്ങിയാണ് നാട്ടുകാർ പ്രതിഷേധിച്ചത്.
05:45 PM (IST) Jun 08
മധ്യപ്രദേശിലെ എംഎൽഎമാരെ കർണാടകയിലേക്കും തെലങ്കാനയിലേക്കും മാറ്റാൻ നടപടി തുടങ്ങി കോൺഗ്രസ്. മധ്യപ്രദേശിലെ മൂന്ന് രാജ്യസഭ സീറ്റുകളിലേക്ക് ബിജെപി മൂന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെയാണ് എംഎൽഎമാരെ മാറ്റുന്നത്.
02:59 PM (IST) Jun 08
തൃണമൂൽ കോൺഗ്രസ് വിട്ട ആറ് എംപിമാർ ബിജെപിയിൽ ചേർന്നേക്കും. ടിഎംസിയിൽ നിന്ന് രാജിവെച്ച സുഖേന്ദു ശേഖർ റായി ബിജെപി നേതാവ് ഭുപേന്ദർ യാദവിൻ്റെ വീട്ടിലെത്തി സന്ദർശിച്ചു.
02:30 PM (IST) Jun 08
എംബിബിഎസ് വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കിയ അധിക ഫീസ് തിരികെ നൽകാൻ നിർദേശം. സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് നാഷണൽ മെഡിക്കൽ കമ്മീഷനാണ് നിർദേശം നൽകിയത്.
02:12 PM (IST) Jun 08
ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസിൽ പാലക്കാട് കോൺഗ്രസ് കൗൺസിലർ പ്രശോഭിന് ജാമ്യമില്ല. മണ്ണാർക്കാട് എസ് സി/എസ് ടി കോടതിയാണ് ജാമ്യം നിഷേധിച്ചത്.
01:50 PM (IST) Jun 08
ചിന്നക്കനാലിലെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന 11കാരനെ സർക്കാർ സംരക്ഷിക്കും. സഹായ പദ്ധതി തയ്യാറാക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് മന്ത്രി ഷിബു ബേബി ജോൺ നിർദേശം നൽകി.
01:27 PM (IST) Jun 08
സിബിഎസ്ഇ മൂല്യനിർണയത്തിൽ കേന്ദ്രസർക്കാരിനും സിബിഎസ്ഇയ്ക്കും നോട്ടീസ്. ദില്ലി ഹൈക്കോടതിയുടെതാണ് നടപടി.
01:11 PM (IST) Jun 08
സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയിൽ വ്യാപക നാശനഷ്ടം. തിരുവനന്തപുരം പട്ടം ഗേൾസ് സ്കൂളിന്റെ മതിൽ ഇടിഞ്ഞുവീഴുകയും പത്തനംതിട്ട കൂടൽ സ്കൂളിന് മുകളിൽ ആൽമരം കടപുഴകുകയും ചെയ്തു. മലപ്പുറത്ത് വിദ്യാർഥി മുങ്ങിമരിച്ചതുൾപ്പെടെ വിവിധയിടങ്ങളിൽ മഴക്കെടുതി രൂക്ഷമായി
01:09 PM (IST) Jun 08
മാസപ്പടി കേസിൽ എസ്എഫ്ഐഓ കുറ്റപത്രത്തിന്റെ രേഖകൾ ആവശ്യപ്പെട്ടുള്ള ഇഡി അപേക്ഷയെ എതിർത്ത് സിഎംആർഎൽ. രേഖകൾ വിട്ടു നൽകരുതെന്നാണ് സിഎംആർഎല്ലിൻ്റെ ആവശ്യം.
12:48 PM (IST) Jun 08
റോഡിൽ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്ത യുവതിയ്ക്ക് നേരെ ക്രൂരമായ ആക്രമണം. സംഭവത്തിൽ അയൽവാസിയായ സണ്ണിയെ പൊലീസ് അറസ്റ്റ് ചെയ്തു.
12:41 PM (IST) Jun 08
നോർവേ ചെസ്സ് ടൂർണമെന്റിൽ കിരീടം നേടിയ ആർ പ്രഗ്നാനന്ദയെ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് അഭിനന്ദിക്കുകയും 50 ലക്ഷം രൂപ പാരിതോഷികം നൽകുകയും ചെയ്തു. കൂടിക്കാഴ്ചയിൽ ഇരുവരും ചെസ്സ് കളിച്ചത് കൗതുകമായി, പ്രഗ്നാനന്ദ വിജയിച്ചു
12:32 PM (IST) Jun 08
രാജ്യസഭാംഗത്വം രാജി വെച്ച് മുതിര്‍ന്ന നേതാവ് സുഖേന്ദു ശേഖര്‍ റോയി എംപി പാര്‍ട്ടി വിട്ടു. മമത ബാനര്‍ജി ദില്ലിയില്‍ തുടരുമ്പോഴാണ് വിമത ക്യാമ്പിന് ശക്തി പകര്‍ന്നുള്ള സുഖേന്ദു ശേഖര്‍ റോയിയുടെ രാജി.
12:01 PM (IST) Jun 08
സൂര്യനെല്ലിയിൽ മകനെ സ്കൂളിൽ വിടാൻ പോയ യുവതി കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. കനത്ത മൂടൽമഞ്ഞ് കാരണം ആനയെ കാണാതെ മുന്നിൽപ്പെടുകയായിരുന്നു. സംഭവത്തിൽ യുവതിയുടെ മകന് പരിക്കേൽക്കുകയും, വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ രംഗത്തെത്തുകയും ചെയ്തു
11:32 AM (IST) Jun 08
പിണറായി വിജയനെ പരിഹസിച്ച ജി സുധാകരനെതിരെ രൂക്ഷ വിമർശനവുമായി എച്ച് സലാം. കള്ളുവാങ്ങി കൊടുത്താൽ ആരെയും തെറിവിളിക്കുന്ന കോമാളിയായി സുധാകരൻ അധപതിച്ചുവെന്നും പിണറായിയുടെ ചെരുപ്പിന്റെ വാറഴിക്കാൻ പോലും യോഗ്യതയില്ലെന്നും സലാം പറഞ്ഞു
11:03 AM (IST) Jun 08
വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് സിജെപി പ്രതിഷേധം ശക്തമാക്കുന്നു. മന്ത്രി രാജിവച്ചില്ലെങ്കിൽ പാർട്ടി നേതാവ് അഭിജിത് ദീപ്കെയുടെ നേതൃത്വത്തിൽ വിവിധ സംസ്ഥാനങ്ങളിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കുമെന്ന് സിജെപി പ്രഖ്യാപിച്ചു
09:56 AM (IST) Jun 08
ഇസ്രയേലിന് നേരെ ഇറാൻ നടത്തിയ മിസൈലാക്രമണത്തെത്തുടർന്ന് യുദ്ധഭീതി രൂക്ഷമായി. ഇസ്രയേൽ കനത്ത തിരിച്ചടി നൽകുമെന്ന് ഭീഷണി മുഴക്കുമ്പോൾ, പ്രത്യാക്രമണം നടത്തരുതെന്ന് അമേരിക്ക ആവശ്യപ്പെടുകയും ഇറാഖ് വ്യോമപാത അടയ്ക്കുകയും ചെയ്തതോടെ മേഖല കടുത്ത ജാഗ്രതയിലാണ്
09:38 AM (IST) Jun 08
നീറ്റ് പുനപരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ച തടയാൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസി കർശന സുരക്ഷാ നടപടികൾ ഏർപ്പെടുത്തി. ചോദ്യപേപ്പർ തയ്യാറാക്കുന്ന അധ്യാപകരെ പരീക്ഷ കഴിയുന്നത് വരെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി പൂർണ്ണ നിരീക്ഷണത്തിലാക്കി
08:15 AM (IST) Jun 08
മാസപ്പടി കേസിൽ വീണ വിജയനെതിരെ ഇഡിയുടെ നിർണായക നീക്കം. എസ്എഫ്ഐഒ പിടിച്ചെടുത്ത 134 സുപ്രധാന രേഖകൾ ആവശ്യപ്പെട്ട് ഇഡി കൊച്ചിയിലെ പ്രത്യേക കോടതിയെ സമീപിച്ചു. വീണയെ ചോദ്യം ചെയ്യുന്നതിന് മുൻപ് പരമാവധി തെളിവുകൾ ശേഖരിക്കാനാണ് ഈ നീക്കമെന്നാണ് സൂചന