എംബിബിഎസ് വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കിയ അധിക ഫീസ് തിരികെ നൽകാൻ നിർദേശം. സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് നാഷണൽ മെഡിക്കൽ കമ്മീഷനാണ് നിർദേശം നൽകിയത്.

തിരുവനന്തപുരം: എംബിബിഎസ് വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കിയ അധിക ഫീസ് തിരികെ നൽകാൻ നിർദേശം. സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് നാഷണൽ മെഡിക്കൽ കമ്മീഷനാണ് നിർദേശം നൽകിയത്. വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കിയ ആറ് മാസത്തെ അധിക ഫീസ് ആണ് തിരികെ നൽകേണ്ടത്. ഇതുസംബന്ധിച്ച നിർദേശം ഡിഎംഇക്ക് ആണ് നൽകിയിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നാലര വർഷ കോഴ്സിന് അഞ്ച് വർഷ ഫീസ് തികച്ച് വാങ്ങുന്നതിലാണ് നടപടി. അധികമായി വാങ്ങിയ തുക തിരികെ നൽകാൻ നടപടി എടുക്കണം. കോളേജുകൾക്ക് ഇതിനുള്ള നിർദേശം നൽകണം. നാലരവർഷത്തെ ഫീസ് മാത്രമേ വാങ്ങാവൂ എന്ന് നാഷണൽ മെഡിക്കൽ കമ്മീഷൻ നേരത്തെ സർക്കുലർ ഇറക്കിയിരുന്നു. ഇത് മറികടന്ന് ഫീസ് വാങ്ങിയതിലെ പരാതിയിലാണ് നടപടി. മൂവായിരത്തോളം കുട്ടികളിൽ നിന്ന് മൂന്നര ലക്ഷം മുതൽ 6ലക്ഷം വരെയാണ് അധികമായി ഈടാക്കുന്നത്.