Published : May 13, 2025, 07:40 AM IST

Malayalam news: കണ്ണൂരിൽ മണ്ണിൽ ചവിട്ടുമ്പോൾ കരുതണമെന്ന ഉപദേശത്തിന് ഇതാ ഒരു തെളിവ് കൂടി; തെങ്ങിൻതോപ്പിൽ കണ്ടെത്തിയത് 2 ബോംബുകൾ

Summary

അതിർത്തി മേഖലകളിൽ ഡ്രോൺ സാന്നിധ്യം കണ്ടതിനെ തുടർന്ന് ഇന്നലെ വൈകിട്ട് തുറന്ന ജമ്മു വിമാനത്താവളം രാത്രിയോടെ അടച്ചു. ഇന്നലെ രാത്രിയിൽ ജമ്മുവിൻ്റെ അതിർത്തി മേഖലകളിൽ പാക് ഡ്രോൺ സാന്നിധ്യം കണ്ടെത്തിയിരുന്നു. വാർത്താ ഏജൻസികളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ജമ്മു, സാംബ, കത്വവ, പഠാൻ കോട്ട് എന്നിവിടങ്ങളിലായിരുന്നു ഡ്രോണുകൾ എത്തിയത്. എന്നാൽ ഡ്രോണുകൾ ഒന്നും തന്നെ അതിർത്തി കടന്നിട്ടില്ലെന്നും അതിർത്തി നിലവിൽ ശാന്തമെന്നും കരസേന ഒദ്യോഗികമായി അറിയിച്ചു. സംഘർഷം ഒഴിഞ്ഞതിനെ തുടർന്ന് ഇന്നലെ വൈകിട്ട് തുറന്ന ജമ്മു വിമാനത്താവളം ഡ്രോൺ സാന്നിധ്യത്തെ തുടർന്ന് രാത്രിയോടെ അടക്കുകയായിരുന്നു.

Malayalam news: കണ്ണൂരിൽ മണ്ണിൽ ചവിട്ടുമ്പോൾ കരുതണമെന്ന ഉപദേശത്തിന് ഇതാ ഒരു തെളിവ് കൂടി; തെങ്ങിൻതോപ്പിൽ കണ്ടെത്തിയത് 2 ബോംബുകൾ

11:33 PM (IST) May 13

കണ്ണൂരിൽ മണ്ണിൽ ചവിട്ടുമ്പോൾ കരുതണമെന്ന ഉപദേശത്തിന് ഇതാ ഒരു തെളിവ് കൂടി; തെങ്ങിൻതോപ്പിൽ കണ്ടെത്തിയത് 2 ബോംബുകൾ

കണ്ണൂരിൽ സ്വകാര്യ വ്യക്തിയുടെ തെങ്ങിൻ തോപ്പിൽ നിന്നും 2 സ്റ്റീൽ ബോംബുകൾ കണ്ടെത്തി

കൂടുതൽ വായിക്കൂ

11:11 PM (IST) May 13

എല്ലാ കണ്ണും വെട്ടിച്ചു, പക്ഷെ ദുബൈ എയർപോർട്ടിൽ എഐ ക്യാമറ തിരിച്ചറിഞ്ഞു; ആനി മോൾ ഗിൽഡയുടെ കൊലയാളി പിടിയിൽ

കരാമയിൽ കൊല്ലപ്പെട്ട മലയാളി യുവതി ആനി മോൾ ഗിൽഡയുടെ കൊലയാളിയെന്ന് സംശയിക്കുന്നയാൾ ദുബൈയിൽ പിടിയിൽ

കൂടുതൽ വായിക്കൂ

09:57 PM (IST) May 13

ഇനി ചങ്കാണ് സൗദി, മധ്യേഷ്യയിൽ അമേരിക്കയുടെ വലിയ വ്യാപാര പങ്കാളി; സൗദി കിരീടാവകാശിയെ വാനോളം പുകഴ്ത്തി ട്രംപ്

ട്രംപിൻ്റെ സന്ദർശനത്തിൻ്റെ ആദ്യ ദിവസം തന്നെ വമ്പൻ കരാറുകളിൽ ഒപ്പിട്ടതോടെ മധ്യേഷ്യയിൽ അമേരിക്കയുടെ വലിയ വ്യാപാര പങ്കാളിയായി സൗദി അറേബ്യ മാറി

കൂടുതൽ വായിക്കൂ

09:50 PM (IST) May 13

കോടഞ്ചേരിയിൽ അപ്രതീക്ഷിത മലവെള്ളപ്പാച്ചില്‍; കുടുങ്ങിയത് നൂറിലേറെ വിനോദസഞ്ചാരികള്‍, ഒഴിവായത് വന്‍ ദുരന്തം

കോടഞ്ചേരി നാരങ്ങാത്തോട് പതങ്കയത്ത് അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലിൽ 150ലേറെ വിനോദ സഞ്ചാരികൾ കുടുങ്ങി. നിയന്ത്രിത മേഖല മറികടന്ന മൂന്ന് പേരെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി.

കൂടുതൽ വായിക്കൂ

09:13 PM (IST) May 13

തിരുവല്ലയിൽ ബിവറേജസ് ഗോഡൗണിലും ഔട്ട്ലെറ്റിലും വൻ തീപിടുത്തം; കെട്ടിടം ഒന്നാകെ കത്തിനശിച്ചു

വലിയരീതിയിലുള്ള തീപിടുത്തമാണ് ഉണ്ടായത്. കെട്ടിടം പൂര്‍ണമായും കത്തിയമര്‍ന്ന് തീ മുകളിലേക്ക് ഉയര്‍ന്നു. തിരുവല്ല പൂളിക്കീഴിലെ ഗോഡൗണിലും ഔട്ട്ലെറ്റിലുമാണ് തീപടര്‍ന്നത്.

കൂടുതൽ വായിക്കൂ

08:47 PM (IST) May 13

ഉടനടി രാജ്യം വിടണം; ദില്ലിയിലെ പാക് ഹൈകമ്മീഷനിലെ ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടിയുമായി ഇന്ത്യ

നയതന്ത്ര ഉദ്യോഗസ്ഥന് ചേരാത്ത പെരുമാറ്റത്തിന്‍റെ പേരിലാണ് നടപടി.24 മണിക്കൂറിനുള്ളിൽ രാജ്യം വിടാനാണ് നിര്‍ദേശിച്ചിരിക്കുന്നത്

കൂടുതൽ വായിക്കൂ

08:46 PM (IST) May 13

ആദ്യ അടിയേറ്റത് ഇടതുകവിളിൽ, ശ്യാമിലി നിലതെറ്റി നിലത്തുവീണു, എഴുന്നേറ്റപ്പോൾ വീണ്ടും അടിയേറ്റു; പൊലീസ് എഫ്ഐആർ

തിരുവനന്തപുരത്ത് വനിതാ അഭിഭാഷകയെ മുതിർന്ന അഭിഭാഷകൻ മർദ്ദിച്ച കേസിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു

കൂടുതൽ വായിക്കൂ

08:21 PM (IST) May 13

ആട് മേയ്ക്കലിൽ നിന്ന് സിവിൽ സർവീസിലേക്ക്! ചരിത്രം കുറിച്ച് ബിരുദേവയുടെ റാങ്ക്; അഭിമാനത്തിൽ അമേജ് ​ഗ്രാമം

സാമ്പത്തികമായി പിന്നാക്കമായിരുന്നെങ്കിലും മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്ന കാര്യത്തിൽ ബിരുദേവിന്‍റെ പിതാവ് അതീവ ശ്രദ്ധാലുവായിരുന്നു. ബിരുദേവിന്‍റെ മൂത്ത സഹോദരൻ സൈനികനായിരുന്നു. 

കൂടുതൽ വായിക്കൂ

08:20 PM (IST) May 13

നിപ: മലപ്പുറത്ത് 7 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, 166 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍

ഇന്ന് 14 പേരെയാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ ആകെ 166 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. 65 പേര്‍ ഹൈ റിസ്‌കിലും 101 പേര്‍ ലോ റിസ്‌കിലുമാണുള്ളത്.

കൂടുതൽ വായിക്കൂ

08:17 PM (IST) May 13

തീരുമാനമായത് ട്രംപിൻ്റെ സന്ദർശനത്തിൽ; സൗദിയും അമേരിക്കയും തമ്മിൽ വമ്പൻ തന്ത്രപ്രധാന-പ്രതിരോധ കരാറിൽ ഒപ്പുവച്ചു

യുഎസ് പ്രസിഡൻ്റിൻ്റെ സന്ദർശനത്തെ തുടർന്ന് നടന്ന ചർച്ചയിൽ തന്ത്രപ്രധാനമായ സാമ്പത്തിക സഹകരണ, പ്രതിരോധ കരാറുകളിൽ സൗദിയും അമേരിക്കയും ഒപ്പുവച്ചു

കൂടുതൽ വായിക്കൂ

07:59 PM (IST) May 13

കനഗോലുവിൻ്റെ റിപ്പോർട്ടും ചർച്ചയായി; തമ്മിലടിച്ച് ജയസാധ്യത ഇല്ലാതാക്കരുതെന്ന് കെപിസിസി നേതാക്കളോട് ഹൈക്കമാൻ്റ്

സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ കോൺഗ്രസ് ഹൈക്കമാൻഡുമായി നടത്തിയ ചർച്ചയിൽ രാഷ്ട്രീയ തന്ത്രജ്ഞൻ സുനിൽ കനഗോലുവിൻ്റെ റിപ്പോർട്ടും ചർച്ചയായി

കൂടുതൽ വായിക്കൂ

07:58 PM (IST) May 13

ജോലി ടാക്സി ഡ്രൈവർ, നെടുമങ്ങാട് നിന്നും ആദ്യ വിവാഹം, എല്ലാം മറച്ചുവെച്ച് വീണ്ടും വിവാഹം; പിടിയിൽ

തിരുവനന്തപുരത്ത് വിവാഹ തട്ടിപ്പ് വീരനെ അറസ്റ്റ് ചെയ്ത് പൊലീസ്. ആനാട്  സ്വദേശി വിമൽ (37) നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. 

കൂടുതൽ വായിക്കൂ

07:29 PM (IST) May 13

കൊച്ചിയിൽ മൂന്ന് വിദ്യാർത്ഥികളെ കാണാതായി; ട്രെയിനിൽ കയറി പോയതായി സംശയം; തെരച്ചിൽ വ്യാപകം

ഫോർട്ടുകൊച്ചി സ്വദേശികളായ മൂന്ന് വിദ്യാർത്ഥികളെ കാണാതായ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി

കൂടുതൽ വായിക്കൂ

07:25 PM (IST) May 13

'വിരമിച്ചശേഷം ഒരു തസ്തികയും സ്വീകരിക്കില്ല'; വിടവാങ്ങൽ പ്രസംഗത്തിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന

 ജുഡീഷ്യറിയില്‍ വിശ്വസിക്കാന്‍ ജനങ്ങളോട് ആ‌ജ്ഞാപിക്കാന്‍ കഴിയില്ലെന്ന് വിട വാങ്ങല്‍ പ്രസംഗത്തില്‍ ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു

കൂടുതൽ വായിക്കൂ

07:18 PM (IST) May 13

കൊച്ചിയിൽ പൊലീസുകാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

കൊച്ചിയിലെ കണ്ട്രോൾ റൂമിൽ ജോലി ചെയ്യുന്ന സിവിൽ പൊലീസ് ഓഫീസർ കെ.സി രതീഷിനെയാണ് മരിച്ച നിലയിൽ കണ്ടത്.

കൂടുതൽ വായിക്കൂ

06:58 PM (IST) May 13

പാക് പിടിയിലായ ബിഎസ്എഫ് ജവാനക്കുറിച്ച് ചോദ്യം; വിദേശകാര്യ വക്താവിന്‍റെ മറുപടി,'ഇപ്പോൾ അപ്ഡേറ്റ് നൽകാനാകില്ല'

കഴിഞ്ഞ മാസമാണ് കര്‍ഷകരെ സഹായിക്കാൻ പോയ യുപിയിലെ ജവാനെ പാക് സൈന്യം കസ്റ്റഡിയിലെടുത്തത്. വിദേശകാര്യ മന്ത്രാലയം വൈകിട്ട് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ബിഎസ്എഫ് ജവാന്‍റെ മോചനവുമായി ബന്ധപ്പെട്ട ചോദ്യമുയര്‍ന്നത്

കൂടുതൽ വായിക്കൂ

06:56 PM (IST) May 13

വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് 10ലക്ഷം രൂപ സഹായധനം

നാലു ലക്ഷം രൂപ ദുരന്ത പ്രതികരണനിധിയിൽ നിന്നും ബാക്കി ആറ് ലക്ഷം രൂപ വനം വകുപ്പ് തനത് ഫണ്ടിൽ നിന്നും ആയിരിക്കും ലഭ്യമാക്കുക. 

കൂടുതൽ വായിക്കൂ

06:35 PM (IST) May 13

ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; 53കാരന് ട്രിപ്പിൾ ജീവപര്യന്തം

ഇടുക്കി കൊന്നത്തടി നെല്ലിക്കുന്നേൽ വീട്ടിൽ കുമാർ എന്ന് വിളിക്കുന്ന ലെനിൻ കുമാറിനെ ആണ് ഇടുക്കി അതിവേഗ കോടതി ജഡ്ജ് ലൈജുമോൾ ഷെരീഫ് ശിക്ഷിച്ചത്.

കൂടുതൽ വായിക്കൂ

06:18 PM (IST) May 13

കോഴിക്കോട് മുത്തപ്പൻ പുഴയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ; കുടുങ്ങിക്കിടന്നയാളെ രക്ഷപ്പെടുത്തി

മലമുകളിൽ ശക്തമായ മഴ പെയ്തതാണ് മലവെള്ളപ്പാച്ചിലിന് കാരണമായത്. നാട്ടുകാര്‍ ചേര്‍ന്നാണ് പുഴയിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തിയത്.

കൂടുതൽ വായിക്കൂ

06:17 PM (IST) May 13

ദില്ലിയിൽ നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ എക്സപ്രസ്, ആകാശത്ത് 2 മണിക്കൂർ കൊടും ചൂടിൽ യാത്ര, 'എസി കട്ടായി'

എസി കേടായെന്നും യാത്രക്കാർക്ക് അസഹനീയമായ ചൂടിൽ ദുരിതം അനുഭവിക്കേണ്ടി വന്നുവെന്നും തുഷാർകാന്ത് റൗട്ട് ലിങ്ക്ഡ്ഇന്നിൽ ചിത്രങ്ങൾ സഹിതം പങ്കുവയ്ക്കുകയായിരുന്നു. 

കൂടുതൽ വായിക്കൂ

06:17 PM (IST) May 13

ആദ്യം പരസ്യമായി തള്ളി, പിന്നാലെ ഡോണൾഡ് ട്രംപിന് ഇന്ത്യയുടെ മുന്നറിയിപ്പ്: 'ആണവ ബ്ലാക്മെയിലിങിന് കീഴടങ്ങരുത്'

പാകിസ്ഥാൻ്റെ ആണവ ബ്ളാക്മെയിലിന് മുന്നിൽ കീഴടങ്ങുന്നത് പല രാജ്യങ്ങളിലും സമാന നീക്കങ്ങൾക്ക് ഇടയാക്കുമെന്ന് ട്രംപിന് ഇന്ത്യയുടെ മുന്നറിയിപ്പ്

കൂടുതൽ വായിക്കൂ

06:02 PM (IST) May 13

മൈക്രോവേവ് ഇങ്ങനെയും ഉപയോഗിക്കാം; ഇത് ചെയ്‌ത്‌ നോക്കൂ

എളുപ്പത്തിൽ ഭക്ഷണം പാകം ചെയ്യുകയും നിമിഷങ്ങൾകൊണ്ട് ചൂടാക്കി കിട്ടുകയും ചെയ്യുമെന്നതാണ് ഇതിന്റെ പ്രത്യേകത. എന്നാൽ ചൂടാക്കാൻ മാത്രമല്ല വേറെയും ഉപയോഗങ്ങളുണ്ട് മൈക്രോവേവിന്.

കൂടുതൽ വായിക്കൂ

06:02 PM (IST) May 13

ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാരക്കരാർ ചർച്ച: മന്ത്രി പിയൂഷ് ഗോയലിന്‍റെ നേതൃത്വത്തിലുള്ള സംഘം അമേരിക്കയിലേക്ക്

ഇന്ത്യ-യുഎസ് വ്യാപാരക്കരാറിന്‍റെ ആദ്യഘട്ടചർച്ചകൾ സന്ദർശനത്തിന്‍റെ പ്രധാന അജണ്ട.

കൂടുതൽ വായിക്കൂ

05:55 PM (IST) May 13

'താൻ  വീഴുമ്പോൾ ജനമാണ് കൈപിടിച്ച് നിര്‍ത്തിയത്', പ്രിൻസ് ആൻഡ് ഫാമിലിയുടെ വിജയം ആഘോഷിച്ച്  ടീം 

ദിലീപിന്റെ 150 മത് ചിത്രമാണ് പ്രിൻസ് ആൻഡ് ഫാമിലിയുടെ തിരക്കഥ ഒരുക്കിയത് ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദാണ്.

കൂടുതൽ വായിക്കൂ

05:52 PM (IST) May 13

കശ്മീർ വിഷയം: തീർത്ത് പറഞ്ഞ് ഇന്ത്യ; 'മൂന്നാം കക്ഷി ഇടപെടൽ അനുവദിക്കില്ല'; ട്രംപിൻ്റെ വാദം തള്ളി കേന്ദ്രം

കശ്‌മീർ വിഷയത്തിൽ മൂന്നാം കക്ഷി ഇടപെടൽ അനുവദിക്കില്ലെന്നാണ് രാജ്യത്തിൻ്റെ നിലപാടെന്ന് വിദേശകാര്യ വക്താവ് 

കൂടുതൽ വായിക്കൂ

05:45 PM (IST) May 13

'തിരുവമ്പാടിയും ജാനകിയും' തമ്മിൽ സമയക്രമത്തിൽ തർക്കം; ഡ്രൈവറുടെ കഴുത്തിൽ വടിവാൾ വെച്ച് ഭീഷണി; 3 പേർ അറസ്റ്റിൽ

തിരുവല്ല – മല്ലപ്പള്ളി റൂട്ടിലോടുന്ന തിരുവമ്പാടി ബസ്സിലെ ഡ്രൈവർ കലേഷിന്‍റെ കഴുത്ത് വെട്ടുമെന്നായിരുന്നു നാലംഗം സംഘത്തിന്‍റെ ഭീഷണി.

കൂടുതൽ വായിക്കൂ

05:17 PM (IST) May 13

കശ്മീര്‍ പ്രശ്നത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇഎംഎസ് ചെയറിന്‍റെ സെമിനാര്‍ വിലക്കി വൈസ് ചാൻസിലർ

കശ്മീരിലെ നരഹത്യ നിർത്തുക എന്ന ആഹ്വാനവുമായി നടത്തുന്ന സെമിനാറാണ് വിസി തടഞ്ഞത്. ഇന്നാണ് പരിപാടിയെക്കുറിച്ച് കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലറെ സംഘാടകർ അറിയിച്ചത്.

കൂടുതൽ വായിക്കൂ

05:16 PM (IST) May 13

സീപാസും എംജിയിലെ സ്വാശ്രയ സ്ഥാപനങ്ങളും ഇനി വിവരാവകാശ പരിധിയിൽ

ഇത്തരം സ്ഥാപനങ്ങളുടെ ഏകോപനത്തിനായി രൂപവത്കരിച്ച സെൻറർ ഫോർ പ്രൊഫഷണൽ ആൻറ് അഡ്വാൻസ്ഡ് സ്റ്റഡീസ് (സീപാസ്)നെയും നിയമത്തിൻറെ പരിധിയിൽ ഉൾപ്പെടുത്തി സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.എ.അബ്ദുൽ ഹക്കീം ഉത്തരവായി.

കൂടുതൽ വായിക്കൂ

05:10 PM (IST) May 13

ഓപറേഷൻ കെല്ലർ: പഹൽഗാം ആക്രമണം നടത്തിയ ഭീകര സംഘടനയുടെ ചീഫ് ഓപറേറ്റിങ് കമ്മാൻഡറെ വകവരുത്തി ഇന്ത്യൻ സൈന്യം

ജമ്മു കശ്മീരിലെ അതിർത്തി മേഖലയായ ഷോപിയാനിൽ നടന്ന ഏറ്റുമുട്ടലിൽ പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ടിആർഎഫിൻ്റെ ചീഫ് ഓപ്പറേറ്റിങ് കമ്മാൻഡർ കൊല്ലപ്പെട്ടു.

കൂടുതൽ വായിക്കൂ

04:55 PM (IST) May 13

വഞ്ചിയൂരിൽ അഭിഭാഷകയ്ക്ക് ക്രൂരമര്‍ദനം; മുതിര്‍ന്ന അഭിഭാഷകൻ ബെയ്ലിൻ ദാസിനെ സസ്പെന്‍ഡ് ചെയ്ത് ബാര്‍ അസോസിയേഷൻ

വഞ്ചിയൂരില്‍ വനിത അഭിഭാഷകയെ മര്‍ദിച്ച സീനിയര്‍ അഭിഭാഷകനെ സസ്പെൻഡ്  ചെയ്ത് ബാര്‍ അസോസിയേഷൻ

കൂടുതൽ വായിക്കൂ

04:31 PM (IST) May 13

പഞ്ചാബിൽ 3 വർഷത്തിനിടെ 4ാമത്തെ മദ്യദുരന്തം; മരിച്ചവരുടെ എണ്ണം 16 ആയി, 3 പേർ ​ഗുരുതരാവസ്ഥയിൽ. 9 പേർ അറസ്റ്റിൽ

വ്യാജ മദ്യ വിതരണ ശൃംഖലയിലെ പ്രധാനി ഉൾപെടെ ഒൻപത് പേർ ഇതുവരെ അറസ്റ്റിലായി. ദുരന്തത്തിന് പിന്നാലെ നാല് എക്സൈസ്, പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.

കൂടുതൽ വായിക്കൂ

04:28 PM (IST) May 13

തന്നോട് അങ്ങനെ ചോദിക്കാൻ മാത്രം ആയോ എന്ന് ചോദിച്ച് മുഖത്ത് ആഞ്ഞടിച്ചു; മർദനമേറ്റ ജുനീയര്‍ അഭിഭാഷക

ജോലിയിൽ നിന്ന് അകാരണമായി പറഞ്ഞുവിട്ടത് ചോദ്യം ചെയ്തപ്പോഴാണ് സിനീയര്‍ അഭിഭാഷകൻ മര്‍ദിച്ചതെന്ന് ജുനീയര്‍ അഭിഭാഷക അഡ്വ. ശ്യാമിലി ജസ്റ്റിൻ പറഞ്ഞു.തിരുവനന്തപുരം വഞ്ചിയിരൂലാണ് വനിത അഭിഭാഷകയെ സീനിയര്‍ അഭിഭാഷകൻ ക്രൂരമായി മര്‍ദിച്ചത്.

കൂടുതൽ വായിക്കൂ

04:23 PM (IST) May 13

'ഏത് വീട്. ഇതാണെന്‍റെ വീട്'; ഇന്ത്യോ-പാക് സംഘർഷത്തിനിടെ സ്വദേശത്തേക്ക് പോകാൻ വിസമ്മതിച്ച് റഷ്യൻ യുവതി, വീഡിയോ

ഇന്ത്യ - പാക് സംഘ‍‍‍‍‍ർഷത്തിനിടെ ഇന്ത്യ വിട്ട് പോകാന്‍ താത്പര്യമില്ലെന്നും ഇതാണ് തന്‍റെ വീടെന്നും വ്യക്തമാക്കി റഷ്യന്‍ യുവതി. 

കൂടുതൽ വായിക്കൂ

04:21 PM (IST) May 13

'വളർന്നു വരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസം': റാപ്പർ വേടനെതിരെ വിദ്വേഷ പ്രസംഗവുമായി എൻ.ആർ മധു

റാപ്പർ വേടനെതിരെ വിദ്വേഷ പ്രസംഗവുമായി ആർഎസ്എസ് മുഖപത്രമായ കേസരി വാരികയുടെ മുഖ്യ പത്രാധിപർ എൻ.ആർ മധു

കൂടുതൽ വായിക്കൂ

03:58 PM (IST) May 13

നീറ്റ് പരീക്ഷക്ക് വ്യാജ ഹാൾടിക്കറ്റ്; അക്ഷയ സെന്‍റര്‍ ജീവനക്കാരിക്കെതിരെ കൂടുതൽ പരാതി; സമാനമായ തട്ടിപ്പിൽ കേസ്

തിരുപുറം സ്വദേശിനിയായ ഗ്രീഷ്മക്കെതിരെയാണ് വ്യാജ ഹാള്‍ടിക്കറ്റ് നിര്‍മ്മിച്ച് നല്‍കിയതിനും പണം കബളിപ്പിച്ചതിനും നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്തത്. വിവിധ എൻട്രൻസ് പരീക്ഷകൾക്കായി രജിസ്റ്റര്‍ ചെയ്യുന്നിന് 23,300 രൂപ വാങ്ങിയെന്നാണ് പരാതി.

കൂടുതൽ വായിക്കൂ

03:55 PM (IST) May 13

'ശരീരത്തിലെ അസാധാരണമായ മാറ്റം അവഗണിക്കരുത്'; കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആഴ്ചയില്‍ 2 ദിവസം കാന്‍സർ സ്‌ക്രീനിങ്

എല്ലാവരും സ്‌ക്രീനിംഗില്‍ പങ്കെടുത്ത് കാന്‍സര്‍ ഇല്ലായെന്ന് ഉറപ്പാക്കണം. അഥവാ രോഗസാധ്യത കണ്ടെത്തിയാല്‍ ആരംഭത്തില്‍ തന്നെ ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്.

കൂടുതൽ വായിക്കൂ

03:48 PM (IST) May 13

'നടത്തിയത് ഇതിഹാസ പോരാട്ടം'; ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത സൈനികരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ശതകോടി ഇന്ത്യക്കാരെ തലയുയർത്തി നിർത്തിയ ഇതിഹാസ പോരാട്ടമാണ് സൈന്യം നടത്തിയത്.

കൂടുതൽ വായിക്കൂ

03:29 PM (IST) May 13

പട്ടാമ്പിയിൽ മധ്യവയസ്കനെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തി; താമസിക്കുന്നത് ഒറ്റക്ക്, കണ്ടത് പ്രദേശവാസികൾ

പാലക്കാട് പട്ടാമ്പി കൊടുമുണ്ടയിൽ മധ്യവയസ്‌കനെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തി. മച്ചിങ്ങത്തൊടി വീട്ടിൽ അഷ്‌റഫലിയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 

കൂടുതൽ വായിക്കൂ

03:28 PM (IST) May 13

സോവിയറ്റ് യൂണിയനെ മലയാളികൾക്ക് പ്രിയങ്കരമാക്കിയ കേന്ദ്രം; അര നൂറ്റാണ്ടിന്റെ നിറവിൽ തലസ്ഥാനത്തെ റഷ്യൻ സെന്റ‍ർ

വിവിധ പ്രവർത്തനങ്ങളാണ് റഷ്യൻ കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ തലസ്ഥാനത്ത് സംഘടിപ്പിക്കാറുള്ളത്. റഷ്യൻ ഭാഷ പരിശീലനം മുതൽ റഷ്യയ്ക്ക് വൈദഗ്ധ്യമുള്ള കായിക വിനോദങ്ങളുടെ പരിശീലനം വരെ ഇവയിൽ ഉൾപ്പെടുന്നു. 

കൂടുതൽ വായിക്കൂ

03:18 PM (IST) May 13

പാക് ഡ്രോണുകൾക്ക് പിന്നിൽ തുർക്കി പ്രതിരോധ ഉദ്യോഗസ്ഥരോ? അന്വേഷണം ഊർജ്ജിതമാക്കി ഇന്ത്യൻ സുരക്ഷാ സേനകൾ

ആയിരത്തിലേറെ ഡ്രോണുകളാണ് പാകിസ്ഥാൻ ഇന്ത്യക്കെതിരെ പ്രയോഗിച്ചത്. ഇന്ത്യയുടെ ശക്തമായ പ്രതിരോധം ഇവയെ ചെറുത്ത് തോൽപ്പിച്ചെങ്കിലും ആക്രമണത്തിന് ഉപയോഗിച്ചതിൽ 350ലേറെ ഡ്രോണുകൾ തുർക്കിയുടേതാണ്

കൂടുതൽ വായിക്കൂ

More Trending News