കശ്മീരിലെ നരഹത്യ നിർത്തുക എന്ന ആഹ്വാനവുമായി നടത്തുന്ന സെമിനാറാണ് വിസി തടഞ്ഞത്. ഇന്നാണ് പരിപാടിയെക്കുറിച്ച് കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലറെ സംഘാടകർ അറിയിച്ചത്.
കോഴിക്കോട്: കാശ്മീർ പ്രശ്നത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇഎംഎസ് ചെയർ ഫോർ മാർക്സിയൻ സ്റ്റഡീസ് സംഘപ്പിക്കുന്ന സെമിനാർ വൈസ് ചാന്‍സിലര്‍ തടഞ്ഞു. 'കശ്മീരിയത് ആൻഡ് ഹൈപ്പർ മൊജോറിട്ടെറിയിനിസം' എന്ന പേരിൽ ഈ മാസം 15 നായിരുന്നു സെമിനാര്‍ നിശ്ചയിച്ചത്. കശ്മീരിലെ നരഹത്യ നിർത്തുക എന്ന ആഹ്വാനവുമായി നടത്തുന്ന പരിപാടിയാണ് വിസി തടഞ്ഞത്.
ഇന്നാണ് പരിപാടിയെക്കുറിച്ച് കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലറെ സംഘാടകർ അറിയിച്ചത്. സെമിനാർ രാജ്യത്തെ നിലവിലെ പ്രത്യേക സാഹചര്യത്തിൽ ഒഴിവാക്കണമെന്നും സെമിനാർ നടത്താൻ അനുവദിക്കില്ലെന്നും സംഘാടകരെ അറിയിക്കാൻ വിസി നിർദ്ദേശം നൽകി.മുൻ കേന്ദ്ര പ്ലാനിങ് ബോർഡ് അംഗവും വനിത അവകാശ പ്രവർത്തകയുമായ പത്മശ്രീ ഡോ.സ്യേദ സൈയിദയിൻ ഹമീദിനെയാണ് പ്രഭാഷണം നടത്താൻ ക്ഷണിച്ചിരുന്നത്.


