ഇന്ത്യ-യുഎസ് വ്യാപാരക്കരാറിന്‍റെ ആദ്യഘട്ടചർച്ചകൾ സന്ദർശനത്തിന്‍റെ പ്രധാന അജണ്ട.
ദില്ലി : ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാരക്കരാർ ചർച്ചകൾക്ക്, കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലിന്‍റെ നേതൃത്വത്തിലുള്ള സംഘം അമേരിക്കയിലേക്ക്. മെയ് 16 മുതലാണ് കൂടിക്കാഴ്ചകൾക്കായി ഗോയലും സംഘവും അമേരിക്കയിലെത്തുക. ഇന്ത്യ-യുഎസ് വ്യാപാരക്കരാറിന്‍റെ ആദ്യഘട്ടചർച്ചകൾ സന്ദർശനത്തിന്‍റെ പ്രധാന അജണ്ട. പകരം തീരുവയിൽ 90 ദിവസം ഇളവ് നൽകിയ സാഹചര്യത്തിൽ ചർച്ചകൾ നിർണായകം. ജൂലൈ 9 വരെയാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് മേൽ ഏർപ്പെടുത്തിയ 26 ശതമാനം പകരം തീരുവ മരവിപ്പിച്ചിരിക്കുന്നത്.


