'വേണ്ട എന്നതിനര്‍ത്ഥം വേണ്ട എന്ന് തന്നെയാണ്'; 17 കാരിയെ പീഡിപ്പിച്ച യുവാവിന് ജാമ്യം നിഷേധിച്ച് കോടതി

By Web TeamFirst Published May 7, 2021, 9:34 AM IST
Highlights

വേണ്ട എന്ന് പറഞ്ഞാല്‍ വേണ്ട് എന്ന് തന്നെയാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ ചിലര്‍ക്ക് അത് മനസിലാക്കാന്‍ വലിയ പ്രയാസമാണെന്നും കോടതി നിരീക്ഷിച്ചു. വേണ്ട എന്ന് പറയുന്നതിന് വേണം എന്നൊരു അര്‍ത്ഥമില്ലെന്നും പെണ്‍കുട്ടി നാണക്കാരിയാണെന്നും യുവാവിനോട് തന്നെ ബോധ്യപ്പെടുത്താനാണ് പെണ്‍കുട്ടി ഉദ്ദേശിക്കുന്നതെന്നും അര്‍ത്ഥമില്ലെന്നും കോടതി

ഷിംല: 17 കാരിയെ ബലാത്സംഗം ചെയ്ത യുവാവിന് ജാമ്യം നിഷേധിച്ച് കോടതി. ബസ് കാത്ത് നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ജീപ്പില്‍ കയറ്റി ആളൊഴിഞ്ഞ ഇടത്തുകൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് കേസ്. ഡിസംബര്‍ 18നാണ് യുവാവ് അറസ്റ്റിലായത്. ഉപദ്രവിക്കരുതെന്ന പെണ്‍കുട്ടിയുടെ അപേക്ഷ കേള്‍ക്കാന്‍ മനസ് കാണിക്കാതിരുന്ന പ്രതിക്ക് വേണ്ട എന്ന വാക്ക് ചില ആളുകള്‍ക്ക് മനസിലാവാന്‍ വേണ്ടിയാണ് ജാമ്യം അനുവദിക്കാത്തതെന്നും കോടതി വ്യക്തമാക്കി.

ജീപ്പില്‍ കയറ്റിക്കൊണ്ടുപോയ യുവാവ് പെണ്‍കുട്ടിയോട് തന്നെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പെണ്‍കുട്ടി വിസമ്മതിച്ചതോടെ ബലാത്സംഗം ചെയ്യുകയായിരുന്നു. പീഡനത്തിന് ശേഷം പെണ്‍കുട്ടിയെ റോഡില്‍ ഉപേക്ഷിച്ച് യുവാവ് കടന്നുകളയുകടയായിരുന്നു. വേണ്ട എന്ന് പറഞ്ഞാല്‍ വേണ്ട് എന്ന് തന്നെയാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ ചിലര്‍ക്ക് അത് മനസിലാക്കാന്‍ വലിയ പ്രയാസമാണെന്നും കോടതി നിരീക്ഷിച്ചു. വേണ്ട എന്ന് പറയുന്നതിന് വേണം എന്നൊരു അര്‍ത്ഥമില്ലെന്നും പെണ്‍കുട്ടി നാണക്കാരിയാണെന്നും യുവാവിനോട് തന്നെ ബോധ്യപ്പെടുത്താനാണ് പെണ്‍കുട്ടി ഉദ്ദേശിക്കുന്നതെന്നും അര്‍ത്ഥമില്ലെന്നും കോടതി വ്യക്തമാക്കി.

ജീപ്പില്‍ വച്ച് പെണ്‍കുട്ടിയെ സ്പര്‍ശിക്കാന്‍ ശ്രമിച്ചപ്പോള്‍ തന്നെ വേണ്ട എന്ന് പറഞ്ഞ ശേഷവും യുവാവ് പെണ്‍കുട്ടിക്കെതിരായ അതിക്രമം തുടരുകയായിരുന്നു. സംഭവത്തേക്കുറിച്ച് മൂടി വയ്ക്കാന്‍ ആവശ്യപ്പെടാതെ കേസുമായി മുന്നോട്ട് പോകാന്‍ ധൈര്യം കാണിച്ച പെണ്‍കുട്ടിയേയും കോടതി അഭിനന്ദിച്ചു. ഡിസംബര്‍ 17നായിരുന്നു പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത്. ഹിമാചല്‍ പ്രദേശിലെ രാജ്ഗര്‍ എന്നയിടത്തായിരുന്നു ക്രൂരപീഡനം നടന്നത്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!