Published : May 07, 2025, 03:02 AM ISTUpdated : May 07, 2025, 08:47 PM IST

ഓപറേഷന്‍ സിന്ദൂര്‍: പൂഞ്ചിൽ പാക് ഷെല്ലാക്രമണം; വീരമൃത്യു വരിച്ച് ലാൻസ് നായിക് ദിനേഷ് കുമാർ

Summary

പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായുള്ള ഇന്ത്യൻ സൈന്യം പാകിസ്ഥാനിൽ നടത്തിയ സര്‍ജിക്കൽ സ്ട്രൈക്കിന് പിന്നാലെ രാജ്യത്ത് അതീവ ജാഗ്രത. 

 ഓപറേഷന്‍ സിന്ദൂര്‍: പൂഞ്ചിൽ പാക് ഷെല്ലാക്രമണം; വീരമൃത്യു വരിച്ച് ലാൻസ് നായിക് ദിനേഷ് കുമാർ

11:33 PM (IST) May 07

പൂഞ്ചിൽ പാക് ഷെല്ലാക്രമണം; വീരമൃത്യു വരിച്ച് ലാൻസ് നായിക് ദിനേഷ് കുമാർ

പാക് ഷെല്ലാക്രമണത്തിൽ പരിക്കേറ്റ ലാൻസ് നായിക് ദിനേഷ് കുമാറാണ് വീരമൃത്യു വരിച്ചത്.

കൂടുതൽ വായിക്കൂ

11:22 PM (IST) May 07

ഏപ്രിൽ13ന് കശ്മീർ കാണാനായി പോയി, തിരിച്ചുവന്നില്ല; മലയാളി യുവാവിൻ്റെ മൃതദേഹം ഗുൽമാർഗിൽ കണ്ടെത്തി

വന്യമൃഗങ്ങളുുടെ ആക്രമണം ഉണ്ടായതായി വിവരമുണ്ട്. കശ്മീർ ഗുൽമാർഗ് പൊലീസ് പാലക്കാട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. 

കൂടുതൽ വായിക്കൂ

11:21 PM (IST) May 07

പാകിസ്ഥാനിൽ റെഡ് അലർട്ട്, രാത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് പാക് പ്രധാനമന്ത്രി; യുദ്ധ ഭീഷണി മുഴക്കി ഷഹബാദ്

ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്‌ട്രൈക്കിനെത്തുടർന്ന് പാകിസ്ഥാൻ റെഡ് അലർട്ട് പ്രഖ്യാപിച്ചു. രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് ഇന്ത്യയ്‌ക്കെതിരെ യുദ്ധഭീഷണി മുഴക്കി

കൂടുതൽ വായിക്കൂ

11:02 PM (IST) May 07

സമാധാനപരമായ പരിഹാരങ്ങൾക്ക് പിന്തുണ; ഇന്ത്യയും പാകിസ്ഥാനും സംഘർഷത്തിലേക്ക് നീങ്ങരുതെന്ന് അറബ് രാഷ്ട്രങ്ങൾ

ഖത്തർ പ്രധാനമന്ത്രി, ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായി ഫോണിൽ സംസാരിച്ചു. സംഘ‌ർഷം രൂപപ്പെടുന്നതിൽ രാഷ്ട്രങ്ങളെല്ലാം ആശങ്ക അറിയിച്ചു.
 

കൂടുതൽ വായിക്കൂ

10:58 PM (IST) May 07

പാക് ഭീകരരെ തകര്‍ത്ത ഇന്ത്യയുടെ വജ്രായുധം! എന്താണ് സ്‌കാള്‍പ് മിസൈലുകൾ? അറിയാം വിശദമായി

ബ്രിട്ടീഷ് എയറോസ്പേസും ഫ്രഞ്ച് കമ്പനിയായ മാത്രയും ചേർന്നാണ് സ്കാൾപ് മിസൈൽ വികസിപ്പിച്ചത്. ബ്രിട്ടീഷുകാർ ഇതിനെ സ്റ്റോം ഷാഡോ
എന്നും ഫ്രാൻസിൽ സ്കാൾപ്പ് ഇജി എന്നും വിളിക്കുന്നു.

കൂടുതൽ വായിക്കൂ

10:52 PM (IST) May 07

ഇന്നലെ മാത്രം 84 പേർ പിടിയിൽ; സംസ്ഥാനവ്യാപക സ്പെഷ്യല്‍ ഡ്രൈവില്‍ 56 കഞ്ചാവ് ബീഡിയും മയക്കുമരുന്നും കണ്ടെടുത്തു

വിവിധ തരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 74 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

കൂടുതൽ വായിക്കൂ

10:46 PM (IST) May 07

മൊബൈൽ ഫോണുകളുടെ ഐഎംഇഐ നമ്പർ സഹോദരങ്ങളെ കുടുക്കി, തൃശൂരിൽ 10 ലക്ഷം രൂപയുടെ മൊബൈലുകൾ കട തകർത്ത് കവർന്നവർ പിടിയിൽ

മോഷണം പോയ ഫോണുകളുടെ ഐഎംഇഐ നമ്പറുകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളായ സഹോദരങ്ങൾ പിടിയിലായത്

കൂടുതൽ വായിക്കൂ

10:38 PM (IST) May 07

2 മലയാളികളടക്കം 133 കർദിനാൾമാർ, വെളുത്ത പുക കാണാനായി ലോകം ഉറ്റുനോക്കുന്നു; ഫ്രാൻസിസ് പാപ്പയുടെ പിൻഗാമി ആരാകും

മലയാളി കർദിനാൾമാരായ ബസേലിയോസ്‌ ക്ലിമ്മീസ് കാതോലിക്കാ ബാവ 28 -ാമതും, ജോർജ് കൂവക്കാട് 133 -ാമതായും ആണ്‌ വോട്ട് ചെയുക

കൂടുതൽ വായിക്കൂ

10:37 PM (IST) May 07

പഹൽ​ഗാം ഭീകരാക്രമണം; മുഖ്യ സൂത്രധാരൻ കേരളത്തിലടക്കം പഠിച്ച ഷെയ്ഖ് സജാദ് ​ഗുൽ എന്ന് റിപ്പോർട്ട്

ശ്രീന​ഗറിൽ പഠിച്ച സജാദ് ​ഗുൽ ബം​ഗളൂരുവിൽനിന്നും എംബിഎ നേടിയ ശേഷമാണ് കേരളത്തിലെത്തി ലാബ് ടെക്നീഷ്യൻ കോഴ്സ് പൂർത്തിയാക്കിയത്.

കൂടുതൽ വായിക്കൂ

10:33 PM (IST) May 07

നേപ്പാൾ-പാകിസ്ഥാൻ അതിർത്തിയിലുള്ള സംസ്ഥാനങ്ങൾ അവശ്യ വസ്തുക്കൾ ഉറപ്പാക്കണം, സജ്ജരാകണം; അമിത് ഷാ

രാജ്യവിരുദ്ധ വിവരങ്ങൾ നൽകുന്ന മാധ്യമങ്ങൾക്കെതിരെ ശക്തമായ നടപടി ഉടനെടുക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. 

കൂടുതൽ വായിക്കൂ

10:25 PM (IST) May 07

സുരക്ഷാ ഏജൻസിയുടെ അടിയന്തര നിർദേശം; ബോർഡ് ചെയ്ത വിമാനത്തില്‍ നിന്ന് യാത്രക്കാരനെ തിരിച്ചിറക്കി എയർ ഇന്ത്യ

ബെംഗളൂരു - ദില്ലി വിമാനത്തിൽ നിന്ന് ബോർഡ് ചെയ്ത യാത്രക്കാരനെയാണ് തിരിച്ചിറക്കിയത്. സുരക്ഷാ ഏജൻസികളുടെ നിർദേശപ്രകാരമാണ് യാത്രക്കാരനെ തിരിച്ച് ഇറക്കിയതെന്ന് എയർ ഇന്ത്യ.

കൂടുതൽ വായിക്കൂ

10:23 PM (IST) May 07

വിളപ്പിൽശാലയിൽ യുവതി ഉൾപ്പെടെയുള്ള മൂന്നം​ഗസംഘം ഹോട്ടലിൽ അതിക്രമം നടത്തിയതായി പരാതി

പിന്നാലെ ജീവനക്കാരനെ മർദ്ദിക്കുകയും ഹോട്ടലിലെ സാധനസാമഗ്രികൾ നശിപ്പിക്കുകയും ചെയ്തു. 

കൂടുതൽ വായിക്കൂ

10:19 PM (IST) May 07

സ്വാമിമാരുടെ വേഷത്തിൽ 2 പേർ, അമരവിളയിൽ തമിഴ്നാട് ബസ് തടഞ്ഞു, സഞ്ചി പരിശോധിച്ചപ്പോൾ കിട്ടിയത് 4.7 കിലോ കഞ്ചാവ്

സംശയം തോന്നി ഇവരുടെ കൈവശം ഉണ്ടായിരുന്ന രണ്ടു സഞ്ചികൾ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. രണ്ട് പേരുടെയും സഞ്ചിയിൽ നിന്നും 4.750 കിലോ കഞ്ചാവാണ് എക്സൈസ് പിടികൂടിയത്.

കൂടുതൽ വായിക്കൂ

09:53 PM (IST) May 07

അതിർത്തിയിൽ തുടരുന്ന പാക് പ്രകോപനം; സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ച് സൈന്യം, ഇനി ആക്രമിച്ചാൽ കനത്ത തിരിച്ചടി

അതിർത്തിയിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്ന് സൈന്യം. കരസേന മേധാവി ഉപേന്ദ്ര ദ്വിവേദി സാഹചര്യം നിരന്തരം നിരീക്ഷിക്കുന്നുണ്ട്.

കൂടുതൽ വായിക്കൂ

09:51 PM (IST) May 07

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ 200ലധികം വിമാന സർവീസുകൾ റദ്ദാക്കി; യാത്രക്കാർക്ക് ഇളവുമായി കമ്പനികൾ, വിവരങ്ങൾ

ഓപ്പറേഷൻ സിന്ദൂറിനെ തുടർന്ന് ഇന്ത്യയിലെ 25 വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചു. നിരവധി വിമാന സർവീസുകൾ റദ്ദാക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്തു.

കൂടുതൽ വായിക്കൂ

09:36 PM (IST) May 07

ഇന്ത്യയുടെ ആക്രമണത്തെ പാക് സേന ചെറുത്തെന്ന് പാക് പ്രധാനമന്ത്രി; ഇന്ത്യന്‍ വിമാനങ്ങള്‍ തകര്‍ത്തെന്ന് അവകാശവാദം

ഇന്ത്യയുടെ ആക്രമണത്തെ പാക് സേന ചെറുത്തെന്നാണ് പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ അവകാശവാദം. ഇന്ത്യന്‍ വിമാനങ്ങള്‍ തകര്‍ത്തുവെന്നാണ് പാക് ദേശീയ അസംബ്ലിയില്‍ അഭിസംബോധന ചെയ്ത് ഷെഹ്ബാസ് ഷെരീഫ് പറഞ്ഞത്.  

കൂടുതൽ വായിക്കൂ

09:35 PM (IST) May 07

ജെയ്‌ഷെ സ്ഥാപകന് പാക് പട്ടാളം ഒരുക്കിയത് കനത്ത സുരക്ഷാ കവചം, 'ഓപ്പറേഷൻ സിന്ദൂർ' തകർത്തു; മസൂദിന് കനത്ത നഷ്ടം

പാകിസ്ഥാൻ പട്ടാളത്തിന്റെ കനത്ത സുരക്ഷാ വലയം ഭേദിച്ച് ഇന്ത്യ നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' ആക്രമണത്തിൽ ജെയ്‌ഷെ സ്ഥാപകൻ മസൂദ് അസറിന്‍റെ കുടുംബത്തിലെ 10 പേരും നാല് അനുയായികളും കൊല്ലപ്പെട്ടു

കൂടുതൽ വായിക്കൂ

09:30 PM (IST) May 07

അമ്പലത്തിൽ മൈക്ക് സെറ്റ് ഓപ്പറേറ്റ് ചെയ്യാൻ എത്തിയ യുവാവ് ക്ഷേത്രകുളത്തിൽ യുവാവ് മുങ്ങി മരിച്ചു; സംഭവം ഏലൂരിൽ

 ഫയർഫോഴ്സ് സ്ഥലത്തെത്തി ആദർശിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്

കൂടുതൽ വായിക്കൂ

09:15 PM (IST) May 07

പുണ്യ, ആദ്യ! 18 വർഷത്തെ ഗവേഷണത്തിനൊടുവിൽ മങ്കൊമ്പ് ഗവേഷണ കേന്ദ്രത്തിന് സന്തോഷം! അത്യുത്പാദന നെൽവിത്തുകൾ റെഡി

പുണ്യ, ആദ്യ എന്നിങ്ങനെയാണ് പേരുകൾ. കുട്ടനാട്ടിലെ കർഷകർക്ക് ഏറ്റവും അധികം പ്രയോജനപ്പെടുന്നതാണ് ഈ പുതിയ ഇനങ്ങൾ

കൂടുതൽ വായിക്കൂ

09:14 PM (IST) May 07

പാക്കിസ്താൻ ഉൾപ്പെടെ ഭീകരതയെ പ്രോൽസാഹിപ്പിക്കുന്നത് അവസാനിപ്പിക്കണം : കുഞ്ഞാലിക്കുട്ടി 

ഭീകരതക്കെതിരായ ശക്തമായ മറുപടി. പാക്കിസ്താൻ ഉൾപ്പെടെയുള്ളവർ ഇനിയെങ്കിലും ഭീകരതയെ പ്രോൽസാഹിപ്പിക്കുന്നത് അവസാനിപ്പിക്കണം 

കൂടുതൽ വായിക്കൂ

09:02 PM (IST) May 07

ഓപ്പറേഷൻ സിന്ദൂർ; സർക്കാർ ഉദ്യോഗസ്ഥരുടെ അവധി റദ്ദാക്കി, അതീവ ജാഗ്രത പ്രഖ്യാപിച്ച് തെലങ്കാന മുഖ്യമന്ത്രി

പൊലീസ് ഉൾപ്പടെ അടിയന്തര സർവീസുകളിൽ ഉള്ളവരോട് ഉടൻ തിരിച്ച് എത്താനും മുഖ്യമന്ത്രി നിർദേശം നൽകി. 

കൂടുതൽ വായിക്കൂ

08:59 PM (IST) May 07

കശ്മീരിൽ ക‌‌ർശന ജാഗ്രത; സ്കൂളുകള്‍ അടച്ചിടും,  വിമാനത്താവളവും തുറക്കില്ല

ഓപ്പറേഷന്‍ സിന്ദൂറിനെ തുടര്‍ന്ന് ഉണ്ടാകാന്‍ സാധ്യതയുള്ള പ്രത്യാക്രമണങ്ങളുള്‍പ്പെടെ മുന്നില്‍ കണ്ടാണ് നടപടി.

കൂടുതൽ വായിക്കൂ

08:48 PM (IST) May 07

അന്ന് വിമാനം തട്ടിക്കൊണ്ടുപോയി മസൂദിനെ മോചിപ്പിച്ചു; ഓപ്പറേഷൻ സിന്ദൂർ മസൂദ് അസ്ഹറിന് ഉണ്ടാക്കിയത് കനത്ത നഷ്ടം

സ്വന്തക്കാരായ 14 പേരെ നഷ്ടപ്പെട്ടതായി മസൂദ് അസ്ഹർ അറിയിച്ചു. സഹോദരിയും ഭർത്താവും രണ്ട് അനന്തരവൻമാരും മരിച്ചവരിൽ ഉൾപ്പെടുന്നുണ്ട്.

കൂടുതൽ വായിക്കൂ

08:25 PM (IST) May 07

'അടുത്ത പൂരത്തിന് കാണാം'; ഉപചാരം ചൊല്ലിപ്പിരിഞ്ഞ് ഭഗവതിമാർ; തൃശ്ശൂർ പൂരം കൊടിയിറങ്ങി

ശ്രീ മൂലസ്ഥാനത്ത് പാറമേക്കാവ് - തിരുവമ്പാടി ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു. അടുത്ത കൊല്ലം ഏപ്രിൽ 26നാണ്  തൃശൂർ പൂരം.

കൂടുതൽ വായിക്കൂ

08:15 PM (IST) May 07

26 മരണമെന്ന് പാകിസ്ഥാൻ, 90 പേർ കൊല്ലപ്പെട്ടെന്നും കൊടും ഭീകരരുടെ വിവരം മറച്ചുവക്കുന്നുവെന്നും റിപ്പോർട്ട്

ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്ട്രൈക്കിൽ 90 പേർ കൊല്ലപ്പെട്ടെന്നും പലരും കൊടും ഭീകരർ ആയതിനാൽ വിവരം പാക്കിസ്ഥാൻ മറച്ചുവയ്ക്കുകയാണെന്നും റിപോർട്ട്

കൂടുതൽ വായിക്കൂ

08:01 PM (IST) May 07

'റാസ് അൽഖൈമയിലെ കൊടും തണുപ്പിൽ, ഒരു ചെറിയ പുതപ്പിൽ, ഈ നിലത്ത് കിടക്കുന്നത് മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ'

മെയ് 8 ന് റിലീസ് ചെയ്യാനിരിക്കുന്ന ആസിഫ് അലി ചിത്രം സർക്കീട്ടിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രം സംവിധായകൻ താമർ കെവി പങ്കുവെച്ചു. 

കൂടുതൽ വായിക്കൂ

07:55 PM (IST) May 07

'പിക്ചര്‍ അഭി ബാക്കി ഹേ'; പാകിസ്ഥാന്റെ ചങ്കിടിപ്പേറ്റുന്ന പോസ്റ്റ് പങ്കുവെച്ച് മുൻ കരസേന മേധാവി എം നരവാനെ

പാകിസ്ഥാനിലു പാക് അധീന കശ്മീരിലുമായുള്ള 9 ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂര്‍ നടത്തിയത്. 

കൂടുതൽ വായിക്കൂ

07:53 PM (IST) May 07

രാജ്യ തലസ്ഥാനത്ത് വൈദ്യുതി വിച്ഛേദിക്കും, സിവിൽ ഡിഫൻസ് മോക്ക് ഡ്രില്ലിന്റെ ഭാ​ഗമായി പലയിടത്തും ബ്ലാക്ക് ഔട്ട്

കേരളത്തിൽ 14 ജില്ലകളിലും ഇന്ന് വൈകുന്നേരം നാല് മണിക്ക് മോക് ഡ്രിൽ നടന്നു. 126 ഇടങ്ങളിലാണ് മോക്ക് ഡ്രില്‍ നടത്തിയത്.

കൂടുതൽ വായിക്കൂ

07:47 PM (IST) May 07

പാകിസ്ഥാൻ്റെ കൂടുതൽ തീവ്രവാദ ക്യാമ്പുകൾ ഉന്നമിട്ട് ഇന്ത്യ; അതിർത്തി മേഖലയിൽ അതീവ ജാഗ്രത

പാകിസ്ഥാൻ്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും പ്രകോപനമുണ്ടായാൽ ശക്തമായി തിരിച്ചടിക്കാൻ സേനകൾക്ക് നിർദ്ദേശം നല്‍കി. ഇന്ത്യ പാക്കിസ്ഥാൻ അതിർത്തി മേഖലയിൽ അതീവ ജാഗ്രത തുടരുകയാണ്.

കൂടുതൽ വായിക്കൂ

07:03 PM (IST) May 07

'ഇനി ആക്രമിച്ചാൽ കനത്ത തിരിച്ചടി', സൈനിക കേന്ദ്രങ്ങളടക്കം ആക്രമിക്കുമെന്ന് വിദേശ രാജ്യങ്ങളെ അറിയിച്ച് ഇന്ത്യ

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യയുടെ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്ട്രൈക്കിനു പിന്നാലെ, പാകിസ്ഥാൻ വീണ്ടും ആക്രമണത്തിന് മുതിർന്നാൽ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകി. സൈനിക കേന്ദ്രങ്ങളടക്കം ആക്രമിക്കുമെന്ന് വിദേശ രാജ്യങ്ങളെ അറിയിച്ചു.

കൂടുതൽ വായിക്കൂ

06:51 PM (IST) May 07

'ഭീകരവാദത്തെ ഇല്ലാതാക്കാനുള്ള എല്ലാ നടപടികൾക്കും പിന്തുണ, സൈനികർക്ക് അഭിവാദ്യങ്ങൾ; കെകെ ഷൈലജ

മതഭീകരത എത്രത്തോളം അപകടകരമാണെന്ന് തെളിയിക്കുന്നതായിരുന്നു പഹൽഗാം ആക്രമണണമെന്ന് ഷൈലജ പറഞ്ഞു.

കൂടുതൽ വായിക്കൂ

06:48 PM (IST) May 07

'പാകിസ്ഥാന്‍ ഇനിയും വന്നാല്‍ ഒറ്റക്കെട്ടായി തിരിച്ചടിക്കണം' ഇന്ത്യന്‍ സേനയെ അഭിവാദ്യം ചെയ്ത് വിഡി സതീശൻ

രാജ്യത്തെ ഛിന്നഭിന്നമാക്കാനുള്ള ശ്രമങ്ങളുമായി പാകിസ്ഥാന്‍ ഇനിയും വന്നാല്‍ ഒറ്റക്കെട്ടായി രാജ്യം തിരിച്ചടിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ അഭ്യര്‍ത്ഥന

കൂടുതൽ വായിക്കൂ

06:46 PM (IST) May 07

ഇന്ത്യൻ സേനയുടെ കൃത്യമായ നീക്കം, തിരിച്ചടിയിലെ അതി സൂക്ഷ്മത; ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് വേര് പിഴുത് 

പാകിസ്ഥാനിൽ ഇരുപതോളം തീവ്രവാദ പരിശീലന കേന്ദ്രങ്ങൾ സജീവമാണെന്നാണ് ഇന്ത്യയുടെ ഇന്റലിജൻസ് റിപ്പോർട്ട്. അതിൽ തിരഞ്ഞെടുത്ത ഒൻപത് കേന്ദ്രങ്ങൾക്ക് നേരെയായിരുന്നു അർധരാത്രി തിരിച്ചടി.

കൂടുതൽ വായിക്കൂ

06:40 PM (IST) May 07

ഒരു റൊണാൾഡോ ചിത്രം: ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

റിനോയ് കല്ലൂർ സംവിധാനം ചെയ്യുന്ന 'ഒരു റൊണാൾഡോ ചിത്രം' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. 

കൂടുതൽ വായിക്കൂ

06:32 PM (IST) May 07

'വീട്ടില്‍ അതിക്രമിച്ചു കയറി തല്ലണം, വീട് ആക്രമിക്കണം': തനിക്കെതിരായ ഭീഷണി മുഴക്കുന്നവരെക്കുറിച്ച് സീമ വിനീത്

വിവാഹം കഴിഞ്ഞ് കുട്ടികളുണ്ടായ ശേഷം ട്രാൻസ് വ്യക്തിയാണെന്ന് വെളിപ്പെടുത്തുന്നവർക്കെതിരെ സീമ വിനീത് നടത്തിയ പരാമർശങ്ങൾക്ക് പിന്നാലെയാണ് ഭീഷണി. 

കൂടുതൽ വായിക്കൂ

06:18 PM (IST) May 07

'ഈ തിരിച്ചടി അവനുവേണ്ടി': ഓപ്പറേഷൻ സിന്ദൂറിനെ പ്രകീർത്തിച്ച് പഹൽഗാമിൽ കൊല്ലപ്പെട്ട സയ്യിദ് ആദിലിന്‍റെ കുടുംബം

ഭീകരാക്രണത്തിൽ കൊല്ലപ്പെട്ട 26 പേരും ഇന്ന് സമാധത്തോടെ വിശ്രമിക്കുമെന്നും സയ്യിദ് ഹൈദർ ഷാ പറഞ്ഞു. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നീതി നടപ്പാക്കി നൽകിയെന്നായിരുന്നു ആദിൽ ഹുസൈന്റെ സഹോദരൻ പ്രതികരിച്ചത്.

കൂടുതൽ വായിക്കൂ

06:17 PM (IST) May 07

കെഎസ്ആർടിസി സ്റ്റേഷൻമാസ്റ്റർ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകവെ തമിഴ്‌നാട് ട്രാൻസ്‌പോർട്ട് ബസിടിച്ച് മരിച്ചു

കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ ആർ വി ജയശങ്കർ കളിയിക്കാവിളയിലെ ഡ്യൂട്ടി കഴിഞ്ഞ് ബൈക്കിൽ മടങ്ങവെയാണ് അപകടം

കൂടുതൽ വായിക്കൂ

05:53 PM (IST) May 07

കടയിലിരിക്കുകയായിരുന്ന 34കാരിയായ യുവതിക്ക് നേരെ ആസിഡ് ആക്രമണം; യുവാവിനെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തി

ഇയാളെ പിന്നീട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. 

കൂടുതൽ വായിക്കൂ

05:47 PM (IST) May 07

കെഎസ്ആർടിസി ബസിൽ 'സ്ത്രീകൾക്ക് മുൻഗണന' സീറ്റുകൾ വിവേചനമെന്ന് പരാതി; ഉത്തരവുമായി മനുഷ്യാവകാശ കമ്മീഷൻ

സ്ത്രീകൾക്ക് മുൻനിര സീറ്റുകൾ സംവരണം ചെയ്തിരിക്കുന്നത് വിവേചനമാണെന്ന് ആരോപിച്ച് പരാതി

കൂടുതൽ വായിക്കൂ

05:32 PM (IST) May 07

പാറക്കടവിലെ പച്ചക്കറി കടയിലെ ജീവനക്കാരൻ, അവധി പറഞ്ഞ് പോയിട്ട് ഒരാഴ്ച്ച; തിരിച്ചുവന്നില്ല, കാണാതായെന്ന് പരാതി

അബ്ദുള്‍ സലീമിനായി അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. സമീപത്തെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണ നടത്തിയെങ്കിലും ഫലമുണ്ടായില്ല. 

കൂടുതൽ വായിക്കൂ

More Trending News